Follow

പത്രം വായിക്കാത്തവരും റ്റി വി കാണാത്തവരുമായി ഇവിടെ ആരൊക്കെയുണ്ട്?

അതുകൊണ്ടെന്തെങ്കിലും നഷ്ടമുള്ളതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

പത്രത്തിലോ റ്റി വി യിലോ പറഞ്ഞ കാര്യങ്ങളെപ്പറ്റിയുള്ള പ്രതികരണങ്ങൾ പശ്ചാത്തലവിവരണമൊന്നുമില്ലാതെ കാണുമ്പോൾ ഇതെന്തിനെപ്പറ്റിയാണെന്നു കരുതി അന്തം വിട്ടിരിക്കാറുണ്ടോ?

ഞങ്ങളുടേതല്ലാത്ത കാരണങ്ങളാൽ എല്ലാ ഞായറാഴ്ചയും ഷിക്കാഗോ ട്രൈബ്യൂണിന്റെ ഒരു കോപ്പി പത്രവിതരണക്കാരൻ വീടിനു മുന്നിൽ കൊണ്ടിടും. തൂക്കി നോക്കിയിട്ട് ഒരു കിലോയോളമുണ്ട്. ഉള്ളടക്കം ഏതാണ്ടു മുഴുവനും തന്നെ ചവറാണ്.

ഇ‌പ്പോ‌‌ അതു തുറന്നു നോക്കാനൊന്നും നില്ക്കാതെ നേരെയെടുത്ത് റീസൈക്കിൾ ചെയ്യാനുള്ള സാധനങ്ങളുടെ കൂടെയിടും.

ഒരു ബ്ലോഗ് പോസ്റ്റ് കണ്ടപ്പോ ഈക്കാര്യം ഓർമ്മ വന്നു.

raptitude.com/2016/12/five-thi

വാർത്ത വായിക്കുന്നതും കാണുന്നതും കേൾക്കുന്നതും ചീത്തയാണെന്ന് ഗാഡിയൻ പത്രത്തിൽ. 🤓

theguardian.com/media/2013/apr

@sajith
പത്രം വായിക്കുന്നത് മിക്കവാറും ഹെഡ്ലൈൻസ് മാത്രമാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഓൺലൈൻ പത്രങ്ങൾ നോക്കും. ടിവി കാണാറില്ല, വീട്ടിൽ കേബിൾ ഡിസ്കണക്റ്റ് ചെയ്തിട്ട് വർഷങ്ങളായി.

സമകാലിക പ്രശ്നങ്ങളെക്കുറിച്ചുള്ള മീംസ്/ ട്രോളുകൾ കാണുമ്പോൾ ചിലപ്പോൾ മനസ്സിലാവില്ല എന്ന പ്രശ്നം ‌നേരിടാറുണ്ട്.

@primejyothi @sajith പത്രം വായിക്കാത്തതു കൊണ്ടും റ്റീവി കാണാത്തതു കൊണ്ടും, പ്രത്യേകിച്ച്‌ വാർത്താ വിവരണങ്ങളും ചർച്ചകളും, നഷ്ടത്തേക്കാൾ പതിന്മടങ്ങ്‌ നേട്ടമാണെന്നാണഭിപ്രായം. The amount of clueless bullshit intake is at a minimum.

@rajeesh @primejyothi @sajith

പത്രവായനയും കട്ടൻചായകുടിയും (ഇപ്പോൾ അത് ഗ്രീൻ ടീ ആക്കിയിട്ടുണ്ട്) ഇല്ലാതെ രാവിലെ അപ്പി പോവില്ല.

സീരിയലുകൾ കാണാറുണ്ട് എന്ന് പ്രത്യേകം പറയേണ്ടല്ലോ. പ്രത്യേക സംഭവങ്ങൾ എന്തെങ്കിലും ഉണ്ടാകുമ്പോൾ മാത്രമേ ടീവീ വാർത്ത വയ്ക്കാറുള്ളൂ.

