"ചാരന്മാരുടെ പാലം" സിനിമയിൽ നിന്നുള്ള ഒരു സ്റ്റിൽ കണ്ടിട്ട് സംശയം തോന്നി ചുമ്മാ തപ്പി നോക്കിയതാണ്. സംശയം ശരിയായിരുന്നു: സംഭവം ഷൂട്ട് ചെയ്തിരിക്കുന്നത് കൊഡാക് നെഗറ്റീവ് ഫിലിമിലാണ്.

imdb.com/title/tt3682448/techn

സ്പീൽബെർഗിന്റെ പുതിയ സിനിമ "ഒന്നാം കളിക്കാരൻ സന്നദ്ധൻ" കണ്ടു. അതിലും ഉപയോഗിച്ചിരിക്കുന്നത് ഇതേ ഫിലിം സ്റ്റോക്ക് തന്നെ. കോയെൻ സഹോദരന്മാരുടെ "ലെവിൻ ഡേവിസിനുള്ളിൽ" എന്ന പടത്തിൽ ഉപയോഗിച്ചിരിക്കുന്നതും ഇതു തന്നെ.

നല്ല രസം.

Follow

അതു പറഞ്ഞപ്പഴാണ്, കോയെൻ സഹോദരന്മാരുടെ സിനിമകളെപ്പറ്റിയുള്ള ഒരു തടിയൻ പുസ്തകം ലൈബ്രറീലിരിക്കുന്നതു കണ്ടു.

abramsbooks.com/product/coen-b

എന്നെപ്പോലെയുള്ള സിനിമാ സ്നോബുകൾ എടുത്തോണ്ടു പോയി തുറന്നു പോലും നോക്കാതെ തിരിച്ചു കൊടുത്തില്ലെങ്കിൽ ആ പുസ്തകത്തിന്റെ ലക്ഷ്യം വിഫലമാവില്ലേ? അതുകൊണ്ട് അത്യാവശ്യമായി അതെടുത്തോണ്ടു വരണം. എന്നിട്ടു തുറന്നു നോക്കാതെ തിരിച്ചു കൊടുക്കണം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network