കേരളസർക്കാരിന്റെ ലിപിപരിഷ്ക്കരണം മൂലം അറിവിന്റെ വ്യാപനത്തിലുണ്ടാവുന്ന ഗുരുതരമായ ഭവിഷ്യത്തുകളെക്കുറിച്ചു് സായാഹ്ന ഫൗണ്ടേഷൻ ഒരു വിശദമായ പഠനം പ്രസിദ്ധീകരിച്ചിരുന്നു (https://sayahna.net/FontSpecs).
ഇതിന്റെ വെളിച്ചത്തിൽ, ഭാഷാപ്രേമികൾ ചേർന്നു് ഒരു നിവേദനം സംസ്ഥാനസർക്കാരിനു് സമർപ്പിക്കുവാൻ ഒരുങ്ങുകയാണു്. താങ്കൾക്കു് അതിൽ പങ്കാളിയാകാൻ താല്പര്യമുണ്ടെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന ഫോറത്തിൽ പേരും ഇമെയിൽ ഐഡിയും ചേർത്തു് നിവേദനത്തിന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കാൻ സഹായിക്കുക.