Follow

ഡിജിറ്റൽ കാലത്തെ മലയാളമെഴുത്ത് — വിന്‍ഡോസ്, മാൿ, ഐഓഎസ്, ആന്‍ഡ്രോയ്ഡ്, ഗ്നു/ലിനക്സ് (ഗ്നോം, കെഡിഇ) എന്നിവിടങ്ങളിൽ എങ്ങനെ മലയാളം എഴുതാം എന്നതിനെക്കുറിച്ച് ഈ ലേഖകൻ ഒരു ലേഖനം എഴുതിയിട്ടുണ്ട്. സ്വതന്ത്രഅനുമതിയിൽ വായിക്കുക, നിയന്ത്രണങ്ങളില്ലാതെ പങ്കുവയ്ക്കക.

books.sayahna.org/ml/pdf/ml-in

@rajeesh മൊബൈൽ സൈസിൽ ആക്കിയത് നല്ല തീരുമാനം ആയി. വാട്ട്സാപ്പിലും ടെലഗ്രാമിലും കയറ്റി വിട്ടിട്ടുണ്ട്. നന്ദിയും ആശംസകളും

@subinpt നന്ദി!

മൊബൈൽ സൈസിൽ സായാഹ്ന പ്രവൎത്തകർ ടൈപ്‌സെറ്റ് ചെയ്തതാണ്.

@rajeesh ഇതിഷ്ടപ്പെട്ടു. വളരെ നന്ദി രജീഷ്!

വേറെ പേജ് സൈസിലോ റീഫ്ലോവബിൾ ഫോർമാറ്റിലോ ഉണ്ടോ? ഡെസ്ക്‌ടോപ്പിൽ സൂം ചെയ്തു വായിക്കണം.

@subinpt

@sajith @subinpt ടെൿ ഉപയോഗിച്ചു അച്ചുനിരത്തിയതാണ്. മറ്റു പേജ് സൈസിൽ ഇല്ല, അങ്ങിനെ ചെയ്താൽ പടങ്ങളും പാഠവും തമ്മിൽ ആടും ആടലോടകവും തമ്മിലുള്ള ബന്ധമേ കാണൂ (എന്റെ സാങ്കേതികജ്ഞാനം വച്ചു ചെയ്തു നോക്കി ആയുധം വച്ചതാണ്).

ഞാനും ഡെസ്ക്‌ടോപ്പിൽ മുഴുവൻ വീതി/സൂം ചെയ്താണ് സായാഹ്നയുടെ മൊബൈൽ പതിപ്പുകൾ വായിക്കാറ്. എച്ടിഎംഎൽ ആക്കാൻ പറ്റുമോയെന്നു നോക്കട്ടെ, എങ്കിൽ ബ്ലോഗിലിടാം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.