താക്കോൽ കൊടുക്കാതരുണോദയത്തിൽ
താനേ മുഴങ്ങും വലിയോരൊലാറം
അമ്മുപ്പൂച്ച തൻ പുഷ്കല കണ്ഠനാദം
കേട്ടിങ്ങുണര്‍ന്നേറ്റു കൃഷീവലന്മാര്‍

തണുപ്പു മാറിയപ്പോൾ അമ്മുപ്പൂച്ചയ്ക്കു സൂര്യോദയത്തിനു മുൻപ് പ്രഭാതസവാരിയ്ക്കു പോവാനിറങ്ങണം. ചിലപ്പോ രാവിലെ നാലരക്ക് ഒക്കെയായിരിക്കും കരഞ്ഞു കൂവി വിളിച്ച് എഴുന്നേൽപ്പിച്ച് വാതിൽ തുറപ്പിക്കുക.

കഴിഞ്ഞ ഒരാഴ്ച്ച ആപ്പീസിൽ പോയി ഉറക്കം തൂങ്ങിയിരുന്നു.

ഈ പൂച്ചയെ ഞാൻ എന്തുചെയ്യും? 😿

@sajith എന്തു ചെയ്താലും ഇവിടേം കൂടെ വിളിച്ചു പറയണം. എന്നിട്ടു വേണം എനിക്ക് എന്റെ പൂച്ചയെ അതു പറഞ്ഞു പേടിപ്പിക്കാന്‍!

**ന്റെ മോൻ കഴിഞ്ഞാഴ്ച ഒരു ദിവസം ഇങ്ങനെ വിളിച്ചുഴുന്നേല്പിച്ചിട്ട് ഞാൻ വാതിൽ തുറന്നു കൊടുത്തപ്പൊ "അല്ലേ നാളെയാവാം" എന്ന് ജഗതി നടക്കുന്ന പോലെ തിരിഞ്ഞ് നടന്നു! ഇരുട്ടായതു കാരണം ഞാനതു കണ്ടില്ല! **ന്റെ മോൻ തിരിച്ചു വരാൻ വേണ്ടി ഞാൻ കുറേ നേരം കാത്തു നിന്നു!

Follow

@rajeesh ഹഹഹ!

"The Trainable Cat: A Practical Guide to Making Life Happier for You and Your Cat" എന്നൊരു പുസ്തകം വായിക്കുകയുണ്ടായി.

ഞാനതു വായിക്കുന്നതിനു മുന്നേ അവ‌ള്‌‌‌ "The Trainable Human:‌‌‌ A Practical Guide to Making Life Miserable for Your Human" എന്നൊരു പുസ്തകം എഴുതിയെന്നു തോന്നുന്നു. 🙃

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.