എന്നാൽ ഞാനൊരു സത്യം പറയാം.

റ്റ്വിറ്ററീന്നുള്ള ആർട്ടി ടൂട്ടുകൾ ഇവിടെ കാണുമ്പോ‌ എന്റെ രക്തം തിളയ്ക്കാറുണ്ട്! റ്റ്വിറ്റർ വേണ്ടാഞ്ഞിട്ടാണല്ലോ ഇവിടെ വന്നിരിക്കുന്നത്. റ്റ്വിറ്ററിലെ വിശേഷമറിയണമെന്നുണ്ടെങ്കിൽ അവിടെപ്പോയിരിക്കില്ലേ?

മാസ്റ്റഡൺ ഡോട്ട് സോഷ്യലിൽ ക്രോസ് പോസ്റ്റിങ്ങിനെപ്പറ്റി ഇങ്ങനെ ഒരു പോളിസിയുണ്ട്.

mastodon.social/about/more#cro

അതു നമുക്കങ്ങെടുത്താലോ? എന്താണ് ബഹുമാന ആനസൈറ്റ് മെമ്പ്രമ്മാരുടെ അഭിപ്രായം?

Follow

പോളാക്കിയേക്കാം.

റ്റ്വിറ്റർ ആർട്ടീക്കാർക്ക് കടുത്ത ശിക്ഷ കൊടുക്കണോ?

ശിക്ഷിക്കണം എന്നാണ് ഭൂരിപക്ഷാഭിപ്രായം എങ്കിൽ കുറ്റക്കാരെ സസ്പെൻഡ് ചെയ്തിട്ട് ഡിസ്മിസ് ചെയ്യണോ, തൂക്കിലിടണോ, അതോ മൂക്കിക്കേറ്റി വലിക്കണോ എന്ന കാര്യങ്ങ‌ൾ തുടർ ചർച്ചയിൽ തീരുമാനിക്കണം.

പോളിൽ "വേണ്ടണം" എന്നൊരു ഓപ്ഷൻ ഇട്ടതിന് എന്നെയാണ് ആദ്യം ശിക്ഷിക്കേണ്ടത്! അതു കഴിഞ്ഞു മതി റ്റ്വിറ്റർ ആർട്ടിക്കാരെ ശിക്ഷിക്കുന്നത്.

😰

Show thread

@sajith വേണ്ടണം... 🤪 എന്റെ സ്വന്തം ട്വീറ്റുകൾ ആണ് ഇങ്ങോട്ട് അയക്കുന്നത് അതുപോലെ ഇവിടുന്നും ജീവിത ഗാന്ധി ടൂറ്റുകൾ അങ്ങോട്ടും കയറ്റി അയക്കുന്നുണ്ട്...

@Kuryachan കുര്യച്ചന്റെ ടൈം ലൈനിലെ ജീവിതഗന്ധി കണ്ടിട്ട് എനിക്ക് രക്തം തിളക്കുന്നില്ല! ഈ "RT @maramandan@twitter.com വള വള വളാ" എന്ന ഫോർമാറ്റിലുള്ള ടൂട്ടുകൾ ഇവിടെ കാണുമ്പോഴാണ് രക്തം തിളക്കുന്നത്. 🙃

അതു മാത്രമല്ല കുര്യച്ചന്റെ അക്കൗണ്ട് ആനസൈറ്റിന്റെ അധികാര പരിധിയിലുമല്ല. അവിടത്തെ വ്യവസ്ഥകൾക്കു വിരുദ്ധമായി നിങ്ങളൊന്നും ചെയ്യുന്നതായും കാണുന്നില്ല.

@sajith
രക്ത തന്മാത്രകൾ തമ്മിലുള്ള കോവാലൻ ബോണ്ടയ്ക്ക് ശക്തി പോരാത്തതാണ് ഇത്ര പെട്ടന്ന് തിളയ്ക്കാൻ കാരണം എന്നെനിക്കു തോന്നുന്നു.

ഒരു ലിങ്ക് ഷെയർ ചെയ്യുന്നുവെന്ന ലാഘവത്തോടെ കണ്ടാൽ മതി. അല്ലെങ്കി വാട്ട്സാപ്പ് ഫോർവേഡ് പോലെ. അങ്ങ് സ്ക്രോളി വിട്ടേക്കുക.

