Follow

തിരിച്ചു പോകുന്ന വഴി സിംഗപ്പൂരിലിറങ്ങി കുറെ കൂട്ടുകാരെയൊക്കെ കണ്ടു. അവരുടെ കൂടെപ്പോയി "ഞാൻ പ്രകാശൻ" എന്നൊരു സിനിമ കണ്ടു. ബുദ്ധിജീവിയായിപ്പോയതു കൊണ്ടായിരിക്കണം എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല. നല്ല ഊള സിനിമ.

പാവത്തുങ്ങൾക്കിത്ര ബുദ്ധി കൊടുക്കരുതേ ദൈവമേ. 😢

@sajith
സത്യൻ അന്തിക്കാടിൽ നിന്ന് ബുദ്ധിജീവികൾക്കുള്ളതൊന്നും കിട്ടില്ല..

@athulvis ബുദ്ധിജീവിയായിട്ടു പോലും നാടോടിക്കാറ്റൊക്കെ ഇന്നും സന്തോഷമായിരുന്നു കാണാൻ സാധിക്കുന്നുണ്ടെന്നതിൽ എനിക്ക് അത്ഭുതം തോന്നാറുണ്ട്!

@sajith @athulvis

ബുദ്ധി ഇല്ലാത്ത ജീവി ആയിരുന്ന സമയത്ത് കണ്ടപ്പോൾ തോന്നിയ ഇഷ്ടം ഇപ്പോഴും തലച്ചോറിൽ നിലനിൽക്കുന്നതുകൊണ്ടുള്ള പ്രശ്നമാണ്. 🙂

@sajith ബുദ്ധി വർച്വലൈസ് ചെയ്യുക എന്നതാണ് അതിനുള്ള പരിഹാരം. സിനിമാ തീയേറ്ററിൽ കയറുന്നതിനു തൊട്ടുമുമ്പ് അതിനെ നന്നായി സ്കേൽ ഡൗൺ ചെയ്യുക. അപ്പൊ ചില സിനിമകൾ ആസ്വദിക്കാൻ പറ്റും.

അപ്പോഴും 'മൻമർസിയാ' പോലുള്ള ഊള സിനിമകൾ തല പെരുപ്പിക്കും.

@kocheechi വർഷത്തിൽ ഒന്നോ രണ്ടോ സിനിമയൊക്കെയേ തീയറ്ററിൽ പോയി കാണാറുള്ളൂ. അതുകൊണ്ട് ഈ ഗുണപാഠം മറന്നു പോവും! ☹️

@sajith അന്തിക്കാട് സത്യന്റെയും പാട്യം ശ്രീനിയുടെയും സിനിമകള്‍ക്ക് തലവയ്ക്കുന്നത് കുറേ കാലമായി ഒഴിവാക്കിയതാണ്. ട്രെയിലറും മറ്റും കണ്ട് പ്രകാശനു കയറിയാലോ എന്നൊരാലോചനയുണ്ടായിരുന്നു; ആ ദുരന്തത്തിൽ നിന്നൊഴിവാകാൻ സഹായിച്ചതിൽ സന്തോഷം. (‘ഒരു ഇന്ത്യൻ പ്രണയകഥ’ എന്ന ദുരന്തം ഒരു മുന്നറിയിപ്പാണ്).

@rajeesh അതിന്റെ ട്രെയിലറേ കണ്ടിട്ടുള്ളൂ. അതേ അച്ചിൽ വാർത്തതാണ് ഇതും എന്നു തോന്നുന്നു.

@sajith
ആരോ നിരൂപണത്തിൽ പറഞ്ഞപോലെ രണ്ടുമൂന്നു് template കളുടെ permutations/combinations. ഇതിനു് മുമ്പു് മന്ദാരം, ഫ്രഞ്ച് വിപ്ലവം തുടങ്ങിയ ദുരന്തങ്ങൾക്കു ശേഷം, സിനിമയിൽ നിന്നുള്ള പ്രതീക്ഷ കുറവായതിനാൽ ഇഷ്ടപ്പെട്ടു. അതിനു് ശേഷം കണ്ട 'എന്റെ ഉമ്മാന്റെ പേരു്' നല്ല ബോറായിരുന്നു.
@rajeesh

@praveen അങ്ങനെ റീമിക്സ് ചെയ്യുന്നതൊക്കെ സർഗ്ഗപ്രക്രിയയുടെ ഭാഗമാണെന്നു കരുതി ക്ഷമിച്ചു. ബോറടിപ്പിച്ചതു ക്ഷമിച്ചില്ല. :-)

@rajeesh

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.