Follow

ആന സൈറ്റിന്റെ ലെക്സ് ലൂഥറും ജോക്കറും ഡോക്ടർ ഡൂമുമെല്ലാം മറ്റേ സൈറ്റിലിരുന്ന് നമ്മളോടു ശത്രുത കാണിക്കുന്ന അഖിലനാണ്!

:akhilan:

@sajith ആരാ അവരൊക്കെ? (ഞാനീ-ഹിന്ദി-സിനിമയൊന്നും-കാണാത്തോണ്ട്.jpg)

@kocheechi എനിക്കും അറിയില്ലായിരുന്നു. ശ്യാം ലെക്സ് ലൂഥറിനെ വെച്ച് ബുദ്ധിപരീക്ഷ നടത്തിയപ്പോൾ ഇന്റർനെറ്റിൽ നോക്കി കണ്ടു പിടിച്ചതാ. എല്ലാം കോമിക് ബുക്കിലെ വില്ലന്മാരാ.

@kocheechi
സർ, ജെപിജി പോലുള്ള ലോസി ഫോർമാറ്റുകൾ ഉപയോഗിക്കാതെ പിഎൻജി ഫോർമാറ്റ് ഉപയോഗിക്കാൻ അപേക്ഷ. താങ്കളുടെ ടൂട്ട് പലപ്രാവശ്യം റീടൂട്ട് ചെയ്യപ്പെടുമ്പോൾ അവസാനം ജെപെഗ് എന്താണെന്ന് അറിയാൻ കവടി നിർത്തേണ്ട സ്ഥിതിയാകും.
@sajith

@primejyothi "ഐ ആം അറ്റ് ഏ ലോസ്സ്" എന്ന ആശയം പ്രകടിപ്പിക്കാൻ ജെപെഗ് തന്നെയല്ലേ നല്ലത്?

എന്നാലും ആ സാറെന്നുള്ള വിളിയങ്ങ് ചന്ദനമഴ പെയ്യിച്ചൂ ട്ടോ. ഇവിടെ വാൾമാർട്ട് ചെക്കൗട്ടിലെ പാവത്തുങ്ങളു മാത്രമേ എന്നെ സാറേന്നു വിളിക്കാറുള്ളൂ.

@sajith

@kocheechi
ഒന്നാം പാരഗ്രാഫ് അങ്ങട്ട് മനസ്സിലായില്ല. നഷ്ടത്തിലോടാൻ നിങ്ങൾ കെയെസ്സാർട്ടീസീയോ മറ്റു പൊതുമേഖലാ സ്ഥാപനമോ മറ്റോ ആണോ?

രണ്ടാം പാരഗ്രാഫും ഏതാണ്ട് അങ്ങനെ തന്നെ. എന്നെ വാൾമാർട്ടിലെ ചെക്കൗട്ടിലെ പാവമാക്കിയോ? തോന്നിയതായിരിക്കുമല്ലേ? ;)
@sajith

ആയിരക്കണക്കിന് ഗ്രന്ഥങ്ങളിലും പോഡ്‌കാസ്റ്റുകളിലും അടങ്ങിയ വിജ്ഞാനം സ്വായത്തമാക്കിയ ത്രികാല ജ്ഞാനിയും സിദ്ധനുമെന്ന് ഞാൻ കരുതിയ @primejyothi എന്റെ നിഗമനങ്ങളെയൊക്കെ താറുമാറാക്കിയെന്നും എല്ലാം വായിച്ചിട്ടും കേട്ടിട്ടും അദ്ദേഹത്തിന് ഒന്നും മനസ്സിലായിട്ടുണ്ടായിരിക്കില്ലെന്നത് എന്നെ വേദനിപ്പിക്കുന്നുവെന്നും അറിയിക്കാൻ ഈ അവസരം വിനിയോഗിക്കുകയാണ് കൂട്ടരേ.
@sajith

@primejyothi പി എൻ ജി ഉൾപ്പെടെയുള്ള എല്ലാ റാസ്റ്റർ ഇമേജ് ഫോർമാറ്റുകൾക്കും ഈ പ്രശ്നമുണ്ട്. അതുകൊണ്ട് വെക്ടർ ഫോർമാറ്റ് ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾ നഷ്ടമില്ലാത്ത രീതിയിലാക്കണം എന്നാണ് എനിക്കു പറയാനുള്ളത്. വലിച്ചാൽ വലിയും, വലി വിട്ടാൽ ചുരുങ്ങും!

ജട്ടിയുടെ വള്ളി ഡോട്ട് എസ് വി ജി

@kocheechi

@kocheechi @sajith

ലൂതർ ഒരു ശാസ്ത്രജ്ഞനാണ്. ആയുധവ്യാപാരി ആണ്, കോടീശ്വരൻ ആണ്. കുറച്ചുകാലം അമേരിക്കൻ പ്രെസിഡണ്ട് ആയിരുന്നു. അങ്ങേ അറ്റം സ്ത്രീവിരുദ്ധനാണ്, വൃത്തികെട്ടവനാണ്. എങ്കിലും സൂപ്പർമാനോടുള്ള ശത്രുത ഇല്ലായിരുന്നെങ്കിൽ അങ്ങേര് ഒരു ഹീറോ ആയിപ്പോകുമായിരുന്നു.

ജോക്കർ വെറും ഭ്രാന്തൻ.

ഡോ. ഡൂം ആരാന്ന് എനിക്കും അറിയില്ല. മാർവെലിലെ ആരെങ്കിലും ആയിരിക്കും. ഡീസിയും മാർവെലും ക്രോസ്-ഓവർ ചെയ്തപ്പോഴല്ലാതെ ഞാൻ അതുങ്ങളെ മൈൻഡ് ചെയ്തിട്ടില്ല. സ്പൈഡർമാനെപ്പോലും.

യൂ നോ, ഞങ്ങൾ മാർവെലിന് എതിരാണ്. 😑

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.