Follow

"ക്ലിന്റൺ കാഷ്" എഴുതിയ പീറ്റർ ഷ്വൈസറുടെ പുതിയ പുസ്തകം, "പ്രൊഫൈൽസ് ഇൻ കറപ്ഷൻ" വായിക്കുകയായിരുന്നു. അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്ന അവസ്ഥയാണ്. പുസ്തകത്തിൽ വിഷയമായിരിക്കുന്നവർ:

- കമല ഹാരിസ്
- ജോ ബൈഡൻ
- കോറി ബുക്കർ
- എലിസബത്ത് വാറൻ
- ഷെറോഡ് ബ്രൗൺ
- ബേണി സാൻഡേഴ്സ്
- ആമി ക്ലൊബുച്ചർ
- എറിക് ഗാർസെറ്റി

പീറ്ററിന് റിപ്പബ്ലിക്കൻ പാർട്ടിക്കാരോടു പ്രത്യെകിച്ചു സ്നേഹമൊന്നുമില്ല. മുന്നത്തെ "സീക്രട്ട് എമ്പയേഴ്സ്"‌ എന്ന പുസ്തകത്തിൽ മിച്ച് മക്കോണലിനെയും ട്രമ്പിന്റെ മക്കളേയും പിടിയിട്ടിരുന്നു.

@sajith സാന്‍ഡേഴ്സ് പ്രതീക്ഷിച്ചതല്ല. എന്തൊക്കെയാണ് സംക്ഷിപ്ത കുറ്റാരോപണങ്ങള്‍?

@rajeesh ജേൻ സാൻഡേഴ്‌സ് പല സ്ഥാനങ്ങളും നേടിയത് ബേണി മേയറും സെനറ്ററും ആയതിന്റെ പേരിലാണ്. ബർളിങ്ങ്ടൺ കോളേജ് എന്നൊരു ചെറിയ സ്ഥാപനത്തിന്റെ പ്രസിഡന്റായിരുന്നപ്പോൾ അവരെ കടത്തിലാക്കി. രേഖകൾ സംശയാസ്പദമായ രീതിയിൽ നശിപ്പിക്കപ്പെട്ടു.

vtdigger.org/2017/06/13/one-fa

ഇലക്ഷൻ പ്രചാരണത്തിന് "media buyer" ആയി കമ്മിഷൻ വാങ്ങി മിസ്സിസ് സാൻഡേഴ്‌സ് പോക്കറ്റിലാക്കി. 2016 കാമ്പയിനിലെ കുറെ കാശൊഴുകിയത് ഒരു ഷെൽ കമ്പനിയിലേക്കാണ്.

@sajith ആ.
കുറേ കൊല്ലങ്ങളായി കൈയ്യിലുണ്ടായിരുന്നിട്ട് ഇപ്പൊ കണ്ടൂ തുടങ്ങിയതാണ് 'പ്രിസൻ ബ്രേക്ക്' (2005). പ്രസിഡന്റ് സ്ഥാനാൎത്തിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പല ഷെൽ കമ്പനികളുടെ ഡൊണേഷനൊഴുക്കുന്നതും അതിന്റെ മൂടിവയ്പും മറ്റും അതിലുണ്ട്.

അപ്പൊ അതാണ് ഒരു വിധ സാദ്ധ്യതയുമില്ലെങ്കിലും പ്രസിഡന്റ് സ്ഥാനാൎത്തികളുടെ തള്ളിക്കയറ്റത്തിനും, ആവശ്യത്തിന് പൈസ ആയിക്കഴിഞ്ഞാലുള്ള പിന്മാറ്റത്തിനും പിന്നിലുള്ള കിടുതാപ്പ്.

@rajeesh കിട്ടിയാൽ ഊട്ടി കിട്ടിയില്ലെങ്കിലും ഊട്ടി എന്നാണെന്ന് തോന്നുന്നു.

ബേണിയെപ്പറ്റി ഇനിയുമുണ്ട്. വെർമോണ്ടിലെ പ്രതിരോധ ഫാക്ടറിക്കും ഏതാനും കാശുകാർക്കും ചെയ്തു കൊടുക്കുന്ന സഹായങ്ങളെപ്പറ്റിയൊക്കെയാണ്. പുസ്തകം ലൈബ്രറിയിലേക്ക് തിരിച്ചു പോയതുകൊണ്ട് ബാക്കി വിവരങ്ങൾ നോക്കാനൊത്തില്ല.

