ഒരു വേഡ്പ്രെസ് മൾട്ടി സൈറ്റ് ഉണ്ടാക്കിയാൽ കൂടെ കൂടാൻ ആരൊക്കെയുണ്ട്? സ്വന്തം ഡൊമെയിൻ ഉള്ളവർക്ക് അത് ഉപയോഗിക്കാം. ഇല്ലാത്തവർക്ക് എന്റെ ഡൊമെയിനിന്റെ സബ്ഡൊമെയിൻ (ഇഷ്ടമുള്ള പേര്) ഉപയോഗിക്കാം. പരസ്യം ഉപയോഗിക്കണമെന്നുള്ളവർക്ക് അതിന് സ്വാതന്ത്ര്യം. ഇൻഡിവെബ്, ആക്റ്റിവിറ്റിപബ് പ്ലഗിനുകൾ ഉണ്ടാവും.

@syam ഞാൻ റെഡി. ശ്യാമിന്റെ ഇടതുപക്ഷത്തിന് എന്റെ വലതുപക്ഷം ബാലൻസാവും.

@kocheechi @syam എന്നാപ്പിന്നെ ഞാനും....

ഒരു സംശയമുണ്ട്. പലരും എഴുതുന്ന ഒരു സൈറ്റ് ആയാലും പോരേ? മൾട്ടി സൈറ്റ് കൊണ്ട് എന്താണ് മെച്ചം?

@sajith @kocheechi @syam സ്വന്തം ഡൊമൈൻ, ബ്രാൻഡിങ് etc

Follow

@tachyons @kocheechi @syam അത്രയും മനസിലായി. അതിനു പക്ഷേ വേർഡ്പ്രസ്സ് ഡോട്ട് കോമിൽ ഒരു സൈറ്റ് ഉണ്ടാക്കിയാലും മതിയല്ലോ? സമയമില്ലാത്ത സമയത്ത് ശ്യാം മെനക്കെടുകയും വേണ്ട.

ഒരു കമ്മ്യൂണിറ്റി സൈറ്റ് ആണോ ശ്യാമിന്റെ മനസ്സിൽ എന്നാണ് എന്റെ സംശയം. അതാണെങ്കിൽ മൾട്ടി സൈറ്റിന്റെ ആവശ്യം ഇല്ലല്ലോ?

മൾട്ടി സൈറ്റ് ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതു കൊണ്ടുള്ള സംശയമായിരിക്കും. 🙂

@sajith @kocheechi @syam വേർഡ്പ്രെസ്സ് ഡോട് കോമാണെങ്കിൽ ആക്റ്റിവിറ്റി പബ് പോലുള്ള പ്ലഗിൻസ് കിട്ടില്ലല്ലോ ?

@sajith @tachyons @kocheechi

1. ആർക്കും എപ്പോൾ വേണമെങ്കിലും വിട്ടുപോയി മറ്റൊരു സർവ്വീസ് ഉപയോഗിക്കുകയോ സ്വന്തമായി ഹോസ്റ്റ് ചെയ്യുകയോ ചെയ്യുന്നതിന് എളുപ്പം. അങ്ങനെ ചെയ്യുന്നതുകൊണ്ട് നമ്മുടെ സൈറ്റിനോ വിട്ടുപോകുന്ന ആൾക്കോ നഷ്ടമോ ബുദ്ധിമുട്ടോ ഒന്നും ഉണ്ടാവില്ല. (കണ്ടന്റ് നീക്കം ചെയ്യൽ, 301 റീഡയറക്റ്റ്)

2. ഇഷ്ടമുള്ള യു.ആർ.എൽ. സ്ട്രക്ചർ ഉപയോഗിക്കാം.

3. ആരെയൊക്കെ കമന്റ് ചെയ്യാൻ അനുവദിക്കണമെന്ന് സ്വയം തീരുമാനിക്കാം.

4. താത്പര്യമുള്ളവർക്ക് മാത്രം കാണാവുന്ന/പോസ്റ്റ് ഉണ്ടാക്കാവുന്ന സൈറ്റ് ഉണ്ടാക്കാം.

@sajith @tachyons @kocheechi

ഒറ്റ സൈറ്റ് എന്നതുപോലെ ഒറ്റ യൂസർബേസ് ആയിരിക്കുകയും ചെയ്യും. പിന്നെ മുകളിൽ പറഞ്ഞതുപോലെ പ്ലഗിൻ, തീം സൗകര്യങ്ങൾ. ചില പ്ലഗിനുകൾ 'മസ്റ്റ് യൂസ്' ആയും ചിലവ ഓപ്ഷണൽ ആയും തരാൻ കഴിയും.

@syam @tachyons @kocheechi ശരി, താങ്ക്യൂ! തുടങ്ങുമ്പോൾ പറയൂ.
ഗൂഗിൾ പ്ലസിന് ശരിയായ പകരക്കാരൻ ഇങ്ങനെ വല്ലതുമായിരിക്കും
എന്നാണ് എന്റെ അഭിപ്രായം.

ആക്ടിവിറ്റിപബ് ഉപയോഗിക്കുന്ന Plume (joinplu.me) എന്നൊരു സംഭവമുണ്ട്. ഇപ്പോഴും ശൈശവദശയിലാണ്. അതൊന്നു പരീക്ഷിച്ചു നോക്കണമെന്നുണ്ട്.

@syam
ഇതെപ്പഴാ തുടങ്ങുന്നേ? എന്റെ തലയിലൊരു കിടിലൻ സബ്ജക്റ്റ്‌ ഉണ്ട് എഴുതിയിടാൻ.😈
@sajith @tachyons

@syam ശരി. ഞാൻ എഴുതി റെഡിയാക്കി വെയ്ക്കാം. @sajith @tachyons

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.