Follow

ഈയാഴ്ച അവസാനം നാട്ടിൽ പോവാണ്. വീട്ടിൽ ഇന്റർനെറ്റൊന്നുമില്ല, വീട്ടിലൊട്ടിരിക്കാനും പോണില്ല. ആനസൈറ്റിന്റെ ഭരണചക്രം വിശ്വസ്തരായ ഒന്നോ രണ്ടോ അനുചരന്മാരെ ഏൽപ്പിക്കണോ അതോ അതൊന്നുമില്ലാതെ തന്നെ ടൂട്ടുകൾ അനർഗ്ഗളനിർഗളം ഒഴുകിക്കൊണ്ടിരിക്കുമോ എന്നതിനെപ്പറ്റി ചെറിയ ആശങ്കയുണ്ട്.

നാട്ടിൽ പോകുമ്പോ ചില ബന്ധു വീടുകളിലൊക്കെ ചെല്ലുമ്പോ ആണുങ്ങളെല്ലാം പ്രമാണിമാരായി സ്വീകരണ മുറിയിലിരുന്ന് സമൂഹത്തെ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും പെണ്ണുങ്ങളെല്ലാം അടുക്കളയിലിരുന്ന് അവർക്ക് ചായ പലഹാരങ്ങൾ ഉണ്ടാക്കികൊടുക്കുകയും പ്രാതൽ ഉച്ചയൂണ് അത്താഴം വിരുന്നുകാർക്ക് ഭക്ഷണം തയാറാക്കൽ എന്നീ ജോലികൾ ചെയ്തുകൊണ്ടേയിരിക്കുന്നതുമായ ഒരു പരിപാടിയുണ്ട്.

പുരുഷപ്രമാണിമാർക്ക് സ്വന്തമായൊരു കട്ടൻ ചായ പോലും ഉണ്ടാകാനുള്ള കെൽപ്പുണ്ടാവില്ല.

ഈ ചീഞ്ഞു നാറിയ സാമൂഹ്യവ്യവസ്ഥയോടെനിക്ക് അറപ്പാണ് വെറുപ്പാണ് കലിപ്പാണ്അരിശമാണ്.

ഇവിടെ പറഞ്ഞ് ഇത്തിരി പ്രഷർ റിലീസ് ചെയ്തെന്നേ ഉള്ളൂ. ആരെയും നന്നാക്കാനൊന്നും പരിപാടിയില്ല. കിട്ടുന്ന ഭക്ഷണം വാങ്ങി വെട്ടി വിഴുങ്ങി തിരിച്ചു വരിക എന്നതു മാത്രമാണ് തൽക്കാലത്തെ പരിപാടി.

റിട്ടയർ ഒക്കെ ചെയ്ത് റിലാക്സ് ചെയ്യുന്ന കാലത്ത് സാമൂഹ്യപുനരുദ്ധാരണം ഒരു ഹോബിയായി കൊണ്ടുനടക്കാനാണ് ദീർഘകാല പരിപാടി.

@rajeesh അദ്ദന്നെ സീൻ. കണ്ടു മതിയായി. :-(

കല്യാണമൊക്കെ കഴിക്കുന്നതിനു മുൻപ് ബെങ്കളൂരുവിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന കാലത്ത് ചിലപ്പോ വീട്ടീന്നു വിളിക്കുമ്പോ ഞാൻ വെപ്പോ പാത്രം കഴുക്കോ ഒക്കെയായിരിക്കും. അപ്പൊ ഒരു അയ്യോ പാവം പറച്ചിലുണ്ട്, അമ്മ വകയും അനിയത്തി വകയും. ഒരു കുത്തു വെച്ചു കൊടുക്കാൻ തോന്നും.

@sajith

ഹാപ്പി ജേർണി!

അപ്പോ, അമ്മു നെ എന്താ ചെയ്യണേ?

@officialcjunior താങ്ക്യൂ!

അമ്മുവിനെ ഒരു സുഹൃത്തിന്റെ വീട്ടിലാക്കി.

@sajith

❤️
അത് ഏതായാലും നന്നായി.

ഇങ്ങനെ ഇടക്ക് ചെയ്യാറുണ്ടോ?

@officialcjunior നീണ്ട യാത്ര പോവുമ്പോൾ ചെയ്യാറുണ്ട്.
വർഷത്തിൽ ഒരിക്കലൊക്കെ.

@sajith @officialcjunior
ബാംഗ്ലൂർ വരുന്നുണ്ടോ?

@primejyothi @officialcjunior ഇപ്രാവശ്യം മിക്കവാറും ഉണ്ടാവില്ല. വരാൻ ആഗ്രഹമുള്ളതുകൊണ്ട് ഉറപ്പിച്ച് ഇല്ലെന്നും പറയാൻ പറ്റുന്നില്ല. :-)

@akhilan @primejyothi @officialcjunior അവരിപ്പോ തിരുവനന്തപുരത്തില്ല. പക്ഷെ വരാൻ പരിപാടിയുണ്ട്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.