Follow

വ്യക്തികൾക്ക് ഒന്നും ചെയ്യാൻ പറ്റൂലെന്ന് വിലപിച്ചു കൊണ്ട് പാത്രത്തിൽ വിളമ്പിത്തരാൻ കാത്തിരിക്കുന്നവൎക്ക് വായിച്ചു നോക്കാന്‍. ഒരു വ്യക്തി, ഭൂരിപക്ഷത്തിന്റെ സഹായമില്ലാതെ, വരുത്തിയ മാറ്റം: mathrubhumi.com/social/social-

@rajeesh ഹഹ! ഈയൊരു മാറ്റത്തിന്റെ പ്രകമ്പനം ഇങ്ങു കാനഡായിൽ വരെ അനുഭവപ്പെട്ടു, കേട്ടാ‌.

പിള്ളാരേ ഇതൊക്കെ ക്യേട്ട് നിങ്ങള് നിങ്ങടെ മനുഷ്യാവകാശമൊക്കെ യെടുത്ത് പ്രയോഗിക്കാൻ പോയേക്കല്ല്. ഇടിമുറിയൊക്കെയുള്ള സ്ഥാപനമാണെങ്കി വല്ല സഖാക്കളോ മാനേജർമാരോ 'ആങ്ങള'മാരോ എടുത്തിട്ട് പെരുമാറും.

ഒരുത്തനെ പരസ്യമായി തല്ലിക്കൊന്നിട്ട് അവൻ ഹൃദയസ്തംഭനം കാരണം മരിച്ചതാന്ന് പറഞ്ഞ കോടതിയും അപ്രത്തൊണ്ട്, മറക്കണ്ടാ.

@kocheechi ഭാഗ്യം, കാനഡയല്ല ഭൂഗോളത്തിന്റെ കേന്ദ്രബിന്ദു!

@rajeesh കാനഡ പോട്ട്! ചീള് കേസ്!

കോഴിക്കോട്‌ കേരളത്തിന്റെ കേന്ദ്രബിന്ദുവാണോ?

അതായത്, കോഴിക്കോട്ടുകാരൻ "പൊരുതി" നേടിയ ഈ മനുഷ്യാവകാശം _കേരളത്തിൽ_ എന്തെങ്കിലും മാറ്റം കൊണ്ടുവന്നെന്നോ കൊണ്ടുവരുമെന്നോ കരുതുന്നുണ്ടോ?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.