ഇന്നു മനസിലാക്കിയ ഒരു കാര്യം:
പഞ്ചാബിൽ ജനിച്ച നരിന്ദർ സിങ്ങ് കപാനി ആണു ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ഫോർച്ച്യൂൺ മാസിക അദ്ദേഹത്തെ "unsung heroes who greatly influenced life in the twentieth century" എന്നൊരു കൂട്ടത്തിൽ കൂട്ടി. ഇൻഡ്യ അദ്ദേഹത്തിനു മരണാനന്തരം പദ്മവിഭൂഷൺ നൽകി.
@sajith ഇന്ത്യക്കാരനായതിനാൽ തഴയപ്പെട്ടതാണെന്നു ന്യായമായും സംശയിക്കാം. (താണു പദ്മനാഭൻ, നൊബേൽ കമ്മറ്റി പലവട്ടം നാര്ലികറെ തഴഞ്ഞതിനെപ്പറ്റി പരാമൎശിച്ചു കണ്ടിരുന്നു).
ആ വിക്കി പേജിൽ മൂപ്പരുടെ ഒരു പടം പോലും ലഭ്യമല്ല!
2020 ഡിസംബറിലാണു മരിച്ചത്, ഭാരത വാൎത്താ ചാനലുകളോ പത്രങ്ങളോ ഇങ്ങനൊരു സംഭവമേ ഉണ്ടായതായി അറിഞ്ഞില്ലെന്നു തോന്നുന്നു.
@rajeesh നോബെൽ സമ്മാനക്കമ്മിറ്റി തഴഞ്ഞെന്നായിരുന്നോ.
തഴക്കവും പഴക്കവും കൊറേയുള്ള കമ്മിറ്റിയാണല്ലോ. അതൊക്കെ സംഭവിക്കും. 🙂