കൊഡാക് എക്റ്റക്രോം എന്നൊരു സ്ലൈഡ് ഫിലിം ഉപയോഗിച്ചിരുന്നു. വളരെ ഇഷ്ടവുമായിരുന്നു. അതും 2013-ൽ നിർത്തി.
https://en.wikipedia.org/wiki/Ektachrome
ഒരു വെബ്സൈറ്റിൽ എക്റ്റക്രോമിനെപ്പറ്റി ഒരു ഓർമ്മക്കുറിപ്പു കണ്ടു. ഞാൻ കൻഹ നാഷണൽ പാർക്കിൽ വെച്ച് എടുത്ത ഒരു പടം അവരതിൽ ഉപയോഗിച്ചിരിക്കുന്നു.
ഈ പടത്തിലെ നിറങ്ങൾ ഇപ്പോളും ഇഷ്ടമാണെങ്കിലും മറ്റു കുറവുകളാണ് ആദ്യം കാണുന്നത്. ഓടുന്ന ജീപ്പിൽ നിന്ന് എടുത്തതു കൊണ്ടായിരിക്കും.
(കൻഹ ആൽബം: https://flickr.com/photos/sajith/albums/72157603854479388/)
മക്കളെ വളർത്താൻ കാനഡയിൽ നിന്നു നെതർലന്ധിലേയ്ക്കു കുടിയേറിയ ഒരാളുടെ യൂട്യൂബ് ചാനൽ കണ്ട് ഇഷ്ടപ്പെട്ടിരിക്കുന്നു.
https://www.youtube.com/watch?v=ul_xzyCDT98
ആ ചാനൽ വഴിയാണ് https://www.strongtowns.org എന്ന പ്രസ്ഥാനത്തെപ്പറ്റി അറിയാനിടയായത്.
ശ്രദ്ധ നോർത്തമേരിക്കയിൽ ആണെങ്കിലും നഗരവികസനത്തെപ്പറ്റി നമ്മളെല്ലാവരും ചിന്തിക്കേണ്ട കാര്യങ്ങൾ ഇവർ പറയുന്നുണ്ട്.
കഴിഞ്ഞ പത്തു വർഷത്തിൽ എണ്ണത്തിൽ നാലിരട്ടി വർദ്ധനയുണ്ടായ അമേരിക്കയിലെ ബാൾഡ് ഈഗിളുകൾക്ക് അഭിവാദ്യങ്ങൾ.
https://www.allaboutbirds.org/news/new-bald-eagle-population-estimate-usfws/
കഴിഞ്ഞ രണ്ടുമൂന്നു വർഷമായി രണ്ട് അച്ഛൻ കഴുകന്മാരും ഒരു അമ്മ കഴുകിയും (?) കൂടുകൂട്ടി മക്കളെ വളർത്തുന്ന കൗതുകക്കാഴ്ച്ച ലൈവ് സ്ട്രീം ചെയ്യുന്നത് വല്ലപ്പോഴും നോക്കിയിരിക്കാറുണ്ട്.
https://stewardsumrr.org/webcams/bald-eagle-nest-cam-live-1/
(ആ സ്ഥലത്ത് ഒന്നുരണ്ടു പ്രാവശ്യം പോയിട്ടുണ്ടെങ്കിലും അവരുടെ കൂടു കാണാൻ സാധിച്ചിട്ടില്ല. പറ്റുമോന്ന് അന്വേഷിച്ചതുമില്ല. അവരവിടെ സമാധാനമായി കഴിയട്ടെ!)
🦅
ഇന്ത്യയിൽ ആഹാരം രാഷ്ട്രീയമാക്കിയത് വലിയൊരു പൊതുജനാരോഗ്യ പ്രശ്നമാണ്. അതിനെപ്പറ്റി ഒരു ലേഖനം.
Greater adjutant stork ("മൂത്ത കാര്യസ്ഥൻ കൊറ്റി"?) എന്നൊരു പക്ഷിയെപ്പറ്റിയും അസമിൽ അവയെ സംരക്ഷിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയെയും പറ്റി ഒരു ന്യൂയോർക്ക് ടൈംസ് ലേഖനം.
https://www.nytimes.com/2021/03/29/travel/india-greater-adjutant-stork.html
കൊറോണവൈറസ് ചാർട്ട് ദി ഇക്കണോമിസ്റ്റിൽ നിന്ന്:
പല ക്രോണിക്ക് രോഗങ്ങളുടെയും മൂലകാരണം ഇൻസുലിൻ റെസിസ്റ്റൻസാണെന്ന് "Why We Get Sick" എന്ന പുസ്തകം പറയുന്നു. ഡയബറ്റീസ്, ഹൃദ്രോഗം, അമിതഭാരം, കാൻസർ, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, കിഡ്നിരോഗങ്ങൾ, വാർദ്ധക്യസംബന്ധമായ രോഗങ്ങൾ -- ഇതെല്ലാമതിൽ പെടും. ഇന്ന് വലിയൊരു പങ്ക് ആളുകൾക്ക് ഇൻസുലിൻ റെസിസ്റ്റൻസുണ്ട്.
