Follow

ധ്വജപ്രണാമം ആന മിത്രങ്ങളെ!

എന്റെ ഈമെയിൽ ഐഡിയെ ആരോ ബീജേപ്പിയിൽ ചേർത്തിട്ടുണ്ട്.

അറിയിപ്പുമായി വന്ന ഈമെയിലിനു ചുവട്ടിൽ ചിരിച്ചു കൊണ്ടു നില്ക്കുന്ന അമിത് ഷാജിയുടെയും അന്തം വിട്ടു നില്ക്കുന്ന നരേന്ദ്രമോദിജിയുടെയും ചിത്രങ്ങളുണ്ട്.

അവരുടെ വ്യക്തിപ്രഭാവത്തിലും പ്രസ്തുത ഈമെയിലിലെ പഞ്ചാരവാക്കുകളിലും ഞാൻ വീണു പോവു‌മോ‌‌‌ എന്നെനിക്കു നല്ല ഭയമുണ്ട്.

എനിക്കിനി ഡിങ്കൻ തുണ! 😰 :unnamed:

@syam
ബീജേപ്പീ ഈക്വൽസ് നരേന്ദ്രമോഡി എന്നാണല്ലോ. അപ്പൊ admin@narendramodi.in ൽ നിന്നും ക്ഷണിക്കാം
@sajith

@mj മൊതലാളി സംഘിയായ സ്ഥിതിക്ക് ഒരു കലാപം നടത്തി ആനസൈറ്റ് പിടിച്ചെടുത്ത് അങ്ങേരെ പുറത്താക്കണം എന്നാണ് എന്റെ അഭിപ്രായം.

എല്ലാരും ഓടിവായോ. ഇങ്ങേര് സംഘിയായേ! @kocheechi @tachyons @akhilan @umeshpn @libina_u

@sajith

@syam
Solidarity. പൊളിക്ക് ബ്രോ... കട്ട സപ്പോർട്ട്
@kocheechi @tachyons @akhilan @umeshpn @libina_u @sajith

@mj @syam @kocheechi @akhilan @umeshpn @libina_u @sajith പിടിച്ചെടുത്താൽ കാഷ് കൊടുക്കേണ്ടി വരും ഹോസ്റ്റിങ്ങിന്. കാശ് കൊടുത്തുള്ള വിപ്ലവങ്ങൾക്കൊന്നും ഞാനില്ല

@tachyons @mj @syam @kocheechi @umeshpn @libina_u @sajith

മുതലാളിക്ക് നിൽക്കാൻ അറിയാം. അത്രേ ഞാൻ പറയൂ..
ഒരു വലതുപക്ഷ ബുദ്ധിജീവിയായിട്ടു വേണം ഒരു കേന്ദ്രമന്ത്രിസ്ഥാനം തരപ്പെടുത്താൻ..

@akhilan
ഈ പാർട്ടിയിൽ ബുദ്ധിയും കൊണ്ട് ചെല്ലാനേ പാടില്ല. ഇതിനകത്ത് "ദിവ്യത്വം" എന്ന സാധനത്തിനാണ് മാർക്കറ്റ്. 'വീടിന്റെ തെക്കുവശത്തെ മാവിൽ നിന്ന് കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന തളിർ മാവില പറിച്ച് കിണർ വെള്ളത്തിൽ മുക്കി തൊടിയിലെ പുല്ലു മാത്രം തിന്നു വളർന്ന നാടൻ പശുവിന്റെ നറും പാൽ കറന്നെടുത്ത്' എന്നൊക്കെ വെച്ചു കീച്ചാൻ അറിയണം.

@tachyons @mj @syam @umeshpn @libina_u @sajith

@kocheechi @akhilan @mj @syam @umeshpn @libina_u @sajith ബുദ്ധിവേണ്ടാത്തത് അണികൾക്കാണ്, നേതാവാകാൻ ബുദ്ധിവേണം

@tachyons കുബുദ്ധിയാണ് പ്രധാനമായും വേണ്ടത്.

അഖിലൻ തല്ക്കാലം ഒരു ബ്രേക്കിലാണെങ്കിലും ആന സൈറ്റിനെതിരെയുള്ള പഴയ കുത്തിത്തിരുപ്പുകളിൽ നിന്നും അദ്ദേഹത്തിനു കുബുദ്ധി ധാരാളമുണ്ടെന്നാണ് എനിക്കു മനസിലായത്. കേന്ദ്രമന്ത്രിയായി ശോഭിക്കും!

@kocheechi @akhilan @mj @syam @umeshpn @libina_u

@sajith
അഖിലന്റെ ഇമെയിൽ അഡ്രസ് മോലാളീടെ കയ്യിലില്ലേ?

വെർതേ ചോയ്ച്ചതാ... :buji:
@tachyons @akhilan @mj @syam @umeshpn @libina_u

@kocheechi @sajith @tachyons @mj @syam @umeshpn @libina_u

എന്തായാലും ഒരു പ്രാക്ടീസെന്ന നിലയിൽ പകൽവെട്ടത്തിൽ മാർക്സിയൻ സൈദ്ധാന്തികനും അസ്തമയത്തോടെ തീവ്രദേശീയതയും ഉരുവിടുന്ന സ്കീമിലേക്കു മാറിയിട്ടുണ്ടു്.
വല്ല ML/MP ആരുന്നെങ്കിൽ കാശുവാങ്ങി പകലത്തെ എന്നേക്കൂടി അവരങ്ങെടുത്തേനേ...

@akhilan
മാർക്സിയൻ സിദ്ധാന്തവും ദേശീയവാദവും എല്ലാ കമ്മ്യൂനിസ്റ്റ് രാജ്യങ്ങളിലും തോളോടു തോൾചേർന്നാണ് എന്നും നിന്നിട്ടുള്ളത്. മാർക്സിസം സാർവ്വദേശീയതയാണെന്നൊക്കെ നേതാക്കമ്മാർ ചുമ്മാ പുട്ടടിക്കാനുള്ള വക കിട്ടാൻ പറഞ്ഞുപരത്തുന്നതാണ്.
@sajith @tachyons @mj @syam @umeshpn @libina_u

@kocheechi അ‌പ്പോ‌‌‌ പിന്നെ കാര്യങ്ങ‌ൾ എളുപ്പമായല്ലോ! പകലത്തെയും രാത്രിയിലെയും റെട്ടറിക് ചെരിയതായി മാറ്റി മാറ്റി റ്റ്യൂൺ ചെയ്താൽ മതിയല്ലോ!

:thinkingmarx:

@akhilan @tachyons @mj @syam @umeshpn @libina_u

@sajith @kocheechi @akhilan @mj @syam @umeshpn @libina_u ക്ഷെടാ, ഇത് ഞാൻ ഇത്രയും കാലം റിയോടിക് എന്നായിരുന്നു വായിച്ചോണ്ടിരുന്നത്

@sajith
ഞാനും അങ്ങനെതന്നാ പ്രൊനൌണ്‍സു് ചെയ്തിരുന്നതു്
@tachyons @kocheechi @akhilan @syam @umeshpn @libina_u

@mj ഞാനങ്ങനെ ഉച്ചരിച്ചിട്ടില്ല!

പക്ഷേ വേറെ പല ഇങ്ക്ലീസ് വാക്കുകളുടെയും ഉച്ചാരണം എന്നെക്കൊണ്ടാവും വിധം കശാപ്പു ചെയ്യാറുണ്ട്. 🙂

@tachyons @kocheechi @akhilan @syam @umeshpn @libina_u

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.