ട്വിറ്ററിനോടുള്ള വിരോധം ട്വിറ്ററിൽ ഇടുന്ന ആശയങ്ങളോട് ഉണ്ടാകരുതല്ലോ. അവിടെ പോകാൻ താല്പര്യമില്ലാത്തവർക്ക് അവിടെ ചർച്ച ചെയ്യുന്ന ആശയങ്ങളോട് താല്പര്യമുണ്ടാകാമല്ലോ. അങ്ങനെയുള്ളവർക്ക് ഇത് ഉപകാരപ്പെടായ്കയില്ലാതിരുന്നേക്കുമായിരിക്കുമല്ലോ.

@Kuryachan

@kocheechi എന്നാൽ ഞാൻ മറ്റൊരു സത്യം പറയാം. എനിക്ക് വാട്സാപ്പില്ല! ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഇല്ല. സക്കർബർഗെന്ന പേരു കേട്ടാലും എനിക്കു രക്തം തിളയ്ക്കും!

ബാക്കി കാര്യങ്ങളൊക്കെ ശരിയാണ്. ട്വിറ്റർ ലിങ്കുകൾ കാണുമ്പോൾ ശാന്തനാവാൻ ശ്രമിക്കാം.

@Kuryachan

@sajith വാട്സ്ആപ്പ് പോലും ഇല്ലാതെ എങ്ങനെ ജീവിക്കുന്നു... 🤭😉 @kocheechi

@Kuryachan എന്താ വാട്ട്സാപ്പില്ലാതെ ജീവിച്ചാൽ? 🤔

@kocheechi

@sajith അപ്പൊ ഏത് ആപ്പാണ് ഉപയോഗിക്കുന്നത് @kocheechi

@sajith @Kuryachan @kocheechi അത് ഒരു നല്ല ആപ്പ് ആണ്. ഞാനും സിഗ്നൽ ആണ് ഉപയോഗിക്കുന്നത്.

@Kuryachan സ്ഥിരം മെസ്സേജ് ചെയ്യുന്നവരെയെല്ലാം സിഗ്നലിൽ വിളിച്ചു കേറ്റുക, അങ്ങനെ സക്കറേട്ടന്റെ പിടിയിൽ നിന്നു രക്ഷപ്പെടുക! അതാണ് എന്റെ തന്ത്രം.

ഫോർവേഡുകളിൽ നിന്ന് രക്ഷപ്പെടുന്നത് അതിന്റെയൊരു പാർശ്വഫലമാണ്.

@rthom @kocheechi

@sajith @Kuryachan @kocheechi
അതേതാണപ്പാ അങ്ങനൊരു ആപ്പ്. കേശവന്മാമന്മാരും സംഘബന്ധുക്കളും ഇല്ലാത്ത ആപ്പുണ്ടേൽ ഒരു പ്ലേറ്റ് ഇവിടേം വേണം.
ആ കേണോത്ത് പറഞ്ഞിട്ട് ഒരു ബ്രയർ ഇ‌ൻസ്റ്റാൾ ചെയ്തു. അതിൽ മൂപ്പരെ പോലും കണക്റ്റ് ചെയ്യാൻ പറ്റിയില്ല. അതുപോലാകരുത്.

@sajith നടപടി വേണം എന്നാണ് എന്‍റെ അഭിപ്രായം. കുരിശ്പോസ്റ്റിംഗ് വരുമ്പോഴ് അവിടുത്തെ സംസ്കാരം കൂടിയാണ് ഇങ്ങോട്ട് വരുന്നത്.

മോലാളിയ്ക്ക് എന്തു ശിക്ഷയാണ് ഉചിതം?
(ശിക്ഷ @kocheechi നേരിട്ട് കൊടുക്കുന്നതാണ്)

@kocheechi ബീഫിന്റെ കൂടെ പൊറോട്ടേം കൂടിയുള്ള അതിക്രൂരമായ ശിക്ഷ കിട്ടിയാലേ ഞാൻ നന്നാവുള്ളൂ!

