എന്നിയോ മോറിക്കോണിക്കും മുതലാളിയുടെ നല്ലപാതിക്കും സിന്ദാബാദ്..
കൂടുതൽ ചെറുപ്രകടങ്ങൾ പ്രതീക്ഷിക്കുന്നു..
@sajith
രണ്ടാഴ്ച മുൻപേ ജയന്തി കുമരേഷിന്റെ ഇതേ ട്രാക്കിന്മേലുള്ള ഒരു പ്രകടനം കണ്ടിരുന്നു.
https://youtu.be/enuOArEfqGo
ഇതിൽ തുടക്കത്തിലുള്ളപോലെ ആ വായ കൊണ്ടുള്ള താളം പിടിക്കൽ വഴി മുതലാളിക്കു കൂടി പങ്കാളിയാകാമായിരുന്നു.
(അവർ എന്തോ പ്രശസ്തയായ കലാകാരിയാണെന്നു എവിടോ കേട്ടിരുന്നു. ആളെ പരിചയമില്ല)
@sajith ഹ! അന്യായം. അച്ചുവിനൊരു ഹൈ-ഫൈവ്. 👏
നമ്മടെ “എന്റർ സാന്ഡ്മാൻ” വോക്കൽ അവിടെ അനാഥമായിക്കിടപ്പുണ്ടെന്ന് ഒന്നു കുത്തിനോവിച്ച് ഓര്മ്മിപ്പിച്ചാട്ടെ!
@primejyothi @rajeesh ഹോട്ടൽ കാലിഫോണിയ എല്ലാവർക്കും മടുത്തതല്ലേ? എന്നാലും ചോദിച്ചു നോക്കാം. 🙂
@primejyothi @rajeesh ഇതൊക്കെ പ്രചോദനം വരുമ്പഴാണ് കിട്ടുന്നത്. അതു കൊണ്ട് എപ്പോ ചെയ്യുമെന്ന് പറയാൻ വയ്യ. 🙂
@rajeesh പുരുഷു എന്നോടു ക്ഷമിക്കണം!
ഓർമ്മയുണ്ട്. ഒന്നൂടെ ചോദിച്ചു നോക്കാം.
@rajeesh ആ സൈറ്റീന്ന് ഓഡിയോ ട്രാക്കെല്ലാം പോയോ?
https://old.vocaroo.com/i/s1i2yesCXqjX
അന്നു ഞാൻ ഡൗൺലോഡു ചെയ്തു വെക്കാൻ വിട്ടു പോയി.
@primejyothi @rajeesh ഹാവൂ, ആശ്വാസം! രജീഷിനും കൂടെ സമ്മതമാണെങ്കിൽ ഇവിടെ അപ്ലോഡ് ചെയ്യാമോ?
@sajith @primejyothi ഹൊ! ഞാൻ കാറിയത് എനിക്കു പോലും വേണ്ടാതിരിക്കുമ്പൊ വേറൊരാള് ഫോണിൽ ഡൗൺലോഡ് ചെയ്തു വയ്ക്കുന്നു. എന്റെ കണ്ണു നിറഞ്ഞു പോയി. (ഇനി ബ്ലാക്മെയിൽ ചെയ്യാനോ മറ്റോ ആവുമോ!? 🤔)
ഇവിടെ പോസ്റ്റാൻ എനിക്ക് രണ്ടുവട്ടം സമ്മതം!
@primejyothi @rajeesh @sajith
ഇയർഫോൺ ഉണ്ടായതുകൊണ്ട് വീട്ടുകാര് കേട്ടു പേടിച്ചില്ല. മറ്റേ നിലവിളി ശബ്ദം പുറപ്പെടുവിക്കുന്ന വാട്ട്സപ്പ് സന്ദേശം തുറന്നതുപോലെയുണ്ട്.
@prinzpiuz ജയന്തിയാണു പ്രചോദനം. 🙂
@sajith
എന്റെ പഴയ റിങ്ങ്ടോൺ രീതിഗൗളയിലെ ഒരു ഫ്ലൂട്ടിന്റെ ട്രാക്കാരുന്നു.
തീവണ്ടിയിലെ 'ജീവാംശമായ് താനേ' എന്ന പാട്ട് വന്നപ്പോൾ (പാട്ടു വരുമ്പോൾ അപ്പോൾ ഫോണടിക്കുന്ന പോലെതോന്നും) പതിയെ മദ്ധ്യമാവതിയിലേക്ക് ചാടി.
എന്തായാലും വീണ വായിച്ചാൾക്കും അതിന്മെൽ ഈഫൽടവർ പണിത മുതലാളിക്കും എല്ലാ സഹൃദയരുടേയും പേരിൽ നന്ദി.
@vu3rdd ഇതു കണ്ടിരുന്നോ?
മോറിക്കോണിയെ രീതിഗൗളയിലാക്കിയത് ഒന്നൂടി വിപൂലീകരിച്ചിട്ടുണ്ട്.
ഫോണുപയോഗിച്ചു റെക്കോഡ് ചെയ്തത് ഓഡാസിറ്റിയിലിട്ട് ഒന്നു ചെറുതായി ഡോഡ്ജ് ചെയ്ത് സ്മഡ്ജ് ചെയ്ത് ഷാർപ്പെൻ ചെയ്തെടുക്കുകയും ചെയ്തു.