Follow

വായനാതല്പരുടെ ശ്രദ്ധയ്ക്ക്: സായാഹ്ന ഫൗണ്ടേഷൻ ഒരു ഡിജിറ്റൽ വായനശാല തുടങ്ങുന്നുണ്ട്. വരിസംഖ്യ ഒരു വര്‍ഷത്തേയ്ക്ക് ₹200 + നികുതി. വിദേശത്തു് $10 (തത്തുല്യം). വിശദ വിവരങ്ങള്‍ക്കും രജിസ്റ്റർ ചെയ്യാനും മറ്റും dl.sayahna.org സന്ദര്‍ശിക്കുക. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്തുക.

വെളിപ്പെടുത്തൽ: എഴുത്തുകാരെ ശാക്തീകരിക്കുക, മികച്ച ഉള്ളടക്കം മുദ്രണമികവോടെ വായനക്കാരിലെത്തിക്കുക എന്നീ ഉദ്ദേശങ്ങളോടെ ഈ ലേഖകൻ പദ്ധതിയുടെ സാങ്കേതികസമിതിയിൽ അംഗമാണ്.

@rajeesh ഒരു സംശയം. അവിടെ ഫോൺ പിഡിഎഫ് മാത്രമേയുള്ളോ? ഇത്തിരി കൂടെ വലിയ സ്‌ക്രീനിൽ വായിക്കാൻ സൗകര്യത്തിന് റീഫ്ലോ ചെയ്യുന്ന ഫോർമാറ്റിൽ പുസ്തകങ്ങൾ കിട്ടുമോ?

@sajith വിവിധ സ്ക്രീനുകളിൽ സൗകര്യപ്രദമായി വായിക്കനുതകുന്ന വിധത്തിലാണ്‌ പാഠവിന്യാസം. റീഫ്ലോ പറ്റുന്ന വിധത്തിൽ എച്റ്റിഎംഎൽ/ഇപബ്‌ ആദ്യമേ പരിഗണിക്കുന്നുണ്ട്‌.

@rajeesh ഓക്കേ, താങ്ക്യൂ. അച്ഛന് അയച്ചു കൊടുത്തിട്ടുണ്ട്. രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

പുള്ളിക്കൊരു മുട്ടുവേദന വന്നു നടക്കാൻ വയ്യാതെ ഇരിക്കുകയാണ്. സാധാരണ അടങ്ങിയിരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണ്. റിട്ടയറായിക്കഴിഞ്ഞ് ഞങ്ങടവിടത്തെ വായനശാലയുടെ എല്ലാമെല്ലാം ആയി നടപ്പായിരുന്നു, കൊറോണ വന്നതു വരെ. സായാഹ്നയുടെ പ്രസാധന നയത്തിൽ പറയുന്നതു പോലെ വായനക്കാരില്ലാതായ വായനശാലയാണ് അതും. അതുകൊണ്ട് ഡിജിറ്റൽ വായനശാല കണ്ടപ്പോൾ വലിയ സന്തോഷം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.