C/2020 F3 ധൂമകേതുവിനെ കാണാൻ നഗരത്തിന്റെ വെളിച്ചമില്ലാത്ത ദൂരെ ഒരിടത്തു പോയതാണ്. ധൂമകേതുവിനെ കണ്ടുപിടിക്കാൻ സ്റ്റെല്ലാരിയം ആപ്പ് കാശു കൊടുത്തു വാങ്ങുകയും ചെയ്തു. അമ്പിളിമാമന്റെ വെളിച്ചം കാരണം ധൂമകേതുവിന്റെ ധൂമം പോലും കാണാൻ പറ്റിയില്ല.

തോർത്തും ലൈഫ്ബോയ് സോപ്പും കൊണ്ടു പോയതു കൊണ്ട് യാത്ര അപ്പാടെ നഷ്ടമായില്ല.

Follow

@sajith stellarium is free software. No need tonpay money

@ranjithsiji അതെന്താ കാശു കൊടുത്താൽ? ഫ്രീ സോഫ്റ്റ്‌വെയർ എഴുതുന്നവർക്ക് റേഷൻ സൗജന്യമാണോ? അവർക്കു വീട്ടുവാടക കൊടുക്കണ്ടേ? അവരുടെ മക്കൾക്ക് സ്‌കൂളിൽ ഫീസില്ലാതെ പഠിക്കാമോ? 🤔

സ്റ്റെല്ലാറിയം മൊബൈൽ ഫ്രീ സോഫ്റ്റ്‌വെയർ അല്ല, "ഫ്രീ ആസ് ഇൻ ഫ്രീ ബിയർ" ഫ്രീയുമല്ല. സ്റ്റെല്ലാറിയം ഡെസ്ക്ടോപ്പ് പ്രൊജക്റ്റ് തുടങ്ങിയ ആളുടെ ഒരു ബിസിനസ് സംരംഭമാണ്.

stellarium-labs.com/about/

അദ്ദേഹം ബിസിനസിൽ വിജയിക്കണം എന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ടു കാശു കൊടുത്തു വാങ്ങി. 🙂

@sajith വളരെ നല്ലത്. ഫ്രീ സോഫ്റ്റ്‌വെയർ പണം നല്കി വാങ്ങരുതെന്നല്ല ഞാൻ ഉദ്ദേശിച്ചത്. അവരെ സഹായിക്കാനായി തീര്‍ച്ചയായും പണം നല്‍കണം. ആന്‍ഡ്രോയ്ഡ് ആപ്പ് ഫ്രീയാണെന്നെനിക്കറിയില്ലായിരുന്നു. ഇനി ആരെങ്കിലും പറ്റിച്ചതാണോ എന്നുവിചാരിച്ച് പറഞ്ഞതാണ്. ഞാനും വാങ്ങാം. Osmand പണം നല്കി വാങ്ങിയിട്ടുണ്ട്. ഫ്രീയായും ഉപയോഗിച്ച് നോക്കിയിട്ടുമുണ്ട് നല്ല കാര്യം.

@sajith പിന്നെ fdroid ല്‍ simple tools എന്നപേരിൽ എല്ലാ android അടിസ്ഥാന സംഗതി കളും ഉണ്ടാക്കുന്ന tibor kaputra എന്നയാളുടെയും apps വാങ്ങിയിട്ടുണ്ട്. Google play service, google play, gmail, google maps എന്നിവയില്ലാതെ android ഉപയോഗിക്കാന്‍ ഇവ വേണ്ടിവരും

@ranjithsiji നല്ല കാര്യം. 🙂

ഒരു ക്ലോസറ്റ് ഫ്രീ സോഫ്റ്റ്‌വെയർ തീവ്രവാദി എന്ന നിലയ്ക്ക് ഞാനും ഫ്രീ സോഫ്റ്റ്‌വെയർ എഴുതുന്നവരെ പരമാവധി സ്നേഹിക്കാൻ നോക്കും. സ്വതന്ത്രമല്ലെങ്കിലും ഇങ്ങനെ ചില ആപ്പുകൾക്കും നമ്മളെ വിറ്റു കാശാക്കുന്ന കമ്പനികളുടെ ഉൽപ്പന്നങ്ങൾക്കു പകരമായി അങ്ങോട്ടു കാശു കൊടുത്തു വാങ്ങാവുന്ന സോഫ്റ്റ്‌വെയറിനും കാശു കൊടുക്കാൻ മടിയില്ല.

@ranjithsiji
simple tools നെ കുറിച്ച് പറഞ്ഞതിനു നന്ദി. അതിലെ കോണ്ടാക്റ്റ്സ് നല്ലതായി തോന്നുന്നു. സ്റ്റോക് കോണ്ടാക്റ്റ് ആപ്പിൽ ഗ്രൂപ്പ് (ഗൂഗിളിൽ സിങ്ക് ചെയ്യാതെ) ഇല്ലാത്തതുകൊണ്ട് വലിയ കഷ്ടപ്പാടാണ്. കോൾ ചെയ്യുമ്പോൾ ഒരോ പ്രാവശ്യവും ഏതു സിം വേണമെന്നു സെലക്റ്റ് ചെയ്യണം എന്ന പ്രശ്നമുണ്ട്. കുറച്ചു നോക്കട്ടെ.
@sajith

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.