പത്രം വായിക്കാത്തവരും റ്റി വി കാണാത്തവരുമായി ഇവിടെ ആരൊക്കെയുണ്ട്?

അതുകൊണ്ടെന്തെങ്കിലും നഷ്ടമുള്ളതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

പത്രത്തിലോ റ്റി വി യിലോ പറഞ്ഞ കാര്യങ്ങളെപ്പറ്റിയുള്ള പ്രതികരണങ്ങൾ പശ്ചാത്തലവിവരണമൊന്നുമില്ലാതെ കാണുമ്പോൾ ഇതെന്തിനെപ്പറ്റിയാണെന്നു കരുതി അന്തം വിട്ടിരിക്കാറുണ്ടോ?

ഞങ്ങളുടേതല്ലാത്ത കാരണങ്ങളാൽ എല്ലാ ഞായറാഴ്ചയും ഷിക്കാഗോ ട്രൈബ്യൂണിന്റെ ഒരു കോപ്പി പത്രവിതരണക്കാരൻ വീടിനു മുന്നിൽ കൊണ്ടിടും. തൂക്കി നോക്കിയിട്ട് ഒരു കിലോയോളമുണ്ട്. ഉള്ളടക്കം ഏതാണ്ടു മുഴുവനും തന്നെ ചവറാണ്.

ഇ‌പ്പോ‌‌ അതു തുറന്നു നോക്കാനൊന്നും നില്ക്കാതെ നേരെയെടുത്ത് റീസൈക്കിൾ ചെയ്യാനുള്ള സാധനങ്ങളുടെ കൂടെയിടും.

ഒരു ബ്ലോഗ് പോസ്റ്റ് കണ്ടപ്പോ ഈക്കാര്യം ഓർമ്മ വന്നു.

raptitude.com/2016/12/five-thi

Show thread

@sajith
ഞായറാഴ്ചത്തെ ഹിന്ദു ഓർമ്മ വരുന്നു. പക്ഷേ അതിലെ ഉള്ളടക്കം ചവറല്ല. പക്ഷേ ബാക്കി ദിവസങ്ങളെ അപേക്ഷിച്ചു കോസ്റ്റ് ബെനിഫിറ്റ് കുറവായതിനാൽ ഞായറാഴ്ച വായിക്കാറില്ല.

Follow

@akhilan ഇവിടെ കൊണ്ടിടുന്നതിൽ കൂടുതലും പരസ്യമാണ്. ബാക്കിയുള്ളത് പത്തു പൈസയ്ക്കു ഗുണമില്ലാത്തതും.

അത്രയും പരസ്യം ആരു നോക്കാനാണ്! കാശുമുടക്കി പരസ്യം ചെയ്യുന്നവരെയോർത്ത് കഷ്ടം തോന്നും.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.