Follow

ലോകചരിത്രം സന്തോഷത്തിന്റെ കഥയല്ലെന്നും ലോകചരിത്രത്തിൽ സന്തോഷത്തിന്റെ കാലയളവുകൾ ശൂന്യമായ താളുകളാണെന്നും ജർമൻ തത്വചിന്തകനായ ഹെഗൽ പറഞ്ഞിട്ടുണ്ടത്രേ!

എന്താണെന്നറിയില്ല, അതു കേട്ടപ്പോൾ മുതൽ നല്ല സമാധാനമുണ്ട്.

@sajith പ്രതീക്ഷകളുടെ അമിതഭാരമാണ് എല്ലാക്കാലത്തേയും പ്രശ്നം. അതില്ലായിരുന്നെങ്കിൽ “ഒടിയൻ“ പോലും സന്തോഷത്തിന്റെ താളുകളിൽ ഉണ്ടാകുമായിരുന്നെന്ന് നൂറുകണക്കിന് മല്ലു തത്വചിന്തകർ നിരീക്ഷിച്ചിട്ടുണ്ട്.

@kocheechi "ഒടിയൻ" കണ്ടിട്ടില്ലാത്തതു കൊണ്ട് ഈ നിരീക്ഷണം വിലയിരുത്താൻ ഞാൻ അയോഗ്യനാണ്. സൗകര്യം കിട്ടുമ്പോ പ്രതീക്ഷകളില്ലാതെ കണ്ടേക്കാം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.