Follow

ഒരു പൂച്ച, രണ്ടു മനുഷ്യർ, ഒരു കുഞ്ഞു കാർ, കാറു നിറയെ കല്ലു കരട് കാഞ്ഞിരക്കുറ്റി മുള്ള് മുരട് മൂർഖൻ പാമ്പ് എന്നിവകൾ റോഡു മാർഗമായി അമേരിക്കൻ ഐക്യനാടുകളുമായുള്ള അതിർത്തി താണ്ടി കാനഡായിലെ ടൊറോണ്ടോ എന്ന നഗരത്തിന്റെ പരിസരത്തിൽ എത്തിയിരിക്കുന്നു.

ഞങ്ങളൊരു മിനിവാൻ വാടകയ്‌ക്കെടുത്ത് അമേരിക്ക വരെ ഒന്നു പോയി അവിടെ വെച്ചിട്ടു പോന്നിരുന്ന കുറേ ലൊട്ടുലൊടുക്കു സാധനങ്ങളൊക്കെ എടുത്തോണ്ടു വന്നു.

ആ സമയത്ത് അബൂബകർ കല്യാണം കഴിച്ചു, കാണാതായ അഖിലൻ തിരിച്ചു വന്നു, ട്രമ്പേട്ടൻ ഇംപീച്ച്മെന്റിനെ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മറികടന്നു.

വേറെ എന്തൊക്കെ നടന്നു?

Show thread

@sajith എന്താണീ രാജ്യത്ത് നടക്കുന്നത്!

എനിക്കീ കാനഡ ബോർഡർ സർവീസിനേപ്പറ്റി പണ്ടേ നല്ല അഭിപ്രായമില്ല. നമ്മളെങ്ങാനും ഒരു കുപ്പി നെയ്യു കൊണ്ടുവന്നാൽ അത് പിടിച്ചു വെയ്ക്കും. വേറാൾക്കാര് മൂർഖനേം കൊണ്ടു വന്നാൽപ്പോലും ഒരു കൊഴപ്പോല്ല്യ!

സിബിപി നീതിപാലിക്കുക. അമേരിക്കൻ മൂർഖന്മാരെ തടഞ്ഞുനിർത്തി തിരിച്ചയയ്ക്കുക.

@kocheechi സീബീപ്പീ നീതിപാലിക്കുക! കൊച്ചീച്ചിയുടെ പിടിച്ചു വെച്ച ഒരു കുപ്പി നെയ്യ് തിരിച്ചു കൊടുക്കുക!

@sajith മോലാളി സർക്കാസിക്ക്യൊന്നും വേണ്ടാ. നാടൻ പശൂന്റെ പാല് ഉറ കൂട്ടിയ തൈര് കടഞ്ഞെടുത്ത് ആ വെണ്ണയിൽനിന്നുണ്ടാക്കിയ ശുദ്ധവും ജൈവവുമായ നെയ്യാണ് പിടിച്ചുവെച്ചത്. നല്ല ദെണ്ണണ്ടേയ് 😭

@kocheechi തൈരിന്റെ കാര്യം പറഞ്ഞപ്പഴാ. ഈ ഇന്റർവ്യൂ കണ്ടോ?

youtube.com/watch?v=SkF_jkvjy-

എനിക്കൊത്തിരി ഇഷ്ടമായി. ആ ചാനലിന്റെ ആശയം തന്നെ വളരെ ഇഷ്ടമായി.

@sajith ഉഗ്രൻ. ബ്രാൻഡ് വാല്യൂ എന്താണ് പ്രോഫിറ്റ് മാർജിൻ എന്താണ് എന്ന് തിരിച്ചറിയുന്ന മിടുക്കൻ. Loved it!

@sajith

ചോദിക്കാൻ വിട്ടുപോയി, അമേരിക്കാവിൽ മൂർഖൻ പാമ്പുണ്ടോ?

@kocheechi

@sajith പുതുവർഷം തൊട്ട്‌ കൊപ്രാക്കളം അവിടാണോ?

@rajeesh കഴിഞ്ഞ മാസം തൊട്ട് ഞാൻ കാനഡയിലാണ്. ക്രിസ്മസിന് രണ്ടാഴ്ച അമേരിക്കയിൽ പോയി വന്നു. എല്ലാ കാര്യങ്ങളും സ്ഥിരമായിട്ടില്ല. ഒരു മൂന്നാലു മാസം കൂടെ കഴിഞ്ഞാൽ ഇത്തിരികൂടെ സ്ഥിരത വരുമാവുമായിരിക്കും!

@sajith മറ്റേ മനുഷ്യജീവിയോ?

@rajeesh ഇത്തിരിക്കാലം അക്കരെയിക്കരെ ആയിരിക്കും.

@sajith ഡൽഹിയെ ആപ്പ് ചൂല് കൊണ്ട് അടിച്ചുവാരി എടുത്തു.

@syam വൈകിയാണറിഞ്ഞത്. കെജ്രിവാൾജീ കീ ജെയ്!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.