കൊറോണവൈറസ് കാരണമുള്ള മരണനിരക്കിനെപ്പറ്റി കണ്ടപ്പോൾ അതും ഇതുമായി ബന്ധമുണ്ടോ എന്നൊരു സംശയം.
ഇൻസുലിൻ റെസിസ്റ്റൻസിനെപ്പറ്റി ഒരു കടുകട്ടി പോഡ്കാസ്റ്റ് എപ്പിസോഡ്:
https://peterattiamd.com/geraldshulman/
📖
ദി ഇക്കണോമിസ്റ്റ്, മാർച്ച് 13 2021 എഡിഷനിൽ കണ്ടത്.
ആരോ കളഞ്ഞ രണ്ടു ബോക്സ് കൊഡക്രോം വഴിയോരത്തിരുന്നു കിട്ടി. പ്രോസസ് ചെയ്ത വർഷങ്ങളുണ്ട്: 1982, 1986. പാർട്ടികളിലും ബീച്ചുകളിലും പാർക്കുകളിലും മീൻപിടുത്ത ട്രിപ്പുകളിലും നിന്നുമുള്ള ചിത്രങ്ങൾ.
ഫോട്ടോഗ്രഫി തുടങ്ങിയപ്പോൾ ഫിലിം സ്നേഹിയായിരുന്നെങ്കിലും കൊഡക്രോം ഉപയോഗിക്കാൻ അവസരമുണ്ടായില്ല. നാട്ടിലിതു പ്രോസസ് ചെയ്യുന്ന ലാബുകളില്ലായിരുന്നു. അമേരിക്കയിലെ അവസാന ലാബ് 2010-ൽ പൂട്ടിയതൊരു വാർത്തയായിരുന്നു.
"കൊഡക്രോം" എന്ന പാട്ടു പലതവണ കേട്ടിട്ടുള്ളതു കൊണ്ടു നൊസ്റ്റിയായേക്കാം.
https://www.youtube.com/watch?v=RGK19Pg6sB0
🎞️
ഇക്കണോമിക്സ് മനസിലാക്കാനായി റാപ് കേൾക്കുകയാണ്
ലിങ്കഡിന്നിൽ ഒരു മണ്ണാങ്കട്ടിയും പോസ്റ്റു ചെയ്യാറില്ല. ഹാഷ്ടാഗ് സ്റ്റോപ്പ് ഏഷ്യൻ ഹേറ്റ് എന്ന വിഷയത്തെപ്പറ്റി പ്രതികരിക്കാൻ ലിങ്കഡിൻ കഴിഞ്ഞ കുറേ ദിവസമായി പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു.
കാലിക വിഷയങ്ങളെപ്പറ്റി ഉടനടി ഔട്ട്റേജ് പെർഫോം ചെയ്യണമെന്നു "പ്രൊഫഷനൽ" സോഷ്യൽ നെറ്റുവർക്കും നമ്മളെ പ്രേരിപ്പിക്കുന്നതെന്തിനാവും? ഈ ഉപായം നടപ്പിലാക്കുന്നതിൽ ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും വിജയത്തിൽ അസൂയ തോന്നിയിട്ടാവുമോ? ആവില്ല അല്ലേ? ശരിക്കും വെഷമം തോന്നിയിട്ട് ആത്മാർത്ഥമായി പ്രേരിപ്പിക്കുന്നതാവും അല്ലേ?
ഇതൊരു ഹിറ്റാണെന്ന് സ്ഥലത്തെ പ്രധാന പാണൻ പറഞ്ഞറിഞ്ഞു.
അവസാനം ഇഷ്ടപ്പെട്ടു:
"Potentially positive developments such as vaccine stories receive less attention from U.S. outlets than do negative stories about Trump and hydroxychloroquine. Overall, we are unable to explain the variation in negativity with political affiliation of an outlet’s audience, or U.S case count changes, but we do find that U.S. readers demand negative stories.
We conclude that the CDC’s implicit “warning label” against consuming too much U.S. COVID-19 media may be warranted."
അമേരിക്കൻ മാധ്യമങ്ങൾ കൊറോണവൈറസ് വാർത്തയിലെ നെഗറ്റിവിറ്റി പെരുപ്പിക്കുന്നു എന്നു പറയുന്ന ഒരു പേപ്പർ: "Why Is All COVID-19 News Bad News?"
https://www.nber.org/papers/w28110
വൈറസ് ഭയം കഴിഞ്ഞ ഒരു വർഷമായി ആഘോഷിച്ചു കൊണ്ടിരിക്കുന്ന ന്യൂ യോർക്ക് ടൈംസ് വഴിയാണു പ്രസ്തുത പേപ്പറിനെപ്പറ്റി അറിയാനിടയായത് എന്നതിൽ സന്തോഷമുണ്ട്.
ഞാനാണിവിടെ അധികാരി
എല്ലാർക്കും മേലാവി!
I manage https://aana.site instance, and primarily speak Malayalam here. I speak English at toot.cafe (as @sajith), and post pictures at photog.social (as @sajith).