എന്നാൽ ഞാനൊരു സത്യം പറയാം.

റ്റ്വിറ്ററീന്നുള്ള ആർട്ടി ടൂട്ടുകൾ ഇവിടെ കാണുമ്പോ‌ എന്റെ രക്തം തിളയ്ക്കാറുണ്ട്! റ്റ്വിറ്റർ വേണ്ടാഞ്ഞിട്ടാണല്ലോ ഇവിടെ വന്നിരിക്കുന്നത്. റ്റ്വിറ്ററിലെ വിശേഷമറിയണമെന്നുണ്ടെങ്കിൽ അവിടെപ്പോയിരിക്കില്ലേ?

മാസ്റ്റഡൺ ഡോട്ട് സോഷ്യലിൽ ക്രോസ് പോസ്റ്റിങ്ങിനെപ്പറ്റി ഇങ്ങനെ ഒരു പോളിസിയുണ്ട്.

mastodon.social/about/more#cro

അതു നമുക്കങ്ങെടുത്താലോ? എന്താണ് ബഹുമാന ആനസൈറ്റ് മെമ്പ്രമ്മാരുടെ അഭിപ്രായം?

പോളാക്കിയേക്കാം.

റ്റ്വിറ്റർ ആർട്ടീക്കാർക്ക് കടുത്ത ശിക്ഷ കൊടുക്കണോ?

ശിക്ഷിക്കണം എന്നാണ് ഭൂരിപക്ഷാഭിപ്രായം എങ്കിൽ കുറ്റക്കാരെ സസ്പെൻഡ് ചെയ്തിട്ട് ഡിസ്മിസ് ചെയ്യണോ, തൂക്കിലിടണോ, അതോ മൂക്കിക്കേറ്റി വലിക്കണോ എന്ന കാര്യങ്ങ‌ൾ തുടർ ചർച്ചയിൽ തീരുമാനിക്കണം.

Show thread
Follow

പോളിൽ "വേണ്ടണം" എന്നൊരു ഓപ്ഷൻ ഇട്ടതിന് എന്നെയാണ് ആദ്യം ശിക്ഷിക്കേണ്ടത്! അതു കഴിഞ്ഞു മതി റ്റ്വിറ്റർ ആർട്ടിക്കാരെ ശിക്ഷിക്കുന്നത്.

😰

മോലാളിയ്ക്ക് എന്തു ശിക്ഷയാണ് ഉചിതം?
(ശിക്ഷ @kocheechi നേരിട്ട് കൊടുക്കുന്നതാണ്)

@kocheechi ബീഫിന്റെ കൂടെ പൊറോട്ടേം കൂടിയുള്ള അതിക്രൂരമായ ശിക്ഷ കിട്ടിയാലേ ഞാൻ നന്നാവുള്ളൂ!

ദ പീപ്പിൾ ഹാവ് സ്പോക്കൺ!!

മുതലാളി ബീഫ് ശാപ്പിടുന്ന വീഡിയോ എടുക്കാനും അത് ആന സൈറ്റിൽ പരസ്യപ്പെടുത്താനുമുള്ള എക്സ്ക്ലൂസിവ് റൈറ്റ്സ് എനിക്കു തരണമെന്ന് ഇതിനാൽ ആവശ്യപ്പെട്ടുകൊള്ളുന്നു 😜

(സജിച്ചേട്ടന്റെ പീട്യേല് പൊറോട്ട കിട്ടുമോന്നറിയില്ല. നോക്കട്ടെ)

@sajith like a wise man once said, വല്ല ഹാര്യോം ഉണ്ടാരുന്നോ?

@adtya ഇല്ല, ഒരു കാര്യവും ഉണ്ടായിരുന്നില്ല!

ചുമ്മാ ഒരു ഏകാധിപതിയായി തോന്ന്യവാസം കാണിച്ച് ഇരുന്നാൽ മതിയായിരുന്നു. ആന സൈറ്റിൽ ജനാധിപത്യമൂല്യങ്ങൾ കൊണ്ടുവരാൻ നോക്കിയിട്ട്‌ ഈ അവസ്ഥയായി.

ലോകത്ത് ജനാധിപത്യം കൊണ്ടുവരാൻ നോക്കുന്നവർക്കൊക്കെ ഇതൊരു പാഠമായിരിക്കട്ടെ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.