Follow

സക്കറേട്ടനെ പിടിക്കാനായി ആരോ പോസ്റ്ററടിച്ചിറക്കിയിട്ടുണ്ട്. മൂപ്പരെ കണ്ടാൽ വെളിയിലിറങ്ങി നടക്കുന്നതു സൂക്ഷിച്ചു വേണമെന്നു പറയണം.

@sajith ‘സക്കര്‍ക്ക’ എന്നാണ് ഔദ്യോഗിക മലയാള നാമം!

@rajeesh @sajith
"പഞ്ചാരമല" എന്നാണ് പേരിന്റെ ശരിയായ മലയാള പരിഭാഷ എന്നെന്റെ പരിമിതമായ ജർമൻ പരിജ്ഞാനം വഴി പറയുവാൻ കഴിയും.

@Aousepp @rajeesh montaña azucarera എന്നാണതിന്റെ സ്പാനിഷ് പരിഭാഷ എന്ന് എന്റെ പരിമിതമായ സ്പാനിഷ് പരിജ്ഞാനം കൊണ്ട് എനിക്കും പറയാൻ കഴിയും!

@sajith @rajeesh
“പഞ്ചാരമല”യെന്നൊക്കെ പേരിടാൻ പ്രേരിപ്പിച്ച കാരണം അന്വേഷിച്ചപ്പോൾ ഇങ്ങനെ ( slate.com/human-interest/2014/ ) ഒന്ന് കിട്ടി. പൊതുവെ സർനെയിം ഇല്ലാതിരുന്ന ജൂതന്മാരിൽ നിന്നും നികുതി പിരിവു മുതലായവ എളുപ്പത്തിൽ നടത്തുവാൻ അധികാരികൾ സർനെയിം എടുക്കുവാൻ നിർബന്ധിക്കുകയായിരുന്നുവത്രെ!
Goldman, Goldstein, Dreyfus, Oppenheimer, Einstein, Sandler മുതലായ പല പ്രശസ്ത സർനെയിമുകളുടെയും ഉൽപ്പത്തി അതിലുണ്ട്!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.