@syam @sajith @primejyothi @rajeesh @ramesh @kocheechi

പത്രവായനയുണ്ടു്. (ഇതില്ലാതെ ബുദ്ധിജീവികൾക്ക് ഈ ഫീൾഡിൽ പിടിച്ചുനിൽക്കൽ പാടാകും. നല്ല കോമ്പറ്റീഷനാ ;(;() സെലക്ടഡ് വാർത്തകളേയുള്ളൂ. ഇംഗ്ലീഷ് ദേശാഭിമാനിയായ ഹിന്ദുവാണു് വായിക്കുക. ടി.വി. കാണലില്ല. ടിവി സ്ക്രീൻ ഓണായിരിക്കുന്നതു പോലും കണ്ടീട്ട് ഒരു മാസത്തിലധികമായി. സത്യത്തിൽ അതുകൊണ്ട് ഇലക്ഷൻ പോരാട്ടം മിസ്സാകുന്നു.

@sajith "നീ/നിങ്ങൾ പത്രം വായിക്കാറില്ലേ" എന്ന് കളിയാക്കി‌ ചോദിക്കുന്ന ഒരുകൂട്ടം ആളുകളെ ഓർമ്മ വരുന്നു.

@sajith എനിക്ക് അറിവു വരുന്നത് ദിവ്യദൃഷ്ടിയിലൂടെയാണെന്നും വായനയിലൂടെയല്ലെന്നും ഇതിനകം തന്നെ താങ്കൾക്ക് വ്യക്തമായിരിക്കുമല്ലോ.

ടിവിയുടെ മുമ്പിലിരിക്കുന്നത് സിനിമകാണാൻ മാത്രമാണ്

@sajith @kocheechi No News, No newspaper. Sometimes I scroll through headlines.

@sajith
ഞായറാഴ്ചത്തെ ഹിന്ദു ഓർമ്മ വരുന്നു. പക്ഷേ അതിലെ ഉള്ളടക്കം ചവറല്ല. പക്ഷേ ബാക്കി ദിവസങ്ങളെ അപേക്ഷിച്ചു കോസ്റ്റ് ബെനിഫിറ്റ് കുറവായതിനാൽ ഞായറാഴ്ച വായിക്കാറില്ല.

@akhilan ഇവിടെ കൊണ്ടിടുന്നതിൽ കൂടുതലും പരസ്യമാണ്. ബാക്കിയുള്ളത് പത്തു പൈസയ്ക്കു ഗുണമില്ലാത്തതും.

അത്രയും പരസ്യം ആരു നോക്കാനാണ്! കാശുമുടക്കി പരസ്യം ചെയ്യുന്നവരെയോർത്ത് കഷ്ടം തോന്നും.

@sajith വാർത്ത കേൾക്കുകയും വായിക്കുകയും ചെയ്യാതിരിക്കണമെങ്കിൽ ചെവിയിൽ പഞ്ഞിവച്ച് നടക്കുകയും ഇന്റർനെറ്റ് ഉപയോഗിക്കാതിരിക്കുകയും ചെയ്യേണ്ടിവരും.

@syam ആ കോളമെഴുതിയ ആളുടെ "The Art of Thinking Clearly" എന്ന പുസ്തകത്തിലെ ഒരധ്യായമാണ് അതെന്നാണ് മനസിലായത്.

മൂപ്പരെന്താ കൃത്യമായി ഉദ്ദേശിച്ചതെന്ന് എനിക്കു പറയാൻ പറ്റില്ല. എങ്കിലും വാർത്ത പൂർണ്ണമായും ഒഴിവാക്കണമെന്നില്ല എന്നല്ല എന്നാണെന്നു തോന്നുന്നു. എല്ലാ വാർത്തയും അപ്പപ്പോ അറിയണ്ട കാര്യമില്ല എന്നായിരിക്കണം ഉദ്ദേശിച്ചത്. "ഡിജിറ്റൽ മിനിമലിസം" എന്ന പരിപാടി വാർത്തകൾക്കും ബാധകമാവാം എന്ന്.

calnewport.com/books/digital-m

പ്രധാനപ്പെട്ട വാർത്തകൾ നമ്മ‌ൾ എങ്ങനെയെങ്കിലും അറിയും.‌‌‌ അറിയാത്തത് പ്രധാനമല്ല. 🙂

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.