ദ പീപ്പിൾ ഹാവ് സ്പോക്കൺ!!

മുതലാളി ബീഫ് ശാപ്പിടുന്ന വീഡിയോ എടുക്കാനും അത് ആന സൈറ്റിൽ പരസ്യപ്പെടുത്താനുമുള്ള എക്സ്ക്ലൂസിവ് റൈറ്റ്സ് എനിക്കു തരണമെന്ന് ഇതിനാൽ ആവശ്യപ്പെട്ടുകൊള്ളുന്നു 😜

(സജിച്ചേട്ടന്റെ പീട്യേല് പൊറോട്ട കിട്ടുമോന്നറിയില്ല. നോക്കട്ടെ)

@sajith like a wise man once said, വല്ല ഹാര്യോം ഉണ്ടാരുന്നോ?

@adtya ഇല്ല, ഒരു കാര്യവും ഉണ്ടായിരുന്നില്ല!

ചുമ്മാ ഒരു ഏകാധിപതിയായി തോന്ന്യവാസം കാണിച്ച് ഇരുന്നാൽ മതിയായിരുന്നു. ആന സൈറ്റിൽ ജനാധിപത്യമൂല്യങ്ങൾ കൊണ്ടുവരാൻ നോക്കിയിട്ട്‌ ഈ അവസ്ഥയായി.

ലോകത്ത് ജനാധിപത്യം കൊണ്ടുവരാൻ നോക്കുന്നവർക്കൊക്കെ ഇതൊരു പാഠമായിരിക്കട്ടെ.

@sajith 29 + 29 + 43 = 101%. മൊതലാളി കണക്കിലും വെള്ളം ചേർക്കാൻ തുടങ്ങിയോ?

@rajeesh കൊള്ളാമല്ലോ! ഞാൻ ശ്രദ്ധിച്ചിരുന്നില്ല!

ശതമാനം കണക്കു കൂട്ടിക്കഴിഞ്ഞ് റൗണ്ട് ചെയ്തതു കൊണ്ടല്ലേ ഇങ്ങനെ വന്നത്. രജീഷാണ് ഇതു ഡിസൈൻ ചെയ്തിരുന്നതെങ്കിൽ എങ്ങനെ ചെയ്തേനെ? ഡെസിമൽ കാണിക്കുമോ? അതോ വോട്ടിന്റെ എണ്ണം കാണിക്കുമോ?

@sajith math.floor() എടുത്തേനെ, മൂന്നും റൗണ്ട് ചെയ്യാൻ. 99% ശതമാനം വന്നാൽ സാരമില്ല (എന്നാലും പാപ്പാനെ തെറിവിളിക്കാം!), 101% വരൂലല്ലോ.

@rajeesh എന്തു കൊണ്ടാണ് 99% സാരമില്ലാത്തത്? 101% ആയാലും 99% ആയാലും കൃത്യത പോയില്ലേ?

ഇതിനെപ്പറ്റി ഇഷ്യൂ ഒന്നും ഒറ്റനോട്ടത്തിൽ കാണുന്നില്ല. ചുമ്മാ റിപ്പോർട്ട് ചെയ്തേക്കാമെന്നു കരുതി.

github.com/tootsuite/mastodon/

@sajith ഗൗരവശ്രുതിയിലാണെങ്കിൽ രണ്ടും ബഗ്ഗന്നെ. എവിടെ, റിപ്പോട്ടെവിടെ?

@rajeesh രജീഷിന്റെ അഭിപ്രായമറിഞ്ഞിട്ട് റിപ്പോർട്ട് ചെയ്യാമെന്നാണ് കരുതിയത്. ചെയ്യാം

@rajeesh ഇഷ്യൂ ഫയൽ ചെയ്തു. ഇനിയെന്താവുമെന്നു നോക്കാം!

github.com/tootsuite/mastodon/

@sajith പൊതുആനപാപ്പാന്മാര്‍ താല്പര്യാര്‍ത്തം മോവയോട് പറഞ്ഞ് ഞാന്‍ പക്ഷിയില്‍ നിന്നും RT നിര്‍ത്തിയിരിക്കുന്നു :pavanaayi:

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.