Follow

ഞാനിതുവരെ കേരള ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിനു പോയിട്ടില്ല.

ആയതിനാൽ എന്നെയാരും ബുദ്ധിജീവിയെന്നു വിളിക്കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു.

ആകെ അലമ്പായി. അബൂബകർ പഴയ ടൂട്ടൊക്കെ പൊക്കിക്കൊണ്ടു വന്നു. കൊച്ചീച്ചി കുത്തുവാക്കു പറഞ്ഞു നോവിച്ചു.

മിണ്ടാണ്ടിരുന്നാൽ മതിയായിരുന്നു.

എന്റെ മനസ്സിലെ യഥാർത്ഥ ബുദ്ധിജീവികൾ കൊച്ചീച്ചിയെപ്പോലെ ദിവ്യദൃഷ്ടി കൊണ്ടു കാര്യങ്ങൾ മനസ്സിലാക്കുന്നവരാണ്.

എനിക്കൊക്കെ വല്ലതും അറിയണമെങ്കിൽ പുസ്കങ്ങളും ലേഖനങ്ങളും അകാദമിക പ്രബന്ധങ്ങളും വായിക്കണം. ഞാനൊരു ബുദ്ധിജീവിയല്ലെന്നതിന്റെ വ്യക്തമായ തെളിവാണ് അത്.

@sajith സ്വന്തം വാദങ്ങൾക്കും നിലപാടുകൾക്കും പിൻബലമായി ഡെക്കറേറ്റഡ് ബുദ്ധിജീവികളെഴുതിയ ഗ്രന്ഥങ്ങളിലെ വാചകങ്ങൾ എടുത്തെഴുതുന്നവരെല്ലാം ബുദ്ധിജീവികളാണ്.

@kocheechi 😰

ആരാണീ ഡെക്കറേറ്റഡ് ബുദ്ധിജീവികൾ? അവരെ കണ്ടാൽ വഴിമാറി നടക്കാനാണ്!

@sajith സ്വന്തം ചിലവിലല്ലാതെ പുസ്തകപ്രസാധനം ചെയ്യുന്നവരെല്ലാം ഡെക്കറേറ്റഡ് ആണ്. ഡെക്കറേഷൻ ഇല്ലാത്തവരുടെ പുസ്തകങ്ങൾ പ്രസാധകർ ഏറ്റെടുക്കില്ല.😜

@kocheechi ഇപ്പോ മനസ്സിലായി! ചേതൻ ഭഗതിനെയല്ലേ ഉദ്ദേശിച്ചത്?

@kocheechi ട്രമ്പേട്ടൻ സ്വന്തമായി പുസ്തകം എഴുതിയില്ലല്ലോ? വേറാരെയോ കൊണ്ട് എഴുതിക്കുകയല്ലേ ചെയ്തത്?

അങ്ങനെ ബുദ്ധിപൂർവ്വം ബുദ്ധിജീവിയെന്ന ചീത്തപ്പേരിൽ നിന്നു രക്ഷപെട്ട അദ്ദേഹത്തെ ബുദ്ധിരാക്ഷസനെന്നു വിളിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം.

@sajith താങ്കൾ ഒരു റിബൽ ബുദ്ധിജീവി ആണ്. ആ സ്ഥാനം അംഗീകരിക്കണം എന്ന് വിനീതും ഞാനും അപേക്ഷിക്കുന്നു.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.