Follow

സന്നദ്ധപ്രവൎത്തകരുടെ അഞ്ചു വൎഷത്തോളമുള്ള പ്രയത്നഫലമായി, സായാഹ്ന “ശബ്ദതാരാവലി” സമ്പൂൎണ്ണ ഡിജിറ്റൽ പതിപ്പു് പ്രകാശനം ചെയ്യുന്നു. 55653 വാക്കുകൾ; അൎത്ഥം, ഉദാഹരണങ്ങൾ മുതലായവ സഹിതം XDXF മാനക XML കോര്‍പസ് ആയും വിവിധ ഉപയോഗങ്ങള്‍ക്കു് ക്രിയറ്റിവ് കോമണ്‍സ് അനുമതിയിൽ ലഭ്യമാണ്. കൂടാതെ ഒരു “ലെക്സൊണമി” സെര്‍വ്വറും ലഭ്യമാക്കിയിട്ടുണ്ട്. ഈ ബൃഹദ്‌സംരംഭത്തിൽ എളിയ സംഭാവന നല്കാനായതിൽ ഈ ലേഖകന്‍ ചരിതാൎത്ഥനാണ്.

stv.sayahna.org/

മാതൃഭൂമിയിൽ വന്ന വാൎത്ത.

@rajeesh

നന്നായി! മുന്നേ എന്തെങ്ക്ലും ആവശ്യം വന്നാൽ ഷിജുവിന്റെ സ്കാനിൽ സ്ക്രോൾ ചെയ്തു കണ്ടുപിടിക്കുകയായിരുന്നു. സേർച്ച് സൗകര്യമുണ്ടായിരുന്നില്ല. ഇപ്പോൾ എളുപ്പമായി.

@akhilan എച്ടിഎംഎൽ മാത്രമല്ല, എക്സ്എംഎൽ ഫോര്‍മാറ്റിലും ഡാറ്റ ലഭ്യമാണ്. ആര്‍ക്കു വേണമെങ്കിലും ഒരു പുസ്തകമോ മൊബൈൽ ആപ്പോ മറ്റോ ഉണ്ടാക്കാനും, ഭാഷാശാസ്ത്രജ്ഞർക്കും ലെൿസൊണമി പഠനങ്ങള്‍ക്കും മറ്റും ഇതു സ്വതന്ത്രമായി ഉപയോഗിക്കാം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.