Follow

കൊളറാഡോയിലെ ഒരു മഞ്ഞു കാലത്ത് മലമുകളിലെ ഒരു സ്കീ ലോഡ്ജിൽ സോഷ്യൽ ഐസൊലേഷനിൽ കഴിയേണ്ടി വന്ന ഒരു കുടുംബത്തിനു നേരിടേണ്ടി വന്ന ദാരുണാനുഭവങ്ങളുടെ കഥയാണ് സ്റ്റീഫൻ കിങ്ങ് എഴുതിയ "തിളക്കം" എന്ന നോവലിന്റെ വിഷയം.

ഈ നോവലിന്റെ ഇംഗ്ലീഷ് സിനിമാരൂപം സ്റ്റാൻലി കുബ്രിക്ക് എന്നൊരാൾ സംവിധാനം ചെയ്യുകയും അതിൽ ജാക്ക് നിക്കോൾസൺ എന്നൊരാൾ പ്രധാനവേഷം ചെയ്യുകയും ചെയ്തു.

ഈ കഥ സിനിമയായി മലയാളത്തിൽ വന്നപ്പോൾ സംവിധായകൻ ജയരാജും നായകൻ ദിലീബേട്ടനും ആയിരുന്നു.

@sajith @primejyothi ന്‌ പഠിക്കുവായിരിക്കും! (നാണുമാഷ്‌-ജഗതി.ജപഗ)

@rajeesh @sajith
ഞാനെന്തു ചെയ്തു!
സ്റ്റീഫൻ കിങ് / ഹൊറർ കഥകൾ വായിക്കാറില്ല. കാശും കൊടുക്കണം പേടിക്കുകയും വേണമെന്നു പറഞ്ഞാലെന്തു ചെയ്യും? അതിന് എന്നെ കിട്ടില്ല പണ്ട് ഒരു സൈഫൈ കളക്ഷനിൽ സ്റ്റീഫൻ കിങ്ങിന്റെ ഒരു കഥയും വേറൊത്തന്റെ ഒരു ഹൊറർ പോലുള്ള കഥയും ചേർത്തതിന് ആ പുസ്തകത്തിന്റെ എഡിറ്ററെയും അങ്ങേരുടെ പത്തമ്പത് പൂർവികന്മാരെയും തെറിപറഞ്ഞതിനു കണക്കില്ല. ഹൊറർ പുസ്തകത്തിൽ സൈഫൈ ചേർത്താൽ കുഴപ്പമില്ല, സൈഫൈ പുസ്തകത്തിൽ ഹൊറർ കഥ ചേർക്കുന്നത് ഒരു മാതിരി റണ്ണിങ്ങ് അദർ സൈഡ് പ്രോഗ്രം ആണ്

@primejyothi അഞ്ഞൂറക്ഷരത്തിൽ സാഹിത്യവാരഫലം എഴുതി ഞാനടക്കമുള്ള യുവതലമുറയെ വഴിതെറ്റിച്ചു എന്നതാണ് താങ്കളുടെ പേരിൽ ചുമത്തിയിരിക്കുന്ന കുറ്റം. ഹൊറർ കഥകൾ വായിക്കാറുണ്ടോ ഇല്ല‌യോ‌‌‌ എന്നതിവിടെ വിഷയമല്ല.

@rajeesh

@sajith
കുറ്റം‌ നിഷേധിക്കുന്നു.

പിന്നെ, സൈഡിൽ‌ കൂടി‌ മുതലാളി ചെറുപ്പക്കാരനായത് ഞാൻ ശ്രദ്ധിച്ചു.
@rajeesh

@primejyothi ഇവിടെ ഹാഷ്ടാഗിൽ കാണുന്ന പുസ്തകനിരൂപണങ്ങളിലേറെയും താങ്കളുടേതാണല്ലോ? എന്നിട്ടും എന്താണ് കുറ്റം നിഷേധിക്കാൻ കാരണം?

അതു ശ്രദ്ധിച്ചല്ലേ? 😅

@rajeesh

@sajith @rajeesh
സാഹിത്യവാരഫലം അല്ല എഴുതുന്നത്. അതെഴുതിയ കക്ഷിയുടെ കമ്പ്യൂട്ടറിലെ കീബോർഡ് തുടയ്ക്കാൻ പോലും ഞാൻ യോഗ്യനല്ല.
വായിച്ചിട്ട് എന്റെ അഭിപ്രായം എഴുതിയിടുന്നതാണ്, യുവതലമുറയെ വഴിതെറ്റിക്കുക എന്നത് അജണ്ടയിലില്ല. :)
ഇവിടെ അഞ്ഞൂറക്ഷരം എങ്ങനെ എത്തിക്കുന്നുവെന്ന് എനിക്കു മാത്രമേ അറിയാവൂ

@primejyothi ശരിയാ, അക്ഷരം കുറച്ചു കൂടി ആവാമായിരുന്നു!

@rajeesh

@sajith @primejyothi നാണുമാഷ്‌ടെ ഇമോജിയും കൂടെ ചേൎക്കണമെന്ന് ചെറുപ്പക്കാരനായ മുതലാളിയോട് ഘോരഘോരം ആവശ്യപ്പെടുന്നു.

@rajeesh അല്ലാ, ആരാണീ നാണുമാഷ്? :taski:

@primejyothi

@rajeesh :naanumaash:

കണ്ടാൽ സങ്കടം വരുന്ന സിനിമയായതു കൊണ്ട് സമയമെടുത്തു. മാപ്പാക്കണം.

ബോണസ് :damodarji:

@primejyothi

@sajith @primejyothi ആഹഹ!

റ്റിപ്പ്: അയിനു സില്‍മ മുഴുവൻ കാണാതിരിക്കാനാണ് ബിറ്റ് ഇട്ടു തന്നത്. :naanumaash:

@rajeesh ഈയൊരു ബിറ്റ് കാണുമ്പോഴും വിഷമം തോന്നും. ജീവിക്കാനായി ഒരു മനുഷ്യൻ വേഷം കെട്ടി പെടാപ്പാടു പെടുന്നതു കാണുന്നതു സങ്കടകാരണമാണ്.

@primejyothi

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.