Follow

എനിക്ക് ശ്രീമാൻ കാശു മീശയെ ഇഷ്ടപ്പെട്ടു. പ്രശസ്തമായ "ശ്രീമാൻ കാശു മീശ ബ്ലോഗ്" എഴുതുന്ന ആളാണ്. ഇതാ ഒരു സാമ്പിൾ:

mrmoneymustache.com/2013/02/22

ന്യൂ യോർക്കർ മാസികയിലെ വിവരണം:

newyorker.com/magazine/2016/02

ഒരു കുഞ്ഞു വീഡിയോ:

youtube.com/watch?v=vvJ4bwnAHn

@sajith
അലസ്‌കയിൽ വന്നപ്പോൾ സഞ്ചരിച്ച എന്റെ കാറ് ഓർമയുണ്ടോ? അതൊരു സയോണ് ആയിരുന്നൂ. മീശക്കാരന്റെ കാറ് സയോണ് ആണെന്ന് വായിച്ചത് കൊണ്ട് വാങ്ങിച്ചതാ.

@pathrose അതു ശരി! മീശക്കാരന്റെ കാറിനെപ്പറ്റി വായിച്ചപ്പോൾ പാട്രിക്കിന്റെ കാർ ഓർമ്മ വന്നു. നിങ്ങൾ പരിചയക്കാരാണെന്ന് അറിയില്ലായിരുന്നു. 🙂

പുസ്തകങ്ങളെല്ലാം എന്തു ചെയ്തു?

@sajith
പുസ്തകങ്ങൾ സർക്കാർ ചെലവിൽ ജപ്പാനിൽ കൊണ്ട്‌ വന്നൂ. പക്ഷെ തിരിച്ചു പോകുന്നതിന് മുന്നേ 75% കളയണം എന്നൊരു ഗോൾ ഉണ്ട്.

വേറെ ഒരു കാര്യം. നിസ്സ സർക്കാർ ജോലി തുടഗിയപ്പോൾ, ആദ്യ ശമ്പളത്തിൽ ബാങ്കിൽ പോയത് $7.5 മാത്രം ആണ്. 95% 401K യിൽ പോയി. കാരണം ഞാൻ ആണ് പേപ്പർ വർക്ക് ചെയ്തത്, എന്നെ ഗയിഡ് ചെയ്തത് മീശക്കാരനും. നിസ്സ ഉടനെ തന്നെ 401K തുക കുറച്ചു, എനിക്ക് രാമൻ (നൂഡിൽസ്) കഴിക്കാൻ ഉള്ള കാശ് എങ്കിലും കൈയിൽ കിട്ടണം എന്നും പറഞ്ഞ്.

(പുള്ളിക്കാരി വർഷത്തിൽ പകുതിയിൽ കൂടുതൽ കഴിഞ്ഞപ്പോൾ ആണ് ജോലി തുടങ്ങിയത്).

@pathrose പുസ്തകങ്ങൾ കളയാൻ എനിക്കു മടിയാണ്. മണ്ടത്തരമാണെന്ന് അറിയാം, എന്നാലും മടിയാണ്!

നിങ്ങൾക്ക് 403b അല്ലേ?

എന്റെ ഒരു സഹപ്രവർത്തക മലയാളിയാണ്. പത്തു മുപ്പതു വർഷത്തെ സർവീസുണ്ട്. ചേച്ചിയുടെ ഭർത്താവ് പെൻഷൻ ഫണ്ടിൽ പൈസയൊന്നും ഇടാൻ സമ്മതിച്ചില്ല. ചേച്ചിക്ക് ഇപ്പൊ അതിനെപ്പറ്റി സങ്കടമാണ്. നിസ്സ അങ്ങനെ സങ്കടപ്പെടില്ല. 🙂

@sajith
403(a) ആണെന്നാ കരുതിയിരുന്നത്. Will check. സജിത്തിന് സർക്കാർ ജോലിയുടെ ഗുട്ടൻസ് അറിയാം എന്ന് ഓർത്തില്ലാ, അതോണ്ടാ 401കെ എന്ന്‌ പറഞ്ഞത്.

ഒരു ജാപ്പനീസ് കാരി കാറിനെ കുറിച്ച് പറഞ്ഞപ്പോൾ, ഞാൻ സയോണിനെ കുറിച്ചു പറഞ്ഞു, പിന്നെ മീശയെ കുറിച്ചും. പുള്ളിക്കാരിക്കും മീശയെ പരിചയം ഉണ്ട് :-)

@pathrose ഇതൊരു പ്രശ്നമാണല്ലോ! എല്ലാവരും മീശയെപ്പോലെ നേരത്തെ റിട്ടയർ ചെയ്‌താൽ എന്റെ ഇൻഡക്സ് ഫണ്ട് എങ്ങനെ വളരും? പണിയെടുക്കാനും കാശു ചെലവാക്കാനും ആളു വേണ്ടേ?

@sajith
ആളുകൾ മണ്ടത്തരം ധാരാളം കാണിക്കും എന്നൊരു വിശ്വാസത്തിൽ ആണ് ഞാൻ ഓപ്പറേറ്റ് ചെയ്യുന്നത്.

@pathrose "Greater fool theory" അല്ലേ? ഞാനും കേട്ടിട്ടുണ്ട്! 🙂

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.