Follow

മുന്നത്തെ റീബൂസ്റ്റ് കടുത്ത ആർട്ടി സ്നേഹിയായ പൈറേറ്റ് ബാഡി (@bady) ബൂസ്റ്റ് ചെയ്തതാണ്. കണ്ടിട്ടെന്റെ കണ്ണു നിറഞ്ഞു പോയി! 😢

@bady ഇതു നിങ്ങള്‌ ബൂസ്റ്റ് ചെയ്തതാണ്:

social.coop/@redoak/1036237727

അതേ സമയം നിങ്ങടെ റ്റൈംലൈനിൽ ധാരാളമായി റ്റ്വിറ്ററീന്നു ക്രോസ് പോസ്റ്റ് ചെയ്ത കണ്ടന്റ് ബൂസ്റ്റ് ചെയ്തിരിക്കുകയുമാണ്. ഇതിൽ വൈരുധ്യമില്ലേ? ഉണ്ടോ? ഇല്ലേ?

(ചുമ്മാ കണ്ണുരുട്ടിക്കാണിച്ചാൽ മതി. ഞാൻ നന്നായിക്കോളാം!)

@sajith വൈരുദ്ധ്യാത്മക ബൗദ്ധികവാദപ്രകാരം അതിൽ ഒരേ സമയം വൈരുദ്ധ്യം ഉള്ളതായും ഇല്ലാത്തതുമായും കാണാം. നിങ്ങൾ വൈരുദ്ധ്യാത്മക ബൗദ്ധികവാദത്തെ ബഹുമാനിക്കുന്ന ഒരാളാണെന്നാണ് എന്റെയൊരനുമാനം. അതുകൊണ്ടല്ലേ റീട്വീറ്റ് ബൂസ്റ്റ് ചെയ്യുന്നവരെ ശിക്ഷിക്കണോ എന്ന് ചോദിക്കുന്ന പോളിന് വേണ്ടണം എന്നൊരു ഒപ്ഷനും കൂടി കൊടുത്തത്? ;D

@bady @sajith

ആശയവാദത്തിലും ഇതു തന്നെയാണു അവസ്ഥ.

"ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ..."

@akhilan @sajith ഇവിടെ വാദിക്കാനായി ഞാൻ പറയുന്ന എന്തെന്നാൽ അതിപ്രകാരമാണ്: ട്വിറ്ററിൽ നിന്ന് വെറുതെ ക്രോസ്പോസ്റ്റിങ്ങ് നടത്താനായി മാത്രം മസ്തകനെ ഉപയോഗിക്കുന്നതിനോടുള്ള ഒപിയുടെ എതിർപ്പ് ടൂട്ട് ബൂസ്റ്റി പങ്കുവെക്കുക. വിശാലമായൊരു കാഴ്ച്ചപ്പാടിൽ, കാര്യങ്ങളെ ബൈനറിയായി മാത്രം നോക്കിക്കാണാതിരുന്നാൽ, ഇത് മേൽപ്പറഞ്ഞ എന്റെ പ്രവർത്തിയുമായി തീർത്തും വിരുദ്ധമായൊരു കാര്യമാണെന്ന് കാണേണ്ടതില്ലെന്ന് മനസ്സിലാക്കാം.

അഥവാ

@bady ഞാൻ ആനസൈറ്റ് മെമ്പ്രമ്മാരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്.

വൈരുധ്യാത്മക ഭൗ... ഭൗ... ബൗദ്ധികവാദം എന്താന്ന് എനിക്കറിയില്ല . അഥവാ അറിയാമെങ്കിൽ തന്നെ ബുദ്ധിജീവിയാണെന്ന് മുദ്രകുത്തപ്പെടുമെന്ന പേടിയുള്ളതു കൊണ്ട് അറിയാമെന്ന് സമ്മതിക്കാനും പോവുന്നില്ല. ബാക്കി കാര്യങ്ങൾ ഡീകോഡ് ചെയ്യാനുള്ള കോഡെഴുതിയിട്ടു വേണം മനസിലാക്കി എന്തെങ്കിലും പറയാൻ.

പിന്നെ ഒരു കാര്യം: എന്റെ വേണ്ടണത്തിൽ ഇനിയും കുത്തി നോവിക്കരുത്!

@akhilan

@sajith @akhilan ഞാൻ ഉദ്ധേശിച്ചത് ബൗദ്ധികവാദമല്ല, ഭൗതികവാദം ആണെന്ന് മനസ്സിലാക്കിത്തന്ന നിങ്ങൾ തന്നെ. ഞങ്ങളുടെ പ്രിയപ്പെട്ട പാപ്പാൻ ഒരു ബുദ്ധിജീവി ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നു!

@bady @sajith @akhilan
ഞാനുങ്കൂടി അഭിമാനിക്കുന്നു.

സ്റ്റഡി ക്ലാസ്സിൽ പോകാത്തത് കൊണ്ടു ഒന്നും മനസ്സിലാവാത്ത ഞാൻ :
@sajith @kocheechi @bady @akhilan

@Aousepp
സ്റ്റഡി ക്ലാസ്സിൽ പോകാത്തവർ താത്വികാചാര്യൻ പറയുന്നത് കേട്ടാൽ മതി. ഉൾപ്പാർട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട്. അതാണ് നമ്മളെല്ലാവരും ഒരുമിച്ചിരുന്ന് ദിനേശ് ബീഡി വലിക്കുന്നത്. എന്നുവെച്ച് ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത്.

മനസ്സിലായോ 😜
@sajith @bady @akhilan

@Aousepp ബുദ്ധിജീവി എന്ന് ഒരിക്കലും കൊച്ചീച്ചിയെയും എന്നെയും ഒരിക്കലും വിളിക്കരുത്. അങ്ങനെ വിളിക്കപ്പെടും എന്നത് ഞങ്ങളുടെ പേടിസ്വപ്നമാണ്!

@kocheechi @bady @akhilan

@sajith
ജീവി എന്നുള്ള വിളി പോലും എനിക്ക് നടുക്കമുണ്ടാക്കുന്നുണ്ട് മോലാളീ! എന്റെ അസ്തിത്വത്തെ അതിരൂക്ഷമായി ഓർമ്മപ്പെടുത്തുന്നതാണ് ആ വിളി.

ഏതോ നിഗൂഢശക്തികളുടെ നിർമ്മിതബുദ്ധിയുടെ പരീക്ഷണങ്ങളാണ് കുറിപ്പുകളായി ഇവിടെ പ്രത്യക്ഷപ്പെടുന്നതെന്ന് എല്ലാവരും വിശ്വസിക്കുമ്പോഴാണ് എനിക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നത്.
@Aousepp @bady @akhilan

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.