എന്റെയൊരു സഹപ്രവർത്തകൻ പാക്കിസ്ഥാൻ കയറിപ്പാർത്ത കശ്മീർ എന്നു നമ്മളും ആസാദ് കശ്മീർ എന്ന് അവരും വിളിക്കുന്ന സ്ഥലത്തു നിന്നാണ്.

ഇന്ത്യൻ കശ്മീരിൽ നിന്നുള്ള വാർത്തകൾ കേട്ടിട്ട് മൂപ്പർക്ക് രണ്ടു ദിവസം ഉറങ്ങാൻ സാധിച്ചില്ല എന്നു പറഞ്ഞു.

"ഇന്ത്യൻ കശ്മീരികൾക്ക് അങ്ങനെ തന്നെ വരണം! ഇന്ത്യയായിരിക്കും നല്ലത് എന്നു പറഞ്ഞ് അന്നു ഞങ്ങളുടെ കൂടെ വരുന്നില്ല എന്നു തീരുമാനിച്ചതല്ലേ അവർ!" എന്നാണ് പാക്കിസ്ഥാനിലെ ഒരു വിഭാഗം ആളുകളുടെ ചിന്ത എന്നും പറഞ്ഞു.

Follow

@akhilan പാക്കിസ്ഥാനിലെ പാഠപുസ്തകങ്ങളിൽ ധാരാളമായി ഇന്ത്യക്കെതിരെയുള്ള പ്രചരണമുണ്ടെന്നാണ് മൂപ്പരോടു സംസാരിച്ചതിൽ നിന്ന് എനിക്കും മനസിലായത്.

പുള്ളിയെ പരിചയപ്പെട്ടു കഴിഞ്ഞ് "The Longest August: The Unflinching Rivalry Between India and Pakistan" എന്നൊരു പുസ്തകം വായിച്ചു തുടങ്ങിയിരുന്നു. മുഴുവനാക്കിയിട്ടില്ല.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.