Follow

ദാണ്ടെ നമ്മടെ പഴേ എസെൻസീ ലാവലിൻ കമ്പനിക്ക് കാനഡയിൽ ഫൈനടിച്ചെന്ന്! ഗദ്ദാഫിയുടെ കാലത്ത് ലിബിയയിൽ കൈക്കൂലി കൊടുത്തതിന്.

montreal.ctvnews.ca/snc-lavali

ട്രൂഡോവേട്ടന്റെ ഉരുളൽ കാണാൻ നല്ല രസമുണ്ട്.

:mayinkutti:

@sajith @kocheechi കൊച്ചീച്ചിക്കുള്ള ടാഗ് കാണാത്തത് കൊണ്ട് ഞാൻ ടാഗിയിട്ടുണ്ട്

@tachyons @sajith ലാവ്ലിൻ അടാറ് ഫ്രോഡ് കമ്പനിയാണെന്നതിൽ ഒരു സംശയവും വേണ്ട. എവിടെ ലാവ്ലിൻ ഉണ്ടോ അവിടെ അഴിമതി ഉ‌ണ്ട്. ഹൈവേ 407 സ്വകാര്യവൽക്കരിച്ചതാണ് ഒണ്ടേറിയോയിലെ ഏറ്റവും വലിയ അഴിമതി. അത് വാങ്ങിയത് ലാവ്ലിനും.

ട്രൂഡോ ഉരുളും. ക്യുബെക്കിലെ ഏറ്റവും വലിയ തൊഴിൽദാതാവാണ് ലാവ്ലിൽ. അത് പൂട്ടിച്ചാൽ മൂന്നിലൊന്ന് പാർലമെന്റ് സീറ്റുകളാണ് നഷ്ടപ്പെടുക.

@kocheechi @tachyons മൂപ്പർക്ക് ഇടപെടാതെ അടങ്ങിയിരിക്കാമായിരുന്നു. നിയമം അതിന്റെ വഴിക്ക് പോയേനെ. ലാവലിൻ സ്വയം കുഴിച്ച കുഴിയല്ലേ? മൂപ്പരായിട്ട് പൂട്ടിക്കാൻ ശ്രമിച്ചതല്ലല്ലോ?

ചുമ്മാ വെളുക്കാൻ തേച്ചതു കൊണ്ട് പാണ്ടുണ്ടാക്കി!

@sajith @tachyons അതു മനസ്സിലാകണമെങ്കിൽ കാനഡയെ കുറച്ചുകൂടി അറിയണം. അമേരിക്കയേപ്പോലെ സംരംഭക സംസ്കാരമോ വാണിജ്യ സംസ്കാരമോ ഉള്ള നാടല്ലിത്. ഇവിടെ സ്ഥാപനങ്ങൾ പണമുണ്ടാക്കുന്നത് വിപണിയിൽ മികവുകാട്ടിയല്ല. സംരക്ഷിത വിപണിയിൽ പരമാവധി ചൂഷണം നടപ്പാക്കിയാണ്.

ക്യുബെക് കമ്പനികൾ വിശേഷിച്ചും അങ്ങനെയാണ്. സർക്കാരിന്റെ ശക്തമായ പിന്തുണയില്ലാതെ ഒരു മിനിറ്റുപോലും അവർക്ക് നിലനിൽക്കാനാവില്ല. കേസൊതുക്കാൻ ട്രൂഡോ ഇടപെട്ടില്ലായിരുന്നെങ്കിൽ ഇലക്ഷൻ സമയത്ത് ലാവ്ലിൻ പാപ്പരത്തം പ്രഖ്യാപിച്ച് പൂട്ടിയേനേ. ട്രൂഡോ വീട്ടിലിരുന്നേനെ.

@sajith @tachyons സ്വതന്ത്ര വിപണിയിൽ മൽസരശേഷി പ്രകടിപ്പിച്ച് സ്വന്തം കാലിൽ നിൽക്കുന്ന കമ്പനികളോട് കാനഡക്കാർക്ക് അതീവ പുച്ഛമാണ്. ആദ്യം നോർട്ടെലും പിന്നീട് റിസർച്ച് ഇൻ മോഷനും (ബ്ലാക്ക്ബെറി നിർമ്മാതാക്കൾ) പയ്യെപ്പയ്യെ തകർന്നുകൊണ്ടിരുന്നപ്പോൾ ഇവിടത്തെ മാദ്ധ്യമങ്ങളും ജനങ്ങളും പ്രകടിപ്പിച്ച ആഹ്ലാദം കണ്ടിട്ട് 'ഇതെന്തൊരു രാജ്യമപ്പാ' എന്നു തോന്നിയിട്ടുണ്ട്.

ശരിയായ സ്വതന്ത്ര വിപണിയിൽ പ്രവർത്തിക്കേണ്ടി വന്നിരുന്നെങ്കിൽ എനിക്ക് കഞ്ഞിക്കാശ് തരുന്ന സ്ഥാപനമടക്കം കുറേയെണ്ണം ഇല്ലാതായേനേ.

@kocheechi അതു കഷ്ടമാണല്ലോ. ഇതെത്രകാലം ഇങ്ങനെ പോവും?

അമേരിക്കയിൽ പോലും വേണ്ടത്ര സ്വതന്ത്രമായ വിപണിയില്ലെന്നാണ് എന്റെയഭിപ്രായം.

@tachyons

സ്വതന്ത്ര വിപണിയെ കുറിച്ചാണ് ചർച്ച എങ്കിൽ ചോദിക്കട്ടെ, ചിലിയിലെ പ്രശ്നങ്ങൾക്ക്‌ കാരണം എന്താവാം ?@sajith @kocheechi @tachyons

@Aousepp എനിക്കറിയില്ല. എന്താണ് അവിടത്തെ പ്രശ്നങ്ങൾ?

@kocheechi @tachyons

ഇതിൽ കേട്ട വിവരങ്ങൾ മാത്രമേ എനിക്കറിയൂ. സ്വതന്ത്ര മാർക്കറ്റ് അവലംബിക്കുക വഴി വളരെ അധികം പുരോഗതി പ്രാപിക്കുവാൻ സാധിച്ച ഒരു രാജ്യമാണ് ചിലി. എന്നാൽ നവംബർ സമയത്തു അവിടെ 30 വർഷത്തെ സാമ്പത്തിക പരിഷ്കാരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം നടന്നിരുന്നു.

nytimes.com/2019/11/15/podcast

@sajith

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.