Follow

ഫെഡോറ 30-ൽ സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് പരിപാലിക്കുന്ന മലയാളം ഫോണ്ടുകളുടെ ഏറ്റവും മെച്ചപ്പെട്ട പതിപ്പുകൾ ലഭ്യമാണ്.

നാലഞ്ചു വൎഷത്തോളം അവ പുതുക്കപ്പെടാതെ കിടന്നതിന് മെയിന്റയിനർ+ഫെഡോറ പാക്കേജർ എന്ന നിലയിൽ എന്റെ അസന്തുഷ്ടി തീൎത്തും മാറിയതിൽ ഞാൻ സന്തുഷ്ടനാണ്; മറ്റ് ഉപയോക്താക്കളും സന്തുഷ്ടരാണെന്നു വിശ്വസിക്കുന്നു!

rajeeshknambiar.wordpress.com/

@rajeesh
പൊളി.. ഇമ്മാസത്തെ മന്ത്ലിയിലിടാം

@rajeesh ഒരു ചോദ്യമുണ്ട്...

smc-fonts വിഭജിച്ചപ്പോൾ പഴയ പാക്കേജിന്റെ പേരിൽ ഒരു മെറ്റ പാക്കേജ് സൃഷ്ടിക്കാൻ പറ്റുമായിരുന്നോ? അങ്ങനെ ചെയ്യാത്തതിനു കാരണമെന്തെങ്കിലുമുണ്ടോ?

ഫെഡോറ 30-ൽ "dnf search smc-fonts" ചെയ്യുമ്പോൾ ഒന്നും കിട്ടുന്നില്ല.

@sajith പ്രത്യേകം പ്രത്യേകം പാക്കേജുകളായതിനാൽ ഒരു മെറ്റാ-പാക്കേജ് ഉണ്ടാക്കാൻ പറ്റില്ല (എന്നു തോന്നുന്നു). RPM പാക്കേജിങിൽ, ഒരു പ്രധാന പാക്കേജിന്റെ സബ്-പാക്കേജ് ആയിട്ടാണെങ്കിൽ പറ്റും (പഴയ smc-fonts പോലെ); പക്ഷേ അവിടെ എല്ലാ സബ്-പാക്കേജും പ്രധാന പാക്കേജിന്റെ വേൎഷൻ നമ്പ്ര ആയിരിക്കും.

"dnf search smc\*fonts" ചെയ്താൽ കിട്ടും, smc-fonts ഫെഡോറാ 30 മുതൽ നിലവിലില്ല.

എന്തായാലും ഒന്ന് പാക്കേജിങ് വിദഗ്ദ്ധരുടെയടുത്ത് ചോദിച്ചു നോക്കട്ടെ.

@rajeesh "dnf install smc-fonts" ചെയ്യുമ്പോൾ SMC മലയാളം ഫോണ്ടുകളെല്ലാം ഇൻസ്റ്റാളായാൽ നന്നായിരിക്കും എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

അങ്ങനെ വേണമെങ്കിൽ smc-fonts ഒരു മെറ്റാ പാക്കേജ് ആവണ്ടേ? അതോ അതിനു വേറെ വല്ലതുമാണോ വേണ്ടത്?

@sajith മനസ്സിലായി. ആ സുന നിലവിലില്ല, അങ്ങനെ ചെയ്യാനുള്ള പ്രശ്നമാണ് മേൽ വിവരിച്ചത്.

@rajeesh

ഓർമ്മിപ്പിച്ചത് നന്നായി. ഞാൻ പോയി ഡെബിയൻ അപ്ഡേറ്റട്ടെ. :D

PS: ഞങ്ങക്ക് മെറ്റപാക്കേജുണ്ടല്ലോ.. <ജഗതി-പിടക്കോഴി കൂവുന്ന നൂറ്റാണ്ട്.ജഗപൊഗ>

@sajith

@balu
OT. ( മീം പശൂമ്പ അല്ലേ?)
@rajeesh @sajith

@rajeesh എന്താണ് സെര്‍ച്ചണ്ടത്

@ranjithsiji ചോദ്യം വ്യക്തമല്ല.

@rajeesh ഫെഡോറയില്‍ smc fonts install ചെയ്യാനായിട്ട് ഏത് പാക്കേജ്

@ranjithsiji dnf search smc\*fonts.
ബ്ലോഗ് പോസ്റ്റ് ചെറുതായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.