Follow

മാർവെൽ കോമിൿസ് കമ്പനിയുടെ സ്പൈഡർമാനെയൊക്കെ സൃഷ്ടിച്ച സ്റ്റാൻ ലീ മരിച്ചുപോയത്രെ.

അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടു മുൻപാണ് @syam ഒരു നെടുങ്കൻ ഡി സി കോമിക് ത്രെഡ് എഴുതിയതെന്നത് എന്നെ ഞെട്ടിക്കുന്നു. ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട ഈ ത്രെഡിനെ തുടരന്വേഷണത്തിനായി ഏല്പിക്കേണ്ടത് കേരള പോലീസിനോ അതോ അമേരിക്കൻ പോലീസിനോ എന്നാണെന്റെ ശങ്ക.

(അദ്ദേഹത്തിന്റെ കോമിക് ബുക്കുകളിൽ ഒന്നു പോലും ഞാൻ വായിച്ചിട്ടില്ല. "Stan Lee's How to Draw Comics" എന്നൊരു പുസ്തകം വായിച്ചിട്ടുണ്ട്. എന്നിട്ടൊരു കോമിക് പോലും വരച്ചുമില്ല.)

@sajith 😮

സ്റ്റാൻ ലീ ഡീസിയ്ക്കു വേണ്ടിയും എഴുതിയിട്ടുണ്ട്.

@syam ഇതെനിക്കറിഞ്ഞു കൂടായിരുന്നു!

സ്റ്റാൻ ലീയുടെ അവസാന നാളുകൾ സങ്കടകരമായിരുന്നു എന്നാണു കേൾക്കുന്നത്. കഥയെ വെല്ലുന്ന ജീവിതം എന്നൊക്കെ പറയുന്നതു പോലെ.

hollywoodreporter.com/features

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network