മലയാളം പരിമിത ലിപിസഞ്ചയ അക്ഷരരൂപങ്ങളുടെ രൂപീകരണം മെച്ചപ്പെടുത്തൽ:‌ ഒരു സമയം ഒരു അക്ഷരരൂപം (one glyph at a time).

എഴുത്തുകാരോട് ‘സായാഹ്ന’യുടെ അഭ്യൎത്ഥന.

നേപ്പ്ള്‍സിലെ ചുമട്ടുതൊഴിലാളികൾ (അദന്നെ, തൊഴിലാളി വൎഗ്ഗം) എടുത്ത ധീരമായ തീരുമാനം ആംഗലേയത്തിലേക്ക് വിവൎത്തനം ചെയ്തത്.

പൊരിഞ്ഞ പണിയാണ്.

പണിയളവു മാനകം ഗിറ്റ്‌ലാബ് വക.

പ്രധാൻമന്ത്‌രീജി: രണ്ട് റഫാലേടുത്ത് ചറപറാ വെടിവച്ച് ഈ കൊറോണയെ പാകിസ്താനിലേക്കോ ചൈനേലേക്കോ പറപ്പിക്കാൻ പറ്റൂലഡേ?

കരസേനമേധാവി: മൂന്നാലു് ആശുപത്രി ഞങ്ങളുതന്നെ തട്ടിക്കൂട്ടിക്കോളാം സാറേ.

ശ്ശൊ, പറയാതിരിക്കാൻ വയ്യ. കെഡിഇ പ്ലാസ്മ 5.21 ചുവര്‍ചിത്രം “ക്ഷീരപഥം” കിടിലൻ തന്നെ.

മാതൃഭൂമിയിൽ വന്ന വാൎത്ത.

Show thread

പുതുവൎഷാരംഭത്തിൽ ആര്‍ഐടി ഒരു സ്വതന്ത്ര മലയാളം യുണികോഡ് ഫോണ്ട് പ്രകാശനം ചെയ്യുന്നു: ‘പന്മന’. ബോഡി-ടെക്സ്റ്റിന് അനുയോജ്യമായ ഫോണ്ടാണിത്. തനതുലിപിയ്ക്കു വേണ്ടി ശക്തമായി നിലകൊണ്ട പ്രൊ. പന്മന രാമചന്ദ്രൻ നായരുടെ സ്മരണയിലാണ് ഫോണ്ട് നാമകരണം ചെയ്തിരിക്കുന്നത്.

rajeeshknambiar.wordpress.com/

ആര്‍ഐടി രചന ഫോണ്ടിന്റെ രൂപകല്പന, സങ്കീൎണ്ണലിപി നിയമം പ്രോഗ്രാമിങ്, സാങ്കേതിക നിൎമ്മാണം എന്നിവയെക്കുറിച്ചു് ഒരു ചെറു കുറിപ്പ് എഴുതിയിട്ടുണ്ട്.

rajeeshknambiar.wordpress.com/

The Sting (1973) കണ്ടു. ഓരോ അഭിനേതാവും — റോബര്‍ട്ട് റെഡ്ഫോഡും പോള്‍ ന്യൂമാനും റോബര്‍ട്ട് ഷായും, ഒന്നോ രണ്ടോ സീനിൽ വരുന്നവരുമടക്കം — തകൎത്തഭിനയിച്ച പടം. ഒന്നാന്തരം തിരക്കഥ — ഉദ്വേഗവും ട്വിസ്റ്റും അവസാനം വരെ. ഉഗ്രൻ ഛായാഗ്രഹണം (ലൈറ്റിങ്, കാമറ പ്ലേസ്‌മെന്റ്), സംവിധാനം.

ഹോളിവുഡിനോടു മതിപ്പു തോന്നിപ്പോവുന്നത് ഇതൊക്കെ കാണുമ്പൊഴാണ്.

സംവിധായകൻ ‘ബുച് കാസിഡി & ദ് സണ്‍ഡാന്‍സ് കിഡ്’ (ന്യൂമാനും റെഡ്ഫോഡും തന്നെ) സംവിധാനം ചെയ്തയാളാണ്.

കൃസ്മസ്‌-പുതുവത്സര സമ്മാനം നേരത്തേ കിട്ടി. ഭട്ടതിരിയ്ക്കു സ്നേഹം.

ഭാഗ്യനാഥിന്റെ വരകൾ, പെഴ്സ്പെക്റ്റീവ്‌ ഒക്കെ ഇഷ്ടമാണ്‌. ഷെരീഫിന്റേത്‌ സാമ്പ്രദായികമല്ലാത്തതും. മദനന്റെ ജല/എണ്ണച്ചായ ചിത്രങ്ങളും വാസ്തു രേഖാചിത്രങ്ങളും. റോണി ദേവസ്യയുടെ നിറസങ്കലനം, പ്രത്യേകിച്ചും കൽപറ്റ നാരായണന്റെ 'എവിടമിവിട'ത്തിനു വേണ്ടി വരച്ചവ. മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ഉഷാർ.

