മനോരമയിലെ ചേട്ടൻ അതിരു കടന്നു: നാലു ദിവസം മുന്നത്തെ വാർത്തയാണ് തള്ളി വിടുന്നത്.
"തണുപ്പ് അതിരു കടന്നു, ഒപ്പം ഭൂചലനവും; പേടിച്ചു വിറച്ച് ഷിക്കാഗോ"
ഈ പറയുന്ന ഭൂമികുലുക്കം നടന്ന സമയത്ത് ഞാനറിഞ്ഞതു പോലുമില്ല. ഇന്നിപ്പോൾ ആറു ഡിഗ്രി സെൽസിയസും മഴയുമൊക്കെയാണ്. കഴിഞ്ഞയാഴ്ച വീണു കൂടിക്കിടന്ന മഞ്ഞെല്ലാം ഉരുകിക്കൊണ്ടിരിക്കുന്നു.
പക്ഷേ നാട്ടിലുള്ളവര്‍ ഇതു വായിച്ചു പതിവായി പേടിക്കുന്നുണ്ട്.
സ്വന്തം ലേഖകനെ കയ്യിൽ കിട്ടിയെങ്കിൽ ചെവി പിടിച്ചു നന്നായൊന്നു തിരിക്കാമായിരുന്നു.