ഒരു പൂച്ച, രണ്ടു മനുഷ്യർ, ഒരു കുഞ്ഞു കാർ, കാറു നിറയെ കല്ലു കരട് കാഞ്ഞിരക്കുറ്റി മുള്ള് മുരട് മൂർഖൻ പാമ്പ് എന്നിവകൾ റോഡു മാർഗമായി അമേരിക്കൻ ഐക്യനാടുകളുമായുള്ള അതിർത്തി താണ്ടി കാനഡായിലെ ടൊറോണ്ടോ എന്ന നഗരത്തിന്റെ പരിസരത്തിൽ എത്തിയിരിക്കുന്നു.

Follow

ഞങ്ങളൊരു മിനിവാൻ വാടകയ്‌ക്കെടുത്ത് അമേരിക്ക വരെ ഒന്നു പോയി അവിടെ വെച്ചിട്ടു പോന്നിരുന്ന കുറേ ലൊട്ടുലൊടുക്കു സാധനങ്ങളൊക്കെ എടുത്തോണ്ടു വന്നു.

ആ സമയത്ത് അബൂബകർ കല്യാണം കഴിച്ചു, കാണാതായ അഖിലൻ തിരിച്ചു വന്നു, ട്രമ്പേട്ടൻ ഇംപീച്ച്മെന്റിനെ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മറികടന്നു.

വേറെ എന്തൊക്കെ നടന്നു?

@sajith ഡൽഹിയെ ആപ്പ് ചൂല് കൊണ്ട് അടിച്ചുവാരി എടുത്തു.

@syam വൈകിയാണറിഞ്ഞത്. കെജ്രിവാൾജീ കീ ജെയ്!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.