രണ്ടു ദിവസമായി മലേഷ്യയിലെ കുച്ചിങ്ങ് എന്ന സ്ഥലത്താണ്. ഇവിടെ വന്ന ദിവസം ഹോട്ടലിനടുത്തു കണ്ട ഇൻഡോ-മലയ് മുസ്ലിം റെസ്റ്റോറന്റിൽ പ്രാതൽ കഴിക്കാൻ ചെന്നു. സ്ഥലത്തിന്റെ പേര് "ബോംബേ റിവർസൈഡ്". കട നടത്തുന്നത് പാലക്കാട്ടുകാരൻ ബഷീർ, പോണ്ടിച്ചേരിക്കാരൻ ആരിഫ് എന്നിവരടങ്ങിയ ഒരു സംഘം.

ഇന്നലെ ചായ കുടിക്കാൻ വീണ്ടും പോയി. ചായയ്ക്കും ബോണ്ടയ്ക്കും കാശൊന്നും വാങ്ങിയില്ല.

ഇന്നു വൈകീട്ട് വീണ്ടും അവിടെപ്പോയി ബിരിയാണി കഴിച്ചു. ഇനിയും കുച്ചിങ്ങിൽ വന്നാൽ കാണാമെന്നു പറഞ്ഞു പോന്നു.

Follow

ഇനിയൊന്നു ചന്ദ്രനിലും കൂടെ പോയി നോക്കണം. നീലാംസ്ട്രോങ്ങ് ചായ കുടിച്ച ചായക്കടേന്നും ഓശാരത്തിന് ചായ കുടിക്കണം.

കുച്ചിങ്ങിലെ ചൈനാ ടൗണിൽ തേരാ പാരാ നടന്നപ്പോൾ അവിടത്തെയൊരു ബാറിനു മുന്നിലിരുന്ന് ബിയറടിക്കുന്ന ഒരു ഇൻഡ്യൻ വംശജനെ പരിചയപ്പെട്ടു. പേരു ഗോവിന്ദൻ നായർ. അപ്പൂപ്പൻ കൊച്ചിയിൽ നിന്നാണ്, ഒരു സിങ്കപ്പൂർ - കുച്ചിങ്ങ് കപ്പലിലെ പാചകക്കാരനായി വന്ന് മലേഷ്യയിൽ കൂടിയതാണ്. ഗോവിന്ദൻ നായർക്ക് മലയാളമറിയില്ല, തമിഴറിയാം.

കുച്ചിങ്ങ് പണ്ടു കപ്പലോട്ടക്കാലത്ത് "ലിറ്റിൽ കൊച്ചി" ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. പഴയ പേരിങ്ങനെ പിന്നീട് ലോപിച്ചതാണത്രേ.

ഇന്നത്തെ കുച്ചിങ്ങ് പൂച്ചകളുടെ നഗരമാണ്. എങ്ങും പൂച്ച ശില്പങ്ങളും മ്യൂറലുകളും പൂച്ചകളും.

@tachyons അങ്ങനെയൊരാഗ്രഹമുണ്ടെങ്കിലും ഒന്നാന്തി വീട്ടിലെത്തും :-(

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.