Follow

ഞാനുറങ്ങിക്കിടക്കുമ്പോ നിങ്ങളിവിടെ ഓളമുണ്ടാക്കുകയും നിങ്ങളുറങ്ങിക്കിടക്കുന്ന സമയത്ത് ഞാനൊറ്റയ്ക്കിവിടെ ഓളമുണ്ടാക്കുന്നതുമായ പരിപാടി എനിക്കങ്ങു രസിക്കുന്നില്ല.

ഇതൊഴിവാക്കാൻ ഞാനുറങ്ങുമ്പോൾ നിങ്ങളും ഉറങ്ങണം, ഞാനുണരുമ്പോൾ നിങ്ങളും ഉണരണം എന്നാണെന്റെ അഭിപ്രായം.

@sajith
നിങ്ങളുറങ്ങുമ്പോ സ്വപ്നത്തിൽ ഇവിടെ ലോഗിൻ ചെയ്തൂടേ? ഞാനീ മറുപടി പോസ്റ്റുന്നത് സ്വപ്നത്തിലാണ്. ഞായറാഴ്ച പത്തുമണിവരെയാണുറക്കം. ഇപ്പോൾ എട്ടേകാലായിട്ടേയുള്ളൂ.

@primejyothi വളരെ നല്ലൊരാശയമാണിത്. നമുക്ക് ഇങ്ങനെയൊരു ഫീച്ചർ റിക്വസ്റ്റും മാസ്റ്റഡോൺ ഡെവലപ്പ് ചെയ്യുന്ന വിദ്വാൻ സമക്ഷം അവതരിപ്പിക്കണം.

@sajith
ഫീച്ചർ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തില്ലെങ്കിൽ വേറൊരു പണിയുണ്ട്. അവിടെ രണ്ടു ജോലി, നാലു വിസ, രണ്ട് സ്കൂൾ അഡ്മിഷൻ, ഒരു നാലുബെഡ്രൂം വീട്, ചെറ്ര്യേ ഒരു ബെൻസ് ഒക്കെ അറേഞ്ച് ചെയ്താൽ ബാക്കി ഞാൻ നോക്കാം.

@primejyothi അയാള് ജർമനീലാണ്. നിങ്ങളിങ്ങോട്ടു വന്നിട്ടതെന്തു കാര്യം?

അതെന്തായാലും ലൗകിക സുഖങ്ങളോടുള്ള താങ്കളുടെ ഈ ആസക്തി കാണുമ്പോൾ എനിക്കുപോലും പോയി സന്യാസം അനുഷ്ഠിക്കാൻ തോന്നുന്നു!

@sajith
ജർമ്മനീം കാനഡയും ചട്ടീം കലോം പോലെ അടുത്തല്ലേ? സന്യസിക്കാൻ പോകുമ്പോൾ ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും പിൻ സഹിതം എനിക്കയച്ചു തരണം.
എന്റെ ലൗകിക സുഖങ്ങളേക്കാൾ മുൻഗണന മറ്റുളവരുടേതിനാണെന്ന് എന്റെ റിക്വസ്റ്റ് കണ്ടാലറിയില്ലേ? പിന്നെ, "Money can't buy happiness, but it's much more comfortable crying in a Mercedes than on a bike." എന്ന ആപ്തവാക്യവും ഓർമ്മപ്പെടുത്തുന്നു.

@primejyothi ക്രെഡിറ്റ് കാർഡൊന്നുമില്ല, ബാർട്ടർ സമ്പ്രദായമാണ്. പത്തു ലൈൻ ഷെൽ സ്ക്രിപ്റ്റിന് രണ്ടു മത്തി കിട്ടും. ജാവ പ്രോഗ്രാമേഴ്‌സ് കാശുകാരാണ്. ഹാസ്ക്കൽ, എ പി എൽ പ്രോഗ്രാമേഴ്‌സ് നിത്യ ദാരിദ്ര്യത്തിലും.

@sajith @primejyothi ഇതിലും എപിഎല്ലും ബിപിഎല്ലുമൊക്കെ ഉണ്ടോ

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network