Follow

ഇവിടത്തെ തല്ലുകൾ പോലും ഇഷ്ടപ്പെട്ട ഡെസ്ക്ടോപ്പ് എൻവയോൺമെന്റിനെപ്പറ്റിയും എഡിറ്ററിനേറ്റപ്പറ്റിയും പ്രോഗ്രാമിങ്ങ് ലാംഗ്വേജിനെപ്പറ്റിയും മറ്റുമാണെന്നത് എന്നെയും ഖിന്നനാക്കുന്നുണ്ട്.

നിങ്ങൾക്കു സാധാരണ മനുഷ്യരെപ്പോലെ വല്ല സെലിബ്രിറ്റിയെയും ചീത്ത പറഞ്ഞൂടെ? വല്ല സദാചാരലംഘനവും നടത്തിക്കൂടെ? തെക്കും വടക്കും തിരിഞ്ഞു തല്ലിക്കൂടെ?

@sajith
സെലിബ്രിറ്റിന്ന് പറഞ്ഞാൽ മിക്കവാറും ഇവിടുത്തുകാരുടെ സെലിബ്രിറ്റി സ്റ്റാൾമാനാകും. പിന്നുള്ളതു മൂത്ത ആനപ്പാപ്പാനും. ആനസൈറ്റിൽ കിടന്ന് പാപ്പാനെ തെറി പറഞ്ഞാൽ ബണ്ണു കിട്ടുന്നോണ്ട് അതിനും ആരും മുതിരില്ല.

@sajith
ഇങ്ങനെ കാര്യമില്ലാത്ത കാര്യങ്ങൾക്ക് സൈറ്റ് മുതലാളി ഇടയ്ക്കിടെ ഖിന്നനാകുന്നത് എന്നെ ഖിന്നനാക്കുന്നു.

@primejyothi എനിക്കായി താങ്കൾ ഖിന്നനാവുന്നത് എന്നെ വീണ്ടും ഖിന്നനാക്കുന്നു!

@sajith @primejyothi നിങ്ങൾ പരസ്പരം ഖിന്നനാവുന്നത് ബാകിയുള്ള മെംബർമാരെയും ഖിന്നനാക്കുന്നുണ്ട്

@tachyons ഹാഷ്ടാഗ് ഖിന്നതയുടെ കൂട്ടുകാർ

@primejyothi

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.