സിനിമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേയ്ക്ക് മാറുമെന്നതിൽ സംശയമൊന്നുമില്ല. തീയേറ്ററുകളുടെ സുവർണ്ണ കാലം കഴിഞ്ഞു. കോവിഡ് അത് വഷളാക്കുകയും ചെയ്തു.

ഇനി ചെയ്യാനുള്ളത് രാജ്യത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ഡിജിറ്റൽ കണ്ടന്റ് കൊണ്ടുണ്ടാകുന്ന കാഷ് ഫ്ലോ രാജ്യത്തു തന്നെ നിലനിർത്തുക എന്നതാണ്.

ഇന്ത്യൻ സിനിമാ വ്യവസായം ഒറ്റക്കെട്ടായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമ്മിക്കണം. ലൈവും റെകോർഡഡുമായ എല്ലാ ഡിജിറ്റൽ കണ്ടെന്റിന്റേയും എക്സ്ക്ലൂസീവ് സ്ട്രീമിങ്ങ് അത് ചെയ്യണം. വ്യൂവർഷിപ്പിന് ആനുപാതികമായ പ്രതിഫലം കൊടുക്കാൻ അപ്പോൾ പറ്റും.

എന്നിട്ടു വേണം എനിക്കും സിനിമാ പിടിത്തം തുടങ്ങാൻ. ആദ്യത്തെ സിനിമയിൽ @sajith മുതലാളിയെ നായകനാക്കും.

@kocheechi ഹായ് ഹായ്!

ധനികനും സുന്ദരനും ആയുധവ്യാപാരിയും ഐ റ്റി വിദഗ്‌ദ്ധനുമായ ഒരു അധോലോക നായകന്റെ കഥയാണെങ്കിൽ അഭിനയിക്കാൻ ഞാൻ തയാറാണ്. നായകന്റെ വാസം ശാന്തസമുദ്രത്തിൽ സ്വന്തമായുള്ള ദ്വീപസമൂഹങ്ങളിലായിരിക്കണം. അതീവസുന്ദരിമാരായ ഒരു പറ്റം നായികമാർ വേണമെന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.

നായകനു വേണ്ട കുപ്പായം ഇപ്പഴേ തുന്നിപ്പിച്ചു കാത്തിരിക്കാം.

@sajith
രണ്ടാം ഖണ്ഡികയിൽ പറഞ്ഞ പരിപാടികളൊക്കെയുള്ള നായകന് കുപ്പായം ആവശ്യമുണ്ടോ?

ഇനി അഥവാ വേണമെന്നുണ്ടെങ്കിൽ നായകൻ തന്നെ അതു കൊണ്ടു വരണമോ? അതൊക്കെ പ്രൊഡൂസറിന്റെ പണിയല്ലേ? കുപ്പായത്തിന്റെ കൂടെ ശാന്തസമുദ്രത്തിലെ ദ്വീപുകളും വാങ്ങിക്കാൻ പറഞ്ഞാൽ മുതലാളി എന്തു ചെയ്യും? പ്രൊഡ്യൂസർ കൊച്ചീച്ചിക്ക് എന്തോ നിഗൂഢമായ ലക്ഷ്യങ്ങളുണ്ട്. സൂക്ഷിക്കണം

@kocheechi

Follow

@primejyothi സെറ്റിൽ എത്തിയാൽ ഇന്ദ്രൻസേട്ടൻ വസ്ത്രാലങ്കാരം കൈകാര്യം ചെയ്യാൻ ഉണ്ടാവുമല്ലോ.

നായകനായിക്കഴിഞ്ഞാൽ സെറ്റിനു പുറത്ത് ഇപ്പൊ ചെയ്യുന്നതുപോലെ എട്ടു വർഷം പഴക്കമുള്ള ഓട്ടയുള്ള ടീ ഷർട്ടിട്ടോണ്ടു നടക്കാൻ പറ്റില്ലല്ലോ. അതിനാണ് പുതിയ കുപ്പായം.

@kocheechi

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.