ആരാണ് തോമസ് പികെറ്റിയുടെ കൂടെ നില്ക്കുന്ന ആ കോട്ടിട്ട മനുഷ്യൻ?

@sajith അഥവാ ഇദ്ദേഹത്തിന് ഗിഫ്റ്റഡ് ജീനുകൾ ഉണ്ടെങ്കിൽത്തന്നെ (അങ്ങനെയുള്ള യാതൊരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല) പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുക എന്നത് വലിയൊരു സംഘാടക പ്രവൃത്തിയാണ്. അഞ്ചു കൊല്ലത്തിൽ കസേര ഒഴിയേണ്ടി വരുന്ന നേതാക്കൾക്കൊന്നും അത് സാധ്യമാവില്ല.

അങ്ങനെയെന്തെങ്കിലും നടക്കണമെങ്കിൽ ബുദ്ധിയും യുവത്വവും നേതൃത്വപാടവവും സാമൂഹികബോധവും ഉള്ള ബ്യൂറോക്രാറ്റുകളെ അയച്ച് സംഗതികൾ പഠിക്കുകയാണ്. അവർ ദീർഘകാലം ഭരണതലത്തിൽ ഉണ്ടാകും. (2/3)

@kocheechi
ഞാൻ വ്യക്തിപരമായി ബ്യൂറോക്രാറ്റുകളുടെ ഭരണം ഇഷ്ടപ്പെടുന്നില്ല.
@sajith

@sajith ഇദ്ദേഹം കോട്ടിടുന്നതോ ഇംഗ്ലീഷ് സംസാരിക്കുന്നതോ ഒന്നും വിഷയമേയല്ല. പക്ഷേ മുരളിയുടെ കാഴ്ചപ്പാട് അതേപടി സ്വീകരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്.

ഈ യാത്രകൊണ്ട് പുള്ളിയ്ക്ക് വളരേയധികം പഠിക്കാൻ കഴിയും, അത് നാടിന് ചിലവായ തുകയുടെ പലയിരട്ടിയായി തിരികെ ലഭിക്കുമെന്നൊക്കെ എനിക്കൊരു വിശ്വാസവുമില്ല. അമ്പതിനു മുകളിൽ പഠിക്കാനുള്ള കഴിവ് കുറഞ്ഞുവരുമെന്ന് ശാസ്ത്രം തന്നെ പറയുന്നു. (1/3)

@sajith അവർക്കു വേണ്ട രാഷ്ട്രീയ പിന്തുണ പ്രതിപക്ഷവുമായുള്ള സമവായത്തിലൂടെ നാട്ടിലിരുന്നുകൊണ്ടുതന്നെ ഉറപ്പാക്കാം. പരിവാരത്തോടെ ഈ രാഷ്ട്രീയക്കാരൊക്കെ ഖജനാവിലെ കാശുമെടുത്ത് ടൂറ് പോകണമെന്നില്ല (ഇത് മോദിക്കും രാഹുലിനുമൊക്കെ ബാധകമാണ്).

പിന്നെ ഇങ്ങേര് ടൂറ് പോയതിന് എനിക്കൊരു വിരോധവുമില്ല. സംസ്ഥാന ബജറ്റിന്റെ 0.01% എങ്ങാനുമാകും ഇദ്ദേഹത്തിന്റെ ടൂറിന്റെ ചിലവ് (GDPയുടെയാണെങ്കിൽ അതിനേക്കാൾ തീരെ ചെറുത്). ഇങ്ങേര് ചെയ്യേണ്ട ജോലി ചെയ്യേണ്ട സമയത്ത് ചെയ്താൽ മതി.(3/3)

@kocheechi മുടക്കിയത് പലയിരട്ടിയായി തിരിച്ചു കിട്ടുമോ ഇല്ല‌യോ‌‌‌ എന്നത് തെളിയിക്കാൻ സാധ്യമല്ല. മൂപ്പർ പോയതു നല്ല കാര്യമാണെന്നാണ് എന്റെ ചിന്ത. പുള്ളിയുടെ ഭാഷയെയും വേഷത്തെയും കളിയാക്കുന്നത് പാഴു പരിപാടിയാണ്.

ഐ എ എസുകാർക്കൊക്കെ വിദേശത്തു പോവാനും പഠിക്കാനും അവസരങ്ങളുണ്ടല്ലോ?

മുഖ്യമന്ത്രിയെന്ന നിലയ്കായാലും ഭാവിയിൽ പ്രതിപക്ഷത്തായാലും അദ്ദേഹം കേരളത്തിലെ ഏറ്റവും സ്വാധീനമുള്ള ഒരു സ്ഥാനത്താണ്. പുള്ളി ആംസ്റ്റർഡാമിലെ കനാലുകളൊക്കെ കാണുന്നതു കൊണ്ട് ഒരു ദോഷവുമില്ല. ഷിക്കാഗോ റിവർ കൂടി വന്നു കാണട്ടെ!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.