നിർഭാഗ്യവശാൽ ഫോക്സ് ന്യൂസും ബ്രെയ്റ്റ്ബാർട്ടും ഒക്കെയേ ഇവരെപ്പറ്റി സംസാരിക്കൂ. "ലിബറൽ മീഡിയ" ഇതൊന്നും കണ്ട ഭാവം നടിക്കില്ല.

ഇങ്ങനെ എഴുതുന്ന ആളുകൾ നാട്ടിലുണ്ടെങ്കിൽ ശവം പോലും കിട്ടില്ലല്ലോ എന്നാണ് ഇപ്പൊ ചിന്ത. 😰

@sajith എഴുതുന്ന ആളുടെ ശവമാണോ എഴുതപ്പെട്ട ആളുടെ ശവമാണോ? 👹

@rajeesh ഇതൊക്കെ ചോദിച്ചു മനസിലാക്കണ്ട ആവശ്യമുണ്ടോ? 🤓

@sajith കിൽ ദ്‌ മെസ്സഞ്ജർ എന്നൊരു സിനിമയുണ്ട്‌. ജോർജ്ജ്‌ ബുഷ്‌ ജൂനിയർ എന്തൊക്കെ നുണ പറഞ്ഞാണ്‌ വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുക്കാതിരുന്നതെന്ന് അന്വേഷിക്കുന്ന ഒരു പത്രപ്രവർത്തകന്റെ, യഥാർത്ഥ സംഭവങ്ങളെ അധികരിച്ചെടുത്തത്‌.

@rajeesh ആ പേര് നോക്കിയിട്ട് ഈ സിനിമയാ കിട്ടിയത്:

en.wikipedia.org/wiki/Kill_the

@sajith ഔ! സ്വന്തം ഓൎമ്മയെ വിശ്വസിച്ചു കൂടെന്ന് തെളിവു കിട്ടുകയാണ്.

സിനിമ "ട്രൂത്ത്" (2015). റോബര്‍ട്ട് റെഡ്ഫോഡ്, കെയ്റ്റ് ബ്ലാന്‍ഷെ.

@rajeesh എനിക്കു ദിവസോം പല തവണ തെളിവു കിട്ടാറുണ്ട്! 🙂

സ്വന്തം ഓർമ്മയെയും ജഡ്ജ്മെന്റിനെയും ബുദ്ധിയെയും ലോജിക്കിനെയും അറിവിനെയും കാഴ്ചപ്പാടുകളെയും മുഴുവനായി വിശ്വസിക്കാതിരുന്നാൽ സ്വയം കബളിപ്പിക്കപ്പെടുന്നത് ഒരു പരിധി വരെ ഒഴിവാക്കാം. എന്നാലും ഗ്യാരണ്ടിയൊന്നുമില്ല.

@sajith
എന്റെ‌‌ മറവി‌ ലെജണ്ടറിയാണ്. ഒരു കിടിലം ഉദാഹരണമുണ്ട്, പക്ഷേ മറന്നു പോയി. ;)
തമാശ വിട്ട് കാര്യമായിട്ട്. എന്തെങ്കിലും ഓർത്തു വയ്ക്കണമെന്നുണ്ടെങ്കിൽ അത് എവിടെയെങ്കിലും കുറിച്ചു വയ്ക്കാറുണ്ട്. കൊപ്രാക്കളത്തിൽ ആക്ഷൻ ഐറ്റംസ് മീറ്റിങ് കഴിയുമ്പോൾ ഞാൻ എനിക്കു തന്നെ മെയിൽ ചെയ്യും. എന്നിട്ടാ മെയിലിനു ഫോളോ അപ് സെറ്റ് ചെയ്യും.
@rajeesh

@primejyothi എവിടെയാ കുറിച്ചു വെച്ചതെന്നു മറന്നു പോവാറുണ്ടോ?

@rajeesh

@sajith
ഇതുവരെയില്ല.

കൊപ്രാക്കളത്തിലെ കാര്യങ്ങൾ അവിടത്തെ കമ്പ്യൂട്ടറിലും സ്വന്തം കാര്യങ്ങൾ സ്വന്തം കമ്പ്യൂട്ടർ, ഫോൺ എന്നിവയിലും സൂക്ഷിക്കുന്നു.

@rajeesh

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.