Follow

നഗരജീവിതമെല്ലാം മതിയാക്കി സർവസംഗപരിത്യാഗിയായി ചൈനയിലെ ഒരു ഗ്രാമത്തിൽ പോയി കഴിയണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം.

invidiou.sh/watch?v=FWMIPukvds

ചൈനയിൽ പോകുവാൻ തിരഞ്ഞെടുത്ത സമയം കൊള്ളാം.
@sajith

@sajith ബെസ്റ്റ്! ഇപ്പൊ ചൈനയിൽ ജീവിക്കാൻ പോയാൽ മരിക്കാൻഎളുപ്പമാ :)

@Noush @Aousepp "Buy low, sell high" തന്ത്രം ഇവിടെയും നടപ്പിലാക്കാവുന്നതാണ്. എല്ലാവരും ഓടിമാറുന്ന ഇടത്തേയ്ക്ക് നമ്മൾ തക്കം പാർത്ത് ഓടിക്കയറണം!

പിന്നെ ഒരു സെൻസ് ഓഫ് പ്രൊപ്പോർഷൻ ഉള്ളതും നല്ലതല്ലേ?

കാനഡയിൽ വർഷം തോറും ഫ്ളൂ വന്നിട്ട് മൂവായിരത്തിയഞ്ഞൂറ് ആളുകൾ മരിക്കാറുണ്ട്. റോഡപകടങ്ങളിൽപ്പെട്ട് ഓരോ വർഷവും കാനഡയിൽ രണ്ടായിരത്തിലേറെ ആളുകളും ഇൻഡ്യയിൽ രണ്ടു ലക്ഷത്തിലേറെ ആളുകളും വടിയാവാറുണ്ട്. അതു പറഞ്ഞ് കാനഡയിൽ നിന്നോ ഇൻഡ്യയിൽ നിന്നോ ഓടിപ്പോവുന്നില്ലല്ലോ.

ബൈ ദുബായ്, യൂട്യൂബ് ലഭ്യമല്ലാത്ത രാജ്യത്തു നിന്നും എങ്ങിനെ ആണ് ഒരു യൂട്യൂബ് വ്ലോഗ്ഗർ ഉണ്ടായത് ?
@sajith

@Aousepp നല്ല ചോദ്യം! എനിക്കറിയില്ല.

അവരെങ്ങനെയോ‌ അവരുടെ ചൈനീസ് വീഡിയോ സൈറ്റിലെ (Youku or Sina Weibo) ചാനൽ മിറർ ചെയ്യുന്നുണ്ട്. അതെങ്ങനെയാണെന്നും യൂറ്റ്യൂബിൽ നിന്നുള്ള വരുമാനത്തിന് എന്തു സംഭവിക്കുന്നെന്നും എനിക്കും അറിഞ്ഞാൽ കൊള്ളാം.

v.youku.com/v_show/id_XNDUxNjk
en.wikipedia.org/wiki/Li_Ziqi_

@Aousepp ചൈനക്കാർ വിപിഎൻ ഉപയോഗിക്കാറുണ്ടെന്നാണ് മനസ്സിലായത്. ഗവൺമെന്റിനെ വിമർശിക്കാത്തിടത്തോളം കാലം കുഴപ്പത്തിൽ ചാടില്ല പോലും.

@sajith കേരളത്തിലെ ഏതെങ്കിലും ഗ്രാമം പോരേ?

@syam കേരളത്തിൽ എല്ലായിടത്തും മലയാളികളല്ലേ? :moyalaali:

ചൈനാക്കാർ ഓടിച്ചാൽ കേരളത്തിലെ ഗ്രാമങ്ങളും പരിഗണിക്കുന്നതാണ്!

@sajith
“കേരളത്തിൽ എല്ലായിടത്തും മലയാളികളല്ലേ?”
😂😂😂

17 മുതൽ 22 വയസ്സു വരെയുള്ള എല്ലാ പുള്ളാരേയും സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ പഠിക്കാൻ വിടണം. ജനാധിപത്യം എങ്ങനെയാണ് പ്രവർത്തിക്കേണ്ടത്, ചർച്ചകൾ എങ്ങനെയാണ് ചെയ്യേണ്ടത്, മതത്തിനെ എങ്ങനെയാണ് ഭരണനിർവഹണത്തിൽ നിന്ന് മാറ്റി നിർത്തേണ്ടത് എന്നൊക്കെ അറിയട്ടെ.

ചുമ്മാ ഏട്ടൻ ഫാനും മോദി ഫാനുമൊക്കെ ആയി വിഡ്ഢികളാവാതെ.

@syam

@kocheechi @sajith @syam അവരെങ്കിലും സമാധാനത്തിൽ ജീവിച്ചോട്ടെ...

@sajith മൊതലാളീടെ മാൿബുക്കും തിങ്ക്പാഡും ഡീയെസ്സെല്ലാറൂം ത്യജിക്കുന്ന സ്ഥലം ഒന്നു മുന്‍കൂട്ടി അറിയിക്കണം!

@rajeesh ലിസിക്വി കമ്പ്യൂട്ടറും ഡീയെസെല്ലാറും ത്യജിച്ചിട്ടില്ല. അതുകൊണ്ടു ഞാനും ത്യജിക്കുന്നില്ല.

invidiou.sh/latest_version?id=

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.