Follow

പ്രകൃതിരമണീയമായ നല്ല ഒരു ഇത്

@sajith ഈ രമണി ഏതാണ്ട് എവിടെയായിട്ടു വരും, രമണാ?

@rajeesh വയനാട്, ബാണാസുര സാഗരം

പ്രകൃതിരമണീയമായ മറ്റൊരു നല്ല ഇത്: തിരുവനന്തപുരം ജില്ലയിലെ വാഴ്വന്തോൾ.

മൂന്നാമത്തെ പടത്തിലെ സ്ഥലത്ത് വെള്ളത്തിലിറങ്ങി കൗപീനധാരിയായി സ്നാനം ചെയ്യാൻ അവസരമുണ്ടായി എന്നു നിങ്ങളെയെല്ലാം അറിയിക്കാൻ എനിക്കു സന്തോഷമുണ്ട്.

ആകെ മൂന്നേ മൂന്ന് അട്ടകൾ മാത്രമേ കാലിൽ കടിച്ചുള്ളൂ.

@sajith എവിടെ, കൗപീനധാരികൾ എവിടെ? അനന്തൻ നമ്പ്യാര്‍.ജപഗ

@rajeesh ഇവിടെത്തന്നെയുണ്ട്! കൗപീനത്തിനു മേലെയാണല്ലോ മുണ്ടുടുത്തിരിക്കുന്നത്. മുണ്ടഴിച്ചാൽ ശുദ്ധ കൗപീനധാരിയാണല്ലോ.

@sajith പത്തിരുപതു വർഷം തിരുവനന്തപുരത്ത് ജീവിച്ചിട്ടും ഇങ്ങനെയൊരു രമണിയവിടെയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു മുതലാളീ!

@primejyothi @sajith
കൂടുതൽ ഡീറ്റയിൽസ് പോരട്ടെ.. ഒരു ട്രിപ്പ് പിടിക്കണം.

@akhilan വിച്ചൂന്റെ കാറിൽ കേറിയിരുന്നാൽ വിച്ചു കൊണ്ടു പോകും. കാശെല്ലാം മുടക്കും. ഭക്ഷണവും വാങ്ങിത്തരും. ഇതാണ് എനിക്കറിയാവുന്ന ഡീറ്റയിൽസ്.

@primejyothi

@sajith @primejyothi
ന്നാ വിച്ചൂന്റെ‌ നമ്പരു കൂടി..

@akhilan നമ്പർ വേണേൽ വിച്ചൂന്റെ കൂടെ പഠിച്ച ഒരു ഭാര്യ വേണം

@primejyothi

@sajith @primejyothi
ന്നാ അങ്ങനുള്ള ഏതേലും പെൺകുട്യോൾടെ നമ്പരൊപ്പിച്ചു താ..

@akhilan അയ്യേ ഞാൻ അത്തരക്കാരനല്ല!

@primejyothi

@sajith
നിങ്ങളിങ്ങനെ അഖിലനോട് 'അനു'കമ്പയില്ലാതെ സംസാരിക്കരുത്.
@akhilan

@primejyothi @sajith
ഇമ്മാതിരി അനുപദം അനുഖ്യാതിയാൽ അനുഗതവ്യാഖ്യാനം നടത്തി സംഭവം പൊതുവിലായ് അനുകീർത്തനമായിത്തീർന്നാൽ പിന്നീട് അനുകഥനം നടത്തിയിട്ട് കാര്യമില്ല. എന്റെ വേദനയിൽ അനുനന്ദിക്കുവാനും മാത്രം ക്രൂരമായോ...

@akhilan @sajith
ഇല്ല, ഇതോടെ നിർത്തി. :)

@primejyothi @akhilan @sajith അല്പം അനുതാപം കാണിക്കണം.

മല്ലങ്കാണിയായിരുന്നു വഴികാട്ടി. ഉദ്ദേശം എഴുപതു വയസ്സായിട്ടുണ്ടാവും. ചെരുപ്പിടാറില്ല. എഴുത്തും വായനയും പഠിച്ചിട്ടില്ല. (മകൻ നാലാം ക്ലാസ് വരെ പഠിച്ചു. ചെറുമകൻ ഇപ്പോൾ ഏഴിൽ.)

മൂന്നാലു വർഷം മുൻപ് ഏതാനും സാഹസികരായ ചെറുപ്പക്കാർ മരിച്ചതിനെത്തുടർന്ന് വനം വകുപ്പുകാർ ആയിരം രൂപ പ്രവേശന ഫീ വാങ്ങി കാണിക്കാരനായ ഒരു വഴികാട്ടിയെയും ഏർപ്പാടാക്കിയിട്ടാണ് സന്ദർശകരെ അങ്ങോട്ടു വിടുക. അതീന്ന് മല്ലങ്കാണിക്ക് മുന്നൂറ്റമ്പതു രൂപ കിട്ടും.

പൊന്മുടി എന്നു പേരുള്ള ഒരു പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രവും സന്ദർശിക്കാനിടയായി

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network