മലയാളികളിൽ എത്ര ഐടിക്കാരുണ്ട്? അവരിൽ എത്രപേർ സ്ത്രീകളാണ്? അവരിൽ എത്രപേർക്ക് സമൂഹമാധ്യമസംവാദങ്ങളോട് താല്പര്യമുണ്ട്? അവരിൽ എത്രപേർ ഫേസ്ബുക്ക്/ട്വിറ്റർ/ഗൂഗിൾ വിരോധികളാണ്?

അവരിൽ ഒരാൾ പോലും ആനസൈറ്റിൽ സജീവമാകാത്തത് എന്തുകൊണ്ടാണ്?

ഇതാണ്‌ ഇന്ന് എന്റെ മനസ്സിനെ മഥിക്കുന്ന പ്രശ്നം.

@kocheechi ആന സൈറ്റിനെ കുറിച്ചറിയണം, പിന്നെ നെറ്റ്വർക്ക് ഇഫക്റ്റും, ഇവിടത്തെ ബുജികളെയൊന്നും സ്ത്രീകൾക് വായിക്കാനിഷ്ടപ്പെടുന്നുണ്ടാവില്ല

@tachyons @kocheechi ബുജികളെ വായിച്ച് ബുജി സ്റ്റാറ്റസ് തിരിച്ച് പിടിക്കാൻ വന്നതാ. അതിനു ഇനിയും ഓണം കുറെ ഉണ്ണണം എന്ന് മനസ്സിലായി :meena:

@dhanya @kocheechi ഇവിടത്തെ പ്രധാന ബുജികളായ കൊച്ചീചി, അഖിലൻ തുടങ്ങിയവരുടെ ഡിക്ഷ്ണറിയിൽ നിന്ന് വാക്കുകൾ എടുത്തു തലങ്ങും വിലങ്ങും പ്രയോഗിച്ചാൽ മതി. ആർക്കും ഒന്നും മനസ്സിലായില്ലെങ്കിൽ ബുജിയായെന്ന് ഉറപ്പിക്കാം

@tachyons കൊച്ചീച്ചി തരം കിട്ടുമ്പോഴൊക്കെ പുസ്തകവായനക്കാരെയും ബുദ്ധിജീവികളെയും അവരുടെ സിനിമകളെയും രാഷ്ട്രീയത്തെയുമൊക്കെ പുച്ഛിക്കുന്നത് അദ്ദേഹത്തിന് ബുജിപ്പട്ടം ഇഷ്ടമല്ലാത്തതു കൊണ്ടല്ലേ? അദ്ദേഹത്തിന്റെ ആഗ്രഹം നമ്മൾ ബഹുമാനിക്കണം എന്നാണ് എന്റെ അഭിപ്രായം.

@dhanya @kocheechi

@sajith @tachyons @kocheechi
എന്നാപ്പിന്നെ നേർഡന്നോ ഗീക്കെന്നോ വിളിച്ചോട്ടെ? (സത്യമായിട്ടും ബുജിയുടെ ഒരു ടെക് വേർഷൻ എന്നെ ഉദ്ദേശിച്ചുള്ളൂ. ഇത് രണ്ടും തമ്മിൽ എന്നതാണോ വ്യത്യാസം!)
ഞാൻ ഇവിടേക്ക് വരാൻ കാരണമായ, പ്ലസ്സിൽ ആന സൈറ്റിനെ ഇൻട്രോെ ചെയ്ത ശ്യാമിെനെയും ലിസ്റ്റിൽ ചേർത്തു കൊള്ളുന്നു. @syam

Follow

@dhanya കൊച്ചീച്ചിയെ എന്തു വിളിക്കണമെന്ന് അദ്ദേഹം തന്നെ പറയും.

"ആകാശ മുട്ടായി" എന്നു വിളിക്കുന്നതാണ് അദ്ദേഹത്തിനിഷ്ടം എന്നാണ് എനിക്കു തോന്നുന്നത്.

@tachyons @kocheechi @syam

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.