Follow

"ചാരന്മാരുടെ പാലം" സിനിമയിൽ നിന്നുള്ള ഒരു സ്റ്റിൽ കണ്ടിട്ട് സംശയം തോന്നി ചുമ്മാ തപ്പി നോക്കിയതാണ്. സംശയം ശരിയായിരുന്നു: സംഭവം ഷൂട്ട് ചെയ്തിരിക്കുന്നത് കൊഡാക് നെഗറ്റീവ് ഫിലിമിലാണ്.

imdb.com/title/tt3682448/techn

സ്പീൽബെർഗിന്റെ പുതിയ സിനിമ "ഒന്നാം കളിക്കാരൻ സന്നദ്ധൻ" കണ്ടു. അതിലും ഉപയോഗിച്ചിരിക്കുന്നത് ഇതേ ഫിലിം സ്റ്റോക്ക് തന്നെ. കോയെൻ സഹോദരന്മാരുടെ "ലെവിൻ ഡേവിസിനുള്ളിൽ" എന്ന പടത്തിൽ ഉപയോഗിച്ചിരിക്കുന്നതും ഇതു തന്നെ.

നല്ല രസം.

അതു പറഞ്ഞപ്പഴാണ്, കോയെൻ സഹോദരന്മാരുടെ സിനിമകളെപ്പറ്റിയുള്ള ഒരു തടിയൻ പുസ്തകം ലൈബ്രറീലിരിക്കുന്നതു കണ്ടു.

abramsbooks.com/product/coen-b

എന്നെപ്പോലെയുള്ള സിനിമാ സ്നോബുകൾ എടുത്തോണ്ടു പോയി തുറന്നു പോലും നോക്കാതെ തിരിച്ചു കൊടുത്തില്ലെങ്കിൽ ആ പുസ്തകത്തിന്റെ ലക്ഷ്യം വിഫലമാവില്ലേ? അതുകൊണ്ട് അത്യാവശ്യമായി അതെടുത്തോണ്ടു വരണം. എന്നിട്ടു തുറന്നു നോക്കാതെ തിരിച്ചു കൊടുക്കണം.

@sajith ഇനി സിനിമേടെ മലയാളം പേരും പറ, നോക്കട്ടെ :)

@subinpt എന്നാത്തിനാ? "അഭ്രപാളി'' എന്നു പറയാതെ "ഫിലിം" എന്നു പറഞ്ഞത് ഇഷ്ടപ്പെട്ടില്ലായിരിക്കും! :-)

@sajith @subinpt സജിത്തേ സിനിമയ്ക്ക് "ചലച്ചിത്രം" എന്നാണ് പറയുക. അറിയില്ലെങ്കിൽ പണ്ഡിതരോട് ചോദിക്കുക. വെറുതേ ഉരുണ്ടുകളിക്കരുത് :))

@kocheechi @sajith ഞാനാ രണ്ടാമത് പറഞ്ഞ ചലച്ചിത്രത്തിന്റെ മലയാളം പേരാ ചോദിച്ചത് :)

@kocheechi ചില പദങ്ങളൊക്കെ നമ്മൾ ദത്തെടുക്കുമല്ലോ. "സിനിമ" എന്നതും അതിലൊന്നാണെന്നാണ് ഞാൻ കരുതിയിരുന്നത്!

ഉറങ്ങാൻ നേരമായിരുന്നതു കൊണ്ട് പണ്ഡിതന്മാരെ അന്വേഷിച്ചിറങ്ങാൻ പറ്റിയില്ല. :-)

@subinpt

@sajith @kocheechi ഒന്നാം കളിക്കാരൻ സന്നദ്ധൻ ഇനിയും കത്തിയിട്ടില്ല :)

ടോം ക്രൂയിസേട്ടൻ അഭിനയിച്ച "ദൗത്യം: അസാധ്യം - പ്രേത പെരുമാറ്റച്ചട്ടം" എന്നൊരു സിനിമ കണ്ടു. പതിവുപോലെ ഊള സിനിമയാണ്. എങ്കിലും ചിത്രീകരിച്ചിരിക്കുന്നത് കൊഡാക് വിഷൻ 3 കളർ നെഗറ്റീവ് ഫിലിമിലാണെന്നുള്ളത് എന്നെ ഹഠാദാകര്ഷിച്ചു.

imdb.com/title/tt1229238/techn

ഹോളിവുഡിലൊക്കെ ഇപ്പഴും ഊള സിനിമകൾ പോലും ചിത്രീകരിക്കുന്നത് ഫിലിമിലാണെന്നുള്ളത് പഴയൊരു ഫിലിം പ്രേമിയായ എന്നെ പുളകം കൊള്ളിക്കുന്നുണ്ട്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network