എല്ലാവർക്കും നമസ്കാരം, സ്നേഹപൂർവ്വം സ്വാഗതം!

തൽക്കാലം ഞാനാണീ മാസ്റ്റഡോൺ സൈറ്റിന്റെ മൊയലാളി. മൊയലാളിയെന്ന നിലയ്ക്ക് ഒന്നു രണ്ടു കാര്യങ്ങൾ എനിക്കു പറയാനുണ്ട്:

masto.host/ എന്നയിടത്താണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. തൽക്കാലം നൂറു പേർക്ക് സ്ഥലമുണ്ട്. അതുകൊണ്ട് ഓപ്പൺ രെജിസ്ട്രേഷൻ ഇല്ല. പക്ഷെ കൂടുതൽ ആളുകൾ വന്നാൽ നമുക്ക് അവർക്കും ഇടമുണ്ടാകാവുന്നതേയുള്ളൂ.

നമ്മുടെ സുഹൃത്തുക്കളെ ഇങ്ങോട്ടു ക്ഷണിക്കാൻ സൈറ്റ് സെറ്റിങ്സിൽ പോയാൽ അതിലെ "ഇൻവൈറ്റ് പീപ്പിൾ" എന്ന സുന ഉപയോഗിക്കാം.

മൊബൈൽ ഉപയോഗിക്കുന്നവർക്ക് അപ്പുകളുണ്ട്. ആൻഡ്രോയിഡിൽ Mastalab, Tusky, Subway Tooter, Twidere. ഐഫോണിൽ Amaroq, Tootodon.

ഇതിൽ മാസ്റ്റലാബും ടസ്കിയും എനിക്കിഷ്ടപ്പെട്ടു. ഐഫോണില്ലാത്തതു കൊണ്ട് അതിനെപ്പറ്റി ഒന്നും പറയാനില്ല.

മാസ്റ്റഡോണിന്റെ ഒരു പ്രത്യേകത "ActivityPub" എന്ന പ്രോട്ടോകോൾ ഉപയോഗിക്കുന്ന മറ്റു സൈറ്റുകളിൽ ഉള്ളവരുമായും നമുക്ക് ഇവിടത്തെ അക്കൗണ്ട് ഉപയോഗിച്ച് സംവദിക്കാം എന്നതാണ്. ഇതിൽ മറ്റുള്ള മാസ്റ്റഡോൺ സൈറ്റുകളും Pleroma, PeerTube സൈറ്റുകളും ഉൾപ്പെടും.

മാസ്റ്റഡോണിനെപ്പറ്റി കൂടുതൽ: joinmastodon.org.

ഈ സൈറ്റ് ഉപയോഗിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ എന്നെ അറിയിക്കൂ!

ആന സൈറ്റിൽ ആളനക്കം ഇല്ലാത്തത് ഒരു ചെറിയ പ്രശ്നമാണ്. പക്ഷെ ഈ സൈറ്റിലെ അക്കൗണ്ടുകൾ മാത്രമല്ല നിങ്ങൾക്കു ഫോളോ ചെയ്യാൻ കഴിയുക എന്നും ഓർക്കുക: മറ്റുള്ള ഫെഡറേറ്റഡ് സൈറ്റുകളിലും ആളുകളുണ്ട്. അവരെയും ഫോളോ ചെയ്യൂ!

ആരെ ഫോളോ ചെയ്യണം എന്ന ആശയക്കുഴപ്പമുണ്ടെങ്കിൽ അതിനുള്ള പരിഹാരവുമുണ്ട്:

communitywiki.org/trunk

ആ സൈറ്റിൽ സമാന താൽപര്യമുള്ളവരെ കണ്ടുപിടിക്കാൻ സാധിക്കും.

മറ്റൊരു നുറുങ്ങു വിദ്യ: @Curator എന്ന അക്കൗണ്ട് ഫോളോ ചെയ്‌താൽ ഫെഡറേറ്റഡ് വെബിൽ ഷെയർ ചെയ്യപ്പെടുന്ന ആർട് കാണാം!

ആർട്ടിസ്റ്റുകൾക്കായുള്ള mastodon.art മാസ്റ്റഡോൺ ഇൻസ്റ്റൻസ് പോലെ ഫോട്ടോഗ്രാഫേഴ്സിനായുള്ള മാസ്റ്റഡോൺ ഇൻസ്റ്റൻസ് ആണ് photog.social.

അവിടത്തെ പല ചിത്രങ്ങളും @ambassador ബൂസ്റ്റ് (അഥവാ "റീടൂട്ട്") ചെയ്യാറുണ്ട്. ഫോട്ടോഗ്രാഫിയിൽ താല്പര്യമുണ്ടെങ്കിൽ ആ അക്കൗണ്ട് ഫോളോ ചെയ്യൂ!

ആന സൈറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റി കൺഫ്യൂഷൻ ആയിരിക്കുന്നവർക്കായി ഇതാ ഒരു മാസ്റ്റഡോൺ ക്വിക്ക് സ്റ്റാർട്ട് ഗൈഡ്:

blog.joinmastodon.org/2018/08/

Follow

"ഫെഡറേഷൻ റിലേ" എന്നൊരു സംഭവം സജ്ജമാക്കിയിട്ടുണ്ട്.

