പക്ഷിനിരീക്ഷണം ഒരു വിനോദമായെടുക്കാൻ വേണ്ടി ഒരു പത്തരയായപ്പോൾ വെളിയിലിറങ്ങി ആദ്യം കണ്ട കാക്കയുടെ നേരെ കാമറ ചൂണ്ടി. കാക്കയ്ക്ക് അതിഷ്ടപ്പെട്ടില്ല. അതു നേരേ പോയി കൂട്ടുകാരെയും കുടുംബക്കാരെയുമെല്ലാം വിളിച്ചു കൊണ്ടു വന്നു.

ഇപ്പോൾ വീടിനു പുറത്തിറങ്ങിയാൽ ഞാൻ കാക്കകളുടെ നിരീക്ഷണത്തിലാണ്.

Follow

കാക്കനിരീക്ഷണം പരാജയമായപ്പോൾ അല്പം കോഴിനിരീക്ഷണം ശ്രമിച്ചു നോക്കി. കോഴികൾക്കും നിരീക്ഷണവിധേയരാവുന്നത് ഇഷ്ടമല്ലെന്നാണ് ആ ചുരുങ്ങിയ സമയം കൊണ്ടു മനസ്സിലാക്കാൻ സാധിച്ചത്.

ഇവരുടെയെല്ലാം പ്രാക്കു കൊണ്ടാണെന്നു തോന്നുന്നു എന്റെ പക്ഷിലെൻസ് അബുദാബിയിൽ യു എസ് കസ്റ്റംസ് പ്രീ-ക്ലിയറൻസ് ചെയ്യുന്ന സ്ഥലത്തു വെച്ചു നഷ്ടപ്പെട്ടു. ചുരുങ്ങിയ കാശിന് സെക്കന്റ് ഹാൻഡ് ആയിട്ടു മേടിച്ചതായിരുന്നു. ഇനിയിപ്പം പക്ഷിയുടെ പുറകെ നടക്കാൻ വേറെ ലെൻസ് വേണം. 😭

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.