ആസ്ട്രോണമി അഥവാ ജ്യോതിശാസ്ത്രം അല്ലെങ്കിൽ ഖഗോളവിജ്ഞാനീയത്തിൽ താത്പര്യമുള്ളവർക്ക് (അല്ലെങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ളവർക്ക്) വായിന്നോക്കിത്തുടങ്ങാൻ പറ്റിയ സമയമാണ് ഇപ്പോൾ.
വേട്ടക്കാരൻ (ഒറിയോൺ) നക്ഷത്രക്കൂട്ടത്തിന്റെ അരയിലെ ബെൽട്ട് തിരിച്ചറിയാനും പാകത്തിൽ രാത്രിയിൽ ഇതു വന്നു മുകളിൽ നിൽക്കും. അൽനിറ്റാക്, അൽനിലം, മിന്റാക്ക എന്ന ഏകദേശം തുല്യ അകലത്തിലുള്ള ഇവയെ ഒറ്റനോട്ടത്തിൽ കണ്ടെത്താം.

@akhilan

വായ്നോക്കാൻ Sky Map എന്ന ആപ് റെക്കമെന്റുന്നു. ഫോണിൽ കോമ്പസ് ഉണ്ടെങ്കിൽ നന്നായിരിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ കിട്ടും, അവിടത്തെ ലിങ്ക് എടുക്കാൻ പറ്റാത്തതിനാൽ ഈ ലിങ്ക് ചാർത്തുന്നു github.com/sky-map-team/stardr
ലിനക്സ് അല്ലെങ്കിൽ വിൻഡോസ് ആണെങ്കിൽ Stellarium (stellarium.org/) നോക്കാവുന്നതാണ്

Follow

@primejyothi ലിങ്കുള്ള എഫ് ഡ്രോയിഡ് ഉള്ളപ്പോൾ നമ്മൾ പുരോഗമനവാദികൾ എന്തിന് ലിങ്കില്ലാത്ത ഗൂഗിൾ പ്ലേ സ്റ്റോറിനെ ആശ്രയിക്കണം?

f-droid.org/en/packages/com.go

@akhilan

@sajith @primejyothi
കാശു കൊടുത്ത് സ്റ്റെല്ലേറിയം വാങ്ങി ഉപയോഗിക്കുന്ന എന്നോടോ ബാലാ..
play.google.com/store/apps/det
എ.പി.കെ വേണ്ടവർ പറയുക. ഇതാണു കുറച്ചൂടെ പ്രഫഷണലും, ഫീച്ചർ റിച്ചും.

ഇന്റർനാഷണൽ കനൊട്ടേഷനിൽ നിന്നും ഇന്ത്യൻ ആസ്ട്രോണമിക്ക് ചില്ലറ വ്യത്യാസമുണ്ടു്. ഉദാ. അവർ കുരിശു കാണുമ്പോൾ നമ്മൾക്കതു തൃകോണമാക്കും, അവരുടെ ബീറ്റൽഗ്യൂസ് നമുക്ക് തിരുവാതിരയാകും. (ഓരോ‌ നാട്ടിലെയും അവർക്കു പരിചയമുള്ള വസ്തുവുമായാകും താരതമ്യപ്പെടുത്തുക)

@sajith @primejyothi

ഇങ്ങനെ ഇന്ത്യൻ കോണ്ടക്സ്റ്റിലേക്ക് മാറ്റിയ സ്കൈമാപ്പ് ഇവിടെ:
play.google.com/store/apps/det

ഇവിടെയും ഉത്തരേന്ത്യൻ ആസ്ട്രോണമിയിൽ നിന്നും കേരളീയ ജ്യോതിർശാസ്ത്രത്തിനു വ്യത്യാസമുണ്ടു്.

@akhilan
ഗൂഗിൾ പ്ലേ സർവീസസ് ഇല്ലാത്ത എപികെ ഉണ്ടോ
@sajith @primejyothi

@athulvis
മെയിലൈഡി ഡിഎം ഇട്ടേക്കൂ. കിട്ടിയാൽ അയയ്ക്കാം. :gnomed:

@sajith @primejyothi

@akhilan
ഇത്‌ വേറെ സ്റ്റെല്ലാറിയം ആണെന്ന് തോന്നുന്നു.
@sajith

@primejyothi
സെയിം സാധനം ഒരു തേഡ്പാർട്ടി ആൻഡ്രോയിഡിലേക്ക് പോർട്ട് ചെയ്തു.

@sajith

@akhilan മാസാമാസം കാശുകൊടുത്ത് മാസ്റ്റഡോൺ ഇൻസ്റ്റൻസ് ഹോസ്റ്റ് ചെയ്യുന്ന എന്നോടാ ആപ്പിനു കാശു കൊടുത്ത കാര്യം പറയുന്നത്? :mothalaali:

പാപ്പൂട്ടി മാഷിന്റെ പുസ്തകമെല്ലാം പണ്ടു വായിച്ചിട്ടുണ്ട്, പക്ഷെ ഇപ്പൊ മാനം നോട്ടം കുറവാ. ഇവിടെ ഈ വരുന്ന ഞായറാഴ്ച വൈകുന്നേരം ചന്ദ്രഗ്രഹണം ഉണ്ടു പോലും. തണുപ്പു കാരണം അതു പോലും കാണാൻ വെളിയിലിറങ്ങില്ല.

@primejyothi

@sajith @akhilan @primejyothi എനിക്ക് ആകെ മാനത്ത് അറിയാവുന്നത് പാപ്പൂട്ടി മാഷ് പണ്ട് പറഞ്ഞു തന്ന ശുക്രനും വേട്ടക്കാരനും സപ്തർഷികൾക്കും മാത്രം 🙊

@sajith
ശ്ശേ!! ഞാനതു പ്രൈമിനോടൊരു പഞ്ച് ഡയലോഗിട്ടതാ. നിങ്ങയത് ഏറ്റുപിടിച്ചോ!!

എന്തായാലും ഇടശ്ശേരി പറഞ്ഞതുപോലെ
'ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടൊന്നില്ലൂഴിയിൽ' എന്നതേറ്റുപാടി നമുക്ക് സമവായത്തിലെത്താം ;)

@primejyothi @libina_u

@akhilan നാണക്കേടായല്ലോ. ഇനിയിപ്പം അതും പറഞ്ഞു തള്ളുമ്പം സൂക്ഷിക്കണമല്ലോ. 😰

@primejyothi @libina_u

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.