ടിഡി രാമകൃഷ്ണന്റെ 'പച്ച, മഞ്ഞ, ചുവപ്പി'നു ഭാഗ്യനാഥിന്റെ വര.

Away (2019) കണ്ടു. ഒന്നാന്തരം അനിമേറ്റഡ്‌ ചിത്രം. ഒന്നാന്തരം നിറസംയോജനം. ഒന്നാന്തരം സംഗീതം. ജീവിതയാത്രകളും യാത്രികരും അവനവൻ കടമ്പകളും. വെനസ്വേലക്കാരനായ ഗിന്റ്സ്‌ സിൽബലോഡിസ്‌ മൂന്നു വർഷത്തിലധികമെടുത്ത്‌ ഒറ്റയ്ക്കു സൃഷ്ടിച്ചതാണ്‌!

കേരളപ്പിറവി ദിനത്തിൽ മലയാളത്തിന് ഒരു പുതിയ കൈയ്യെഴുത്ത് ശൈലീ ലിപിസഞ്ചയം — “എഴുത്ത്”. ലിപി വരച്ചതു് കാലിഗ്രഫർ നാരായണ ഭട്ടതിരിയാണ്, ടൈപോഗ്രഫി ഹുസൈൻ കെഎച്, ഫോണ്ട് എൻജിനീയറിംഗ്, സാങ്കേതികത രജീഷ് കെവി.

rajeeshknambiar.wordpress.com/

സ്വതന്ത്രസോഫ്റ്റ്‌വെയർ ശിബിരം 2020ൽ ഞാൻ ഒരു മാൎഗ്ഗനിൎദ്ദേശകനായി പ്രവൎത്തിക്കുന്നുണ്ട് (പരിമിതലഭ്യതയിൽ). കെഡിഇ, തനതുലിപി, ഫോണ്ട്ഫോര്‍ജ്, ഫെഡോറാ പാക്കേജിങ് മുതലായവയിൽ മെച്ചപ്പെടുത്തലുകളും പുതിയ വികസനപ്രവൎത്തനങ്ങളും ചെയ്യാൻ താല്പര്യമുള്ള ഉത്സാഹഭരിതൎക്ക് മാൎഗ്ഗനിൎദ്ദേശങ്ങളും പിന്തുണയും ലഭ്യമാക്കുന്നതാണ്.

camp.fsf.org.in

അമ്പിളിമാമനിൽ വരച്ചിരുന്ന ആര്‍ട്ടിസ്റ്റ് ശങ്കർ മരിച്ചുപോയി. പ്രസിദ്ധമായ വിക്രമാദിത്യൻ-വേതാളം ചിത്രം അദ്ദേഹം വരച്ചതാണ്. വളരെച്ചുരുക്കം അമ്പിളിമാമനേ വായിച്ചിട്ടുള്ളൂ, ഓൎമ്മയ്ക്കൊക്കെ മങ്ങലുണ്ട്; പക്ഷേ അതിലെ ചിത്രങ്ങൾ പകൎന്ന അനുഭൂതി മായാതെയുണ്ട്.
ഇതു പോലെ അസാദ്ധ്യമായി ഇല്ലസ്റ്റ്രേഷൻ ചെയ്തിരുന്ന കുറച്ചു പേരുണ്ട്, എനിക്കു പേര് അറിഞ്ഞുകൂടാത്ത/ഓൎമ്മയില്ലാത്തവരായി. ഇവിടെ തല്പരകക്ഷികളുണ്ടോ?

യാഹൂ എന്നോട് ക്ഷമിക്കണം.

ഓണാശംസകൾ!

ഉപ്പേരി ഉണ്ടായിരുന്നു, പടമാക്കിയതിനു ശേഷമാണ്‌ രംഗപ്രവേശം.

ഹയർ സെക്കന്‍ഡറി പ്രവേശന നടപടികള്‍ക്കുള്ള നിൎദ്ദേശങ്ങളാണ്. ഒരൊറ്റ പേജിൽ മാത്രം 8 നിറങ്ങൾ. ഇളം പച്ചയിലുള്ള നിൎദ്ദേശങ്ങൾ വായിക്കാൻ കൂടി സാദ്ധ്യമല്ല. ആക്സസ്സിബിലിറ്റി എന്നതിനെപ്പറ്റി എന്തെങ്കിലുമൊരു ആലോചന ഇല്ല. ലക്ഷക്കണക്കിന് കുട്ടികൾ/രക്ഷിതാക്കൾ/അദ്ധ്യാപകർ എന്നിവർ വായിക്കേണ്ട പ്രമാണമാണ്. ഭയാനക ഡിസൈൻ സെന്‍സിബിലിറ്റി.

ഡിസൈൻ മത്സരത്തിന് എന്‍ട്രി ആയിട്ടാണ് ഇതു തയ്യാറാക്കിയ ആൾ കണ്ടത് എന്നു തോന്നുന്നു.

ഭാഗ്യത്തിന് ഒരൊറ്റ ഫോണ്ട് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്.

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.