ആന സൈറ്റ് പോലെയുള്ള കുഞ്ഞു മാസ്റ്റഡോൺ ഇൻസ്റ്റൻസുകളുടെ ഫെഡറേറ്റഡ് ടൈം ലൈനിൽ വലിയ ആളും അനക്കവുമൊന്നും ഉണ്ടാവാറില്ല. അതിനൊരു പരിഹാരമായ നൂതന സാങ്കേതികവിദ്യയാണീ ഫെഡറേഷൻ റിലേ. ഇപ്പോൾ നമ്മുടെ ഫെഡറേറ്റഡ് ടൈംലൈനിലും ഇത്തിരി ബഹളമൊക്കെ ആയെന്നു തോന്നുന്നു. നൂതനമായതു കൊണ്ട് ആലംബനീയം ആവണമെന്നില്ല.

റിലേ പോയെന്നു തോന്നിയാൽ അറിയിക്കൂ.

ചിതറിക്കിടക്കുന്ന ഫെഡറേറ്റഡ് വെബിൽ സമാനതല്പരരെ എങ്ങനെ കണ്ടുപിടിക്കും?

ആ പ്രശ്നത്തിനൊരു പരിഹാരമാണ് instances.social.

അവിടത്തെ ലിസ്റ്റിൽ ആന സൈറ്റ് ചേർത്തിട്ടുണ്ട്. മലയാളം പറയുന്ന നൂറു പേരിൽ താഴെയുള്ള മാസ്റ്റഡോൺ ഇൻസ്റ്റൻസ് സെർച്ച് ചെയ്താൽ കിട്ടുന്ന ലിസ്റ്റിൽ ആന സൈറ്റും വരും... വരുമായിരിക്കും.

Tumblr ന്റെ പോളിസി മാറ്റങ്ങൾ കാരണം കുറേയാളുകൾ ചില മാസ്റ്റഡോൺ ഇൻസ്റ്റൻസുകളിലേയ്ക്ക് ചേക്കേറിയിട്ടുണ്ട്.

blog.joinmastodon.org/2018/11/

അതുകൊണ്ടായിരിക്കണം കുറെ അഡൾട് കണ്ടെന്റ് നമ്മുടെ ഫെഡറേറ്റഡ് ടൈംലൈനിൽ വരുന്നുണ്ട്. രണ്ടിൻസ്റ്റൻസുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഒരു റിലേ (relay.mastodon.host) തൽക്കാലം ഡിസേബിൾ ചെയ്തു. വേറെ രണ്ടു റിലേ (relay.photog.social, relay.linux.pizza) എനേബിൾ ചെയ്തു.

@subins2000 റിപ്പോർട്ട് ചെയ്ത രണ്ടക്കൗണ്ടുകൾ സൈലൻസ് ചെയ്തു.

നന്ദി, സുബിൻ!

@sajith ഇംഗ്ലീഷല്ലാത്ത യൂറോപ്യൻ ഭാഷകൾ ധാരാളം കേറി വരുന്നുണ്ട്. അത് ഒഴിവാക്കാൻ പറ്റിയാൽ നന്നായിരുന്നു. മ്യൂട്ടാൻ നോക്കിയിട്ട് തീരുന്നില്ല.

@syam തൽക്കാലം മലയാളം ഫിൽറ്റർ ചെയ്യാനുള്ള വഴിയില്ല. അല്പം ക്ഷമിക്കൂ. സമയം കിട്ടുമ്പോൾ ഞാനൊരു ഇഷ്യൂ ഫയൽ ചെയ്യാം.

എന്റെ അറിവിൽ ഭാഷ ഏതാണെന്നു കണ്ടുപിടിക്കാൻ മാസ്റ്റഡോൺ ഉപയോഗിക്കുന്നത് cld3 എന്നൊരു ലൈബ്രറിയാണ്. അതിനു മലയാളം അറിയുമെങ്കിൽ വലിയ ബുദ്ധിമുട്ടില്ലാതെ ഫിൽറ്റർ ചെയ്യാൻ പറ്റുമായിരിക്കും.

github.com/akihikodaki/cld3-ru

@tachyons, ഇതു നിങ്ങളുടെ മേഖലയാണോ?

@sajith @tachyons ഇംഗ്ലീഷ് വേണം. സ്പാനിഷും ഫ്രഞ്ചും ജർമ്മനും റഷ്യനും ചൈനീസും ഒന്നും കേറി വരാതിരുന്നാൽ മതി.

@syam @sajith @tachyons ഗൂഗിൾ ക്രോമിനു വേണ്ടി ഗൂഗിൾ ഉണ്ടാക്കിയ ലൈബ്രറി ആണ്. മലയാളം ഉണ്ടാകാതിരിക്കില്ല. നോക്കിയിട്ട് പറയാം

@sajith @subins2000
ആനസൈറ്റിലേക്ക് മലയാളിയെ പിടിക്കാനുള്ള അവസാന വഴിയും അടച്ചുവല്ലെ?

#ഞാനോടി

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.