വാരാന്ത്യം ഇത്തിരി തിരക്കായിരുന്നു.

വീടും പറമ്പും വൃത്തിയാക്കി വില്ക്കാനിട്ടു.

റെസുമെ ചെറ്യതായൊന്നു മിനുക്കി നാലഞ്ചു ജോലിക്ക് അപേക്ഷിച്ചു.

പശ്ചാത്തലത്തിൽ വീണ്ടും ആ പ്രാർഥനാ ശബ്ദം മുഴങ്ങുന്നു:‌‌‌

പടച്ചോനേ ഇങ്ങളു കാത്തോളീ!

Follow

വീടു വിറ്റു.

ഇപ്പൊ ഒരു കൂട്ടുകാരന്റെ സ്വീകരണമുറിയിൽ തറയിൽ പായ വിരിച്ചാണ് ഉറക്കം.

അടുത്ത പരിപാടികൾ: ഒരു ജോലി കണ്ടുപിടിക്കണം. ടോറോന്റോ പ്രദേശമാണു നോട്ടം. റിമോട്ട് ജോലിയായാൽ കുശാൽ.

തൽക്കാലം താമസിക്കാൻ ഒരു സ്ഥലം നോക്കണം.

തല മൊട്ടയടിക്കണം.

ഒന്നൂടെ വിശദമായി ഊരു ചുറ്റാനിറങ്ങണം.

ടോറോന്റോയിൽ പോയിട്ട് കൊച്ചീച്ചിയുടെ സ്വീകരണമുറിയിൽ പായ വിരിച്ചു കിടന്നുറങ്ങണം.

ബിരിയാണിയൊക്കെ വെച്ചു തരുമായിരിക്കും. 🤤

അങ്ങനെയൊരു സന്ദർഭം വന്നാൽ കൊച്ചീച്ചി പറയുന്ന രാഷ്ട്രീയമൊക്കെ കേട്ടിരിക്കാൻ ഞാൻ തയാറാണ്. ബിരിയാണിക്കു വേണ്ടിയല്ലേ, സാരമില്ല.

ഇന്നലെയായിരുന്നു ഫെർമിലാബിലെ എന്റെ അവസാന ജോലി ദിവസം.

ഇന്നു രാവിലെ തന്നെ ചെറിയതായി ഗൃഹാതുരത്വം തുടങ്ങിയിട്ടുണ്ട്.

ടോറോന്റോയിലേയ്ക്ക് ഏതു നിമിഷവും പുറപ്പെടാൻ തയാറായി ഇരിക്കുകയാണ്.

എനിക്കു കഴിക്കാൻ ബിരിയാണിയും കിടന്നുറങ്ങാൻ പായും തലയിണയും പുതപ്പും തയാറാക്കി വെച്ചിട്ട് കൊച്ചീച്ചി വിളിക്കുമായിരിക്കും.

തല മൊട്ടയടിച്ചു.

@sajith 😂
ഞാൻ പറയുന്ന രാഷ്ട്രീയവും ചിന്തിക്കുന്ന രാഷ്ട്രീയവും പ്രവൃത്തിയും എല്ലാം വ്യത്യസ്തമാണ്, ശ്രീമൻ! മൊത്തത്തിൽ ഒരു മൾട്ടിപ്പിൾ പേഴ്സനാലിറ്റിയാണ്.

ഒരു പായയ്ക്കും ബിരിയാണിക്കും വേണ്ടി ഇത്രയും വലിയ റിസ്കെടുക്കണോ?

😄

@kocheechi റിസ്കില്ലാതെ റിവാർഡില്ലല്ലോ!

@sajith നിങ്ങള് വാന്നേയ്. ഉള്ളതുകൊണ്ട് ഓണം.

പരിപാടികൾ പ്രൈവറ്റ് മെസ്സേജ് ചെയ്യൂ.

@kocheechi ഉടനെ എന്തു ചെയ്യണമെന്ന് ഉറപ്പിച്ചിട്ടില്ല. സ്ഥിരമായിട്ട് എന്നാണ് അങ്ങോട്ടു മാറുന്നതെന്ന കാര്യവും തീരുമാനമായിട്ടില്ല. തല്ക്കാലം ഒന്നവിടം വരെ വന്നു പോരേണ്ടി വരുമെന്നു തോന്നുന്നു. ഒരു തീരുമാനമായിട്ട് അറിയിക്കാം!

@syam ഇതുവരെ പെയ്തില്ല. എന്നാലും മുൻകരുതലിന് ഒരു തൊപ്പി തലയിൽ വെച്ചാണ് വെളിയിലൊക്കെ ഇറങ്ങുന്നത്. അകത്തിരിക്കുന്നതും.

@sajith ഒരു കറുത്ത മുന്തിരിങ്ങേം കൂടി വച്ചാ ട്രൂഡോ-ന്റെ പൊലീസുകാരൊന്നും തിരിച്ചറിയൂല!

@sajith ഫെർമി ലാബിൽ ആയിരുന്നോ ! എങ്ങനെ സാധിച്ചു ഇതെല്ലാം !

@subinpt എന്റെ ബുദ്ധിശക്തിയും മുഖകാന്തിയും കുലീനമായ പെരുമാറ്റവും സാങ്കേതിക കാര്യങ്ങളിലെ മികവും കണ്ടപ്പോൾ അവർക്കെന്നെ ജോലിക്കെടുക്കാതിരിക്കാൻ സാധിച്ചില്ല എന്നതാണ് സത്യം! 🤓

@sajith @subinpt ഇത് പോലുള്ള സത്യങ്ങൾ ഇങ്ങനെ പരസ്യാമായി പറയാവോ ?

@tachyons @subinpt പറഞ്ഞില്ലെങ്കിൽ ആരും അറിയില്ലല്ലോ. പറയാത്തതു കൊണ്ട് ആരും അറിയാതെ പോകരുതല്ലോ.

@sajith
തല മോട്ടയടിക്കുന്നത് മിക്ക സമ്മറിലും ചെയ്യുന്ന കാര്യം ആണ്. സമയം, ഷാമ്പു ഒക്കെ ലാഭം.

@pathrose ഒരു പ്രതാപചന്ദ്രൻ ലുക്കുണ്ട്!

@sajith കനേഡിയൻ നികുതിപ്പാടത്തേയ്ക്ക് സ്വാഗതം!

സേം അടിമപ്പണി, ബട്ട് ഡിഫറന്റ് ജന്മി.

ചാട്ടയടിയ്ക്കു പകരം വെറുംകൈ കൊണ്ടുള്ള അടിയാണ് എന്നൊരു വ്യത്യാസമുണ്ട്.

@kocheechi പുതിയ ജന്മി ഉണ്ടിരിക്കുമ്പോ ഉൾവിളി തോന്നി യുദ്ധത്തിനിറങ്ങാറില്ലല്ലോ എന്നൊരു ആശ്വാസമുണ്ട്!

ഒറ്റ നോട്ടത്തിൽ ടോറോന്റോ പ്രദേശത്തെ പ്രോപ്പർട്ടി ടാക്‌സ് ഇവിടെ കൊടുക്കുന്നതിലും കുറവാണ്. ഇവിടെ ഇൻഷുറൻസ് കമ്പനികൾക്ക് എണ്ണിക്കൊടുക്കുന്നതും കൂടി കൂട്ടിയാൽ കാനഡയിൽ നികുതി കൊടുക്കുന്നതിൽ വലിയ സങ്കടമുണ്ടാവില്ല എന്നാണു പ്രതീക്ഷ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.