Follow

ആയ കാലത്തൊരു ഐ റ്റീ വിദഗ്‌ദ്ധന്‍ ആവാൻ നോക്കാമായിരുന്നു. എന്നിട്ടിങ്ങനെയുള്ള അവസരങ്ങ‌ൾ വരുമ്പോ ഓരോ ഗുണ്ടിറക്കാമായിരുന്നു.

കഷ്ടമായിപ്പോയി.

@sajith വൈദ്യശാസ്ത്രജ്ഞനായിരുന്നെങ്കിൽ ടോയ്ലറ്റ് ക്ലീനറുപയോഗിച്ച് വൈറസ് ബാധയെ എങ്ങനെ ചികിൽസിക്കാമെന്ന് എനിക്കു‌ം ഗുണ്ടിറക്കാമായിരുന്നു.

@kocheechi അതിന് അത്രയ്ക്കു കഷ്ടപ്പെടണോ, വല്ല അമേരിക്കൻ പ്രസിഡന്റുമായാൽ പോരേ?

@sajith അപ്പൊ മോലാളി ഒരു ഐടി വിദഗ്ദ്ധനല്ലേ? താങ്കളും സുബിനും രജീഷും പ്രൈമുമൊക്കെ ഐടി ദാർശനികരാണെന്നാണ് ഞാൻ ധരിച്ചുവെച്ചിരിക്കുന്നത്!

@kocheechi സുബിനും രജീഷും പ്രൈമുമൊക്കെ ദാർശനികരും സുന്ദരന്മാരും ബുദ്ധിമാന്മാരും ബഹുമിടുക്കന്മാരുമാണ്! ഞാനാ ടൈപ്പല്ല!

@sajith @kocheechi
ഞാൻ ഐടി ദാർശനികനൊന്നുമല്ല. എഴുതുന്ന കോഡിൽ മുഴുവൻ ബഗ്ഗാണ്. പിന്നെ എല്ലാ എക്സിറ്റ് സ്റ്റേറ്റ്മെന്റിനും മുന്നിൽ "പ്രോഗ്രാം കമ്പ്ലീറ്റഡ് സക്സസ്ഫുളി" എന്ന പ്രിന്റ് സ്റ്റേറ്റ്മെന്റ് എഴുതുന്നതുകൊണ്ട് അധികമാർക്കും എന്റെ കോഡിന്റെ തനിസ്വരൂപം അറിയില്ല. അതുകൊണ്ടാണ് ഇതുപോലുള്ള തെറ്റിദ്ധാരണകൾ ആൾക്കാർക്ക് ഉണ്ടാകുന്നത്

@primejyothi കൊള്ളാമല്ലോ പരിപാടി! എന്റെ കോഡിൽ നെറയെ ബഗ്ഗായിട്ടും എനിക്കീ ബുദ്ധി ഒരിക്കലും തോന്നിയിട്ടില്ല!

പ്രൈം ദാർശനികനും ബുദ്ധിമാനും ബഹുമിടുക്കനും ആണെന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവു വേണം? അതുകൊണ്ടുതന്നെ സുന്ദരനുമാണ്!

@kocheechi

@sajith @primejyothi @kocheechi ഞാൻ വിദഗ്ദനോ ദാൎശനികനോ അല്ല. കൊറോളറി: ആയതിനാൽ സുന്ദരനുമല്ല (ശ്രീ. പ്രൈം മറിച്ചു പറഞ്ഞെന്നിരിക്കും, അത് ടി.ദേഹത്തിന്റെ വിശാലമനസ്കത). സജിത് മുമ്പൊരിക്കൽ പറഞ്ഞതു പോലെ പുസ്തകം വായിക്കാതെ എനിക്കൊന്നും ഒരു വക അറിഞ്ഞു കൂടാ — കൊച്ചീച്ചിയെപ്പോലല്ല. ഗുണ്ടിറക്കാൻ ഒട്ടും അറിഞ്ഞൂട — കൊച്ചീച്ചിയെപ്പോലല്ല. ഞാനെഴുതുന്ന കോഡ് മിക്കവാറും ഞാൻ തന്നെ ഉപയോഗിക്കുന്നതു കൊണ്ട് എററും ബഗ്ഗും തെറ്റുകുറ്റങ്ങളും മറ്റാരുടെയും കണ്ണിൽ പെടാറില്ല!

@rajeesh
അറിവ്, ഗുണ്ട്, പാദസേവ, ആക്രമണ സ്വഭാവം, ഭാഗ്യം എന്നീ ഗുണങ്ങളിൽ ഏതെങ്കിലും ഒന്നുണ്ടെങ്കിലേ ഈ ലോകത്ത് നാണം കെടാതെ സ്വന്തം കാലിൽ നിൽക്കാനൊക്കൂ എന്നാണ് അനുഭവം.

അറിവിന് അദ്ധ്വാനിക്കണം. അഹങ്കാരിക്ക് പാദസേവ വഴങ്ങില്ല. ആക്രമണത്തിന് വലിയ കൂട്ടായ്മകൾ ഉണ്ടാക്കാൻ കഴിവു വേണം. ഭാഗ്യം നമ്മുടെ കയ്യിലേയല്ല.

അവിടെയാണ് ഗുണ്ട് ഉപയോഗപ്പെടുന്നത്. അത് വശമില്ലെങ്കിൽ അറിവുള്ളവൻ ചെയ്ത പണിയുടെ ക്രെഡിറ്റ് ഗുണ്ടൻ അടിച്ചോണ്ടു പോകും.

ഇവിടേയും എവിടേയും ഗുണ്ടാണ് എന്റെ ആശ്രയം. 😄
@sajith @primejyothi

@kocheechi @rajeesh @sajith @primejyothi

ഇവിടാർക്കും ഐടി വിദഗ്ദ്ധരാവാൻ താല്പര്യമില്ലാത്തത് കൊണ്ട് ത്രിശൂർ പൂരത്തെ പറ്റിയുള്ള ചർച്ചക്ക് "ആന" വിദഗ്ദ്ധരായി നിങ്ങളെയൊക്കെ അയക്കാൻ മുതലാളിയോട് ഇതിനാൽ ആവശ്യപ്പെടുന്നു

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.