മൈക്ക് ടേസ്റ്റിങ്ങ് മൈക്ക് ടേസ്റ്റിങ്ങ് 📣

Follow

പ്രിയമെമ്പ്രമ്മാരേ, ഹാപ്പി വലന്റൈൻസ് ഡേ റ്റു യൂ ആൾ. പ്രക്ഷേപണത്തിൽ തടസം നേരിട്ടതിൽ നിർവ്യാജം ഖേദിക്കുന്നു.

ആനസൈറ്റിന്റെ ഹോസ്റ്റിങ്ങ് കമ്പനി നടത്തുന്നയാളെ കണ്ണുരുട്ടിക്കാണിച്ചപ്പോൾ ടൈംലൈൻ അനങ്ങാൻ തുടങ്ങി. എന്തു കൊണ്ടാണങ്ങനെയുണ്ടായതെന്ന് അദ്ദേഹം അന്വേഷിക്കുകയാണ്.

ടൈംലൈനും നോട്ടിഫിക്കേഷനും അനങ്ങാത്തതു കൊണ്ട് വിവേകിന്റെ ചോദ്യവും ഇന്നലെ കണ്ടില്ല.

@syam @bady @Aousepp @milcom

@sajith

തടസ്സം നേരിട്ടത് അറിഞ്ഞില്ല. ഞങ്ങളൊക്കെ റിയൽ ലൈഫിൽ വാലന്റൈൻസ് ഡേ ആഘോഷിക്കുകയായിരുന്നേ! 😎

@bady @Aousepp @milcom

@syam ആഘോഷിക്കുകയൊന്നുമല്ലെങ്കിലും അതു ഞാനുമറിഞ്ഞില്ല!

@bady @Aousepp @milcom

@sajith

ഞാനൊന്ന് തള്ളിയതാ. (അറിഞ്ഞില്ല എന്നത് സത്യം) 😄

@bady @Aousepp @milcom

@syam @sajith @bady @Aousepp @milcom

ഇന്നു രാവിലെ ഫെഡിലാബ് അനങ്ങാതെ നില്ക്കുന്നതു കണ്ടിട്ട് മൊബൈൽ ബ്രൗസറിൽ കൂടി കയറാൻ നോക്കി. അപ്പോഴാണ് ആന സൈറ്റിന്റെ പാ‌‌‌‌‌‌‌‌‌‌‌‌‌‌‌സ്വേഡ് പിസിയിലെ പാ‌‌‌‌‌‌‌‌‌‌‌‌‌‌‌സ്വേഡ് മനേജറിനു മാത്രമേ അറിയാമെന്നുള്ള സത്യം മനസ്സിലായത്. എന്റെ ഫെഡിലാബ് വടിയായി എന്നു പോസ്റ്റിടാൻ ഇപോൾ ബ്രൗസർ വഴി കയറിയപ്പോഴാണ് ആനയുടെ ആന്തരിക യന്ത്രങ്ങൾ പ്രവർത്തനരഹിതമായെന്ന് മനസ്സിലായത്. ആന വീണ്ടും നടക്കാൻ തുടങ്ങിയതിൽ സന്തോഷം.

@primejyothi @syam @sajith @bady @Aousepp @milcom
ആധുനിക ജീവിതത്തിന്റെ രീതി തന്നെ ഒരു കൺസ്യൂമറിസ്റ്റ് പൊങ്ങച്ചപ്രകടനമാണെന്നതുകൊണ്ട് വാലന്റൈൻസ് ഡേയും ആനസൈറ്റും അത്ര കാര്യമായി ശ്രദ്ധിച്ചില്ലെന്ന് ആഞ്ഞു തള്ളാൻ ഞാൻ ഈയവസരം വിനിയോഗിക്കുകയാണ് സൂർത്തുക്കളേ.

@sajith യെന്റെ ടൈംലൈനും കൊർച്ചൂസായിറ്റ് അനങ്ങണില്ല്യ.
ഫയങ്കര മടി. എന്നെയും ഒന്ന് കണ്ണുരുട്ടി കാണിക്കാമോ?

@kocheechi ആദ്യം ഞാനൊന്നു സ്വയം കണ്ണുരുട്ടിക്കാണിക്കട്